രണ്ട് വയസ്സ് പ്രായമുള്ള കടുവയ്ക്ക് ആവാസവ്യവസ്ഥയൊരുക്കാൻ തമിഴ്നാട്; ചെലവ് 3.5 കോടി രൂപ


1 min read
Read later
Print
Share

പ്രതീകാത്മക ചിത്രം | Photo: ANI

ചെന്നൈ: തേയിലതോട്ടത്തില്‍ നിന്ന് പിടികൂടിയ രണ്ട് വയസ്സ് പ്രായമുള്ള കടുവയ്ക്ക് ആവാസവ്യവസ്ഥയൊരുക്കാന്‍ തമിഴ്‌നാട്. ആനമലൈ ടൈഗര്‍ റിസര്‍വില്‍ നാല് ഹെക്ടറിലാകും കടുവയ്ക്ക് പ്രകൃതിദത്ത ആവാസവ്യവസ്ഥയൊരുക്കുക. ഏതാനും നാളുകള്‍ക്ക് മുമ്പാണ് വാല്‍പ്പാറയിലെ തേയിലതോട്ടത്തില്‍ നിന്നും വനംവകുപ്പ് അധികൃതര്‍ക്ക് കടുവയെ ലഭിക്കുന്നത്. 3.5 കോടി രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിരിക്കുന്നത്. നിലവല്‍ മനംബൊള്ളി ഫോറസ്റ്റ് റേഞ്ചിലുള്ള മന്ദിരിമറ്റം മേഖലയിലാണ് കടുവയുള്ളത്.

140 കിലോഗ്രാം ഭാരമുള്ള കടുവയ്ക്ക് ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ ഒന്നുമില്ല. വനപ്രദേശങ്ങളില്‍ എങ്ങനെ വേട്ടയാടാമെന്ന് പഠിപ്പിക്കുന്നതിന് കൂടി വേണ്ടിയിട്ടാണ് പ്രത്യേക ആവാസവ്യവസ്ഥയൊരുക്കുന്നത്. ശേഷം വിശാലവനത്തിലേക്ക് തുറന്നു വിടും. വനപ്രദേശങ്ങളില്‍ കഴിയുന്ന കടുവകളുടെ സ്വഭാവസവിശേഷകതകള്‍ ഈ കടുവ പ്രദര്‍ശിപ്പിക്കുന്നുണ്ട്.

നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റിയുടെ (എന്‍ടിസിഎ) മാര്‍ഗനിര്‍ദേശങ്ങള്‍ കൂടി പരിഗണിച്ചാകും കടുവയെ പുതിയ ആവാസവ്യവസ്ഥയിലേക്ക് മാറ്റുക. വന്യജീവി ജീവശാസ്ത്രജ്ഞരുടെ ഉപദേശവും ഇതിനായി അധികൃതര്‍ തേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. മധ്യപ്രദേശില്‍ കടുവകള്‍ക്കായി സമാന പ്രവര്‍ത്തനങ്ങള്‍ നടത്തിയ വൈല്‍ഡ്‌ലൈഫ് ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ഇന്ത്യയിലെ മുതിര്‍ന്ന വന്യജീവി ജീവശാസ്ത്രജ്ഞനായ കെ.രമേശ് ഉടനെ ആനമലൈ കടുവ സങ്കേതം സന്ദര്‍ശിക്കും.

Content Highlights: tamil nadu forest dept to build natural enclosure for rewilding of orphaned tiger

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Earthshot Award

2 min

പരിസ്ഥിതി ഓസ്‌കർ എന്നറിയപ്പെടുന്ന 'എർത്ത് ഷോട്ട്' പുരസ്‌കാരം ഖെയ്തിക്കും

Dec 4, 2022


African Snail

2 min

വ്യാപനസാധ്യത കൂടുതല്‍; ഉഴവൂരില്‍ വീണ്ടും ആഫ്രിക്കന്‍ ഒച്ചിന്റെ സാന്നിധ്യം

Jun 21, 2022


secretariat new delhi

2 min

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് വസ്തുക്കള്‍ നിരോധിക്കാനൊരുങ്ങി സെക്രട്ടേറിയറ്റ്‌

May 17, 2022


Most Commented