പക്ഷികളോടുള്ള കരുതൽ; ദീപാവലിക്ക് പടക്കം പൊട്ടിക്കാത്ത ​തമിഴ്ഗ്രാമങ്ങൾ


ശിവഗംഗയിൽനിന്നും മധുര റോഡിൽ തിരുപുത്തൂരിനു സമീപമാണ് വേട്ടങ്കുടിപ്പട്ടിയും കൊല്ലുകുടിപ്പട്ടിയും

വേട്ടങ്കുടിപ്പട്ടി പക്ഷി സങ്കേതത്തിലെ ദൃശ്യം, ഫയൽ ചിത്രം | Photo-ANI (twitter.com/ANI)

ചെന്നൈ: വിദേശപക്ഷികൾ ചേക്കേറുന്ന ശിവഗംഗ ജില്ലയിലെ വേട്ടങ്കുടിപ്പട്ടി, കൊല്ലുകുടിപ്പട്ടി ഗ്രാമങ്ങളിലെ ജനങ്ങൾ 50 വർഷമായി ദീപാവലിക്കു പടക്കംപൊട്ടിക്കാറില്ല. പക്ഷികളോടുള്ള കരുതലും സ്നേഹവുമാണ് കാരണം. ശിവഗംഗയിൽനിന്നും മധുര റോഡിൽ തിരുപുത്തൂരിനു സമീപമാണ് വേട്ടങ്കുടിപ്പട്ടിയും കൊല്ലുകുടിപ്പട്ടിയും. ഇവിടെ വിസ്തൃതമായ പക്ഷിസങ്കേതമുണ്ട്.

ഏഴായിരത്തിലധികം വിദേശ ഇനം പക്ഷികൾ പ്രജനനത്തിനായി ഇവിടെയെത്തും. സെപ്റ്റംബർ മുതൽ മാർച്ച് വരെ അവ വെള്ളത്തിൽ വളർന്ന മരങ്ങളിൽ കൂടുണ്ടാക്കി മുട്ടവിരിയിക്കും. പക്ഷികൾക്കു യാതൊരു പ്രയാസങ്ങളും ഉണ്ടാകരുതെന്ന് ഗ്രാമവാസികൾക്കു നിർബന്ധമാണ്.



അവർ ഈ പക്ഷികളെ ഗ്രാമത്തിലെ അതിഥികളായാണ് കാണുന്നത് അതുകൊണ്ടുതന്നെ 50 വർഷമായി ഇവിടെ ആഘോഷങ്ങളിലും വിവാഹങ്ങളിലും മൃതദേഹംവഹിച്ചുള്ള യാത്രകളിലുമൊന്നും പടക്കംപൊട്ടിക്കാറില്ല. നിയമം പാലിക്കുന്നതിൽ ഗ്രാമീണർ ഒറ്റക്കെട്ടാണ്. ഇവരുടെ നന്മ കണ്ടറിഞ്ഞ വനംവകുപ്പ് അധികൃതർ ശനിയാഴ്ച ഗ്രാമവാസികൾക്കു മധുരം വിതരണംചെയ്തു.

Content Highlights: tamil villagers whom doesn't celebrate diwali


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


perod abdul rahman saqafi,abdul muhsin aydeed

1 min

താരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിയാല്‍ കോടികള്‍; ഫുട്‌ബോള്‍ ആവേശത്തിനെതിരെ കൂടുതല്‍ മതപണ്ഡിതര്‍

Nov 26, 2022

Most Commented