സൂര്യപ്രകാശം പ്ലാസ്റ്റിക്കിനെ വിഘടിപ്പിച്ച് വെള്ളത്തിൽ ലയിപ്പിക്കുന്നുവെന്ന് പഠനം


സൂര്യപ്രകാശത്തിന് പ്ലാസ്റ്റിക്കിനെ വെള്ളത്തില്‍ ലയിക്കുന്ന ആയിരക്കണക്കിന് സംയുക്തങ്ങളാക്കാനുള്ള കഴിവുണ്ടെന്നാണ് പുതിയ കണ്ടെത്തല്‍

പ്രതീകാത്മക ചിത്രം | AFP

ഭൂമിയില്‍ ബഹുഭൂരിഭാഗം പ്രദേശത്തും പ്ലാസ്റ്റിക് പല രൂപത്തിലും സാന്നിധ്യമറിയിച്ചിട്ടുണ്ട്. മറ്റ് ജൈവ മാലിന്യങ്ങള്‍ ജീര്‍ണ്ണിക്കുന്ന വേഗത്തില്‍ അളിഞ്ഞ് മണ്ണിലലിയുന്ന ഒന്നല്ല പ്ലാസ്റ്റിക്. കാലമെടുത്താണെങ്കിലും ഇവ ദ്രവിക്കുന്നതെങ്ങനെ എന്ന കാര്യത്തിലും വേണ്ട അറിവുകള്‍ ശാസ്ത്രലോകത്തിനില്ല. എന്നാല്‍ സൂര്യപ്രകാശത്തിന് പ്ലാസ്റ്റിക്കിനെ വെള്ളത്തില്‍ ലയിക്കുന്ന ആയിരക്കണക്കിന് സംയുക്തങ്ങളാക്കാനുള്ള കഴിവുണ്ടെന്നാണ് പുതിയ കണ്ടെത്തല്‍. വുഡ്‌സ് ഹോള്‍ ഓഷ്യാനോഗ്രാഫിക് ഇന്‍സ്റ്റിറ്റ്യൂഷന്റേതാണ്(WHOI) പുതിയ കണ്ടെത്തല്‍ .

പ്ലാസ്റ്റിക്കുകള്‍ സമുദ്രത്തിലേക്ക് വലിച്ചെറിയപ്പെടുമ്പോള്‍ അവ ചെറിയ കഷണങ്ങളായി വിഭജിച്ച് മൈക്രോപ്ലാസ്റ്റിക് ആയി മാറുമെന്ന് മുമ്പ് കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് സൂര്യപ്രകാശം തട്ടുമ്പോള്‍ ഇവ എങ്ങനെയാണ് ഇത്തരത്തില്‍ രാസപ്രവര്‍ത്തനത്തിന് വിധേയമാകുന്നതെന്ന് പരിശോധിച്ചത്. നീണ്ടുനില്‍ക്കുന്ന സൂര്യപ്രകാശത്തില്‍ അവയുടെ രാസഘടന എങ്ങനെ മാറുന്നുവെന്ന് പര്യവേക്ഷണം ചെയ്യാന്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന മൂന്ന് പ്ലാസ്റ്റിക് ബാഗുകളിലാണ്(വാള്‍മാര്‍ട്ട്, സിവിഎസ്, ടാര്‍ഗറ്റ് എന്നിവയുടെ പ്ലാസ്റ്റിക് ബാഗുകള്‍) ഗവേഷകര്‍ പഠനം നടത്തിയത്.

സൂര്യപ്രകാശം ഈ പ്ലാസ്റ്റിക്കുകളെ രാസപരമായി പരിവര്‍ത്തനം ചെയ്ത് അതിന്റെ ആദ്യ രൂപത്തോടും ഘടനയോടും യാതൊരുവിധ സാമ്യവുമില്ലാത്ത ഉത്പന്നങ്ങളായി മാറ്റിയതായി പഠനം വെളിപ്പെടുത്തുന്നു. ടാര്‍ഗെറ്റ് ബാഗ് 5,000 വ്യത്യസ്ത സംയുക്തങ്ങളായി വിഘടിച്ചു, വാള്‍മാര്‍ട്ട് ബാഗ് 15,000 സംയുക്തങ്ങളായും വിഘടിച്ചു. ഏറ്റവും കൂടുതല്‍ സംയുക്തങ്ങളായി വിഘടിക്കപ്പെട്ടത് വാൾമാര്‍ട്ട് ബാഗാണ്.

"സൂര്യപ്രകാശത്തിന് പ്ലാസ്റ്റിക്കിനെ അനേകായിരം സംയുക്തങ്ങളായി വിഘടിപ്പിക്കാനുള്ള കഴിവുണ്ടെന്നത് അതിശയിപ്പിക്കുന്ന കാര്യമാണ്", ഗവേഷണപഠനത്തിന്റെ സഹരചയിതാവ് കോളിന്‍ വാര്‍ഡ് പറഞ്ഞു.

പരിസ്ഥിതിയിലേക്ക് വലിച്ചെറിയപ്പെട്ട പ്ലാസ്റ്റിക്കുണ്ടാക്കുന്ന ആഘാതത്തെ കുറിച്ച് മാത്രമല്ല ആ വസ്തുക്കളുടെ പരിവര്‍ത്തനത്തെക്കുറിച്ചും നമ്മള്‍ ചിന്തിക്കേണ്ടതുണ്ട്. പ്ലാസ്റ്റിക്കിന്റെ വിഘടിച്ച സംയുക്തങ്ങള്‍ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ കുറിച്ചും നാം പഠിക്കേണ്ടതുണ്ട്. പ്രതീക്ഷിച്ചതിലും വേഗത്തില്‍ പ്ലാസ്റ്റിക് വിഘടിക്കുന്നത് നല്ല കാര്യമായി തോന്നുമെങ്കിലും, ഈ രാസവസ്തുക്കള്‍ പരിസ്ഥിതിയെ എങ്ങനെ ബാധിക്കുമെന്നത് വ്യക്തമല്ല. കോളിന്‍ വാര്‍ഡ് കൂട്ടിച്ചേര്‍ത്തു.

content highlights: Sunlight converts plastic into tens of thousands of new water soluble compounds


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


mallikarjun kharge

2 min

അപ്രതീക്ഷിത നീക്കങ്ങള്‍; തരൂരിനെ തള്ളി ഖാര്‍ഗെയ്‌ക്കൊപ്പം നിരന്ന് ജി23യും, മുന്നില്‍ നിന്ന് ഗഹ്‌ലോത്

Sep 30, 2022


Mohan Bhagwat

1 min

തെറ്റായ ഭക്ഷണം കഴിക്കുന്നവര്‍ തെറ്റായ  വഴിയിലൂടെ സഞ്ചരിക്കും-നോണ്‍വെജിനെതിരെ മോഹന്‍ ഭാഗവത്

Sep 30, 2022

Most Commented