ഡൽഹിയിലെ വായു മലിനീകരണം | Photo-AFP
ന്യൂഡല്‍ഹി: വായുമലിനീകരണമുണ്ടാകുന്നതില് പടക്കങ്ങളെക്കാള്‍ കൂടുതല്‍ പങ്ക് ജൈവാവശിഷ്ടങ്ങള്‍ കത്തിക്കുന്നതെന്ന് പഠനം. ദീപാവലിക്ക് ശേഷമുള്ള ദിവസങ്ങളില്‍ ഡല്‍ഹി ഐ.ഐ.ടി.യിലെ ഗവേഷകരുടെ നേതൃത്വത്തില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്.
വിദ്യാഭ്യാസ മന്ത്രാലയം, കാണ്‍പുര്‍ ഐ.ഐ.ടി., അഹമ്മദാബാദ് പി.ആര്.എല്‍. എന്നിവയുമായി സഹകരിച്ചാണ് പഠനം നടത്തിയത്. റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം 'അറ്റ്മോസ്ഫെറിക് പൊല്യൂഷന്‍ റിസര്‍ച്ച്' എന്ന ജേണലില്‍ പ്രസിദ്ധീകരിച്ചു.
ദീപാവലിസീസണില് പി.എം.2.5ലെ ലോഹത്തിന്റെ അളവ് 1,100 ശതമാനമാണ് വര്‍ധിച്ചത്. ഇതില്‍ പടക്കങ്ങള്‍ മാത്രം 95 ശതമാനത്തിന് കാരണമായത്. എന്നാല്‍, ഇതിന്റെ ആഘാതം 12 മണിക്കൂറിനുള്ളില്‍ കുറഞ്ഞു.
പക്ഷേ, ദീപാവലിക്ക് ശേഷമുള്ള ദിവസങ്ങളില്‍ ജൈവാവശിഷ്ടങ്ങള്‍ കത്തിക്കുന്നത് വായു നിലവാരം മോശമാകാന്‍ കാരണമായി. ദീപാവലിക്ക് മുമ്പുള്ള വായുനിലവാരവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ശരാശരി കണക്ക് ഏകദേശം രണ്ടുശതമാനംവരെ ഉയര്‍ന്നതായും പഠനം വ്യക്തമാക്കുന്നത്.
Content Highlights: Study shows Biomass burning is the main reason behind air pollution in Delhi
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..