വായുമലിനീകരണം; വയലുകളിലെ തീയിടലില്‍ പഞ്ചാബിന് കേന്ദ്രത്തിന്റെ വിമര്‍ശനം


പ്രതീകാത്മക ചിത്രം | Photo-PTI

വയലുകളിലെ തീയിടലിൽ പഞ്ചാബിനെ രൂക്ഷമായി വിമർശിച്ച് കേന്ദ്രം. കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവാണ് വിമർശനവുമായി രംഗത്തെത്തിയത്. വായുമലിനീകരണത്തിൽ പ്രധാന പങ്ക് വഹിക്കുന്നവയാണ് ഇത്തരം സംഭവങ്ങൾ. നിലവിൽ ഡൽഹിയിലും മറ്റ് സമീപപ്രദേശങ്ങളിലും ഇത് രൂക്ഷമായ വായുമലിനീകരണത്തിന് ഇടയാക്കുന്നു

വയലുകളിൽ തീയിടുന്നത് ഡല്‍ഹിയില്‍10 മുതൽ 13 ശതമാനം വരെ ഹാനികരമായ വായുമലിനീകരണത്തിന് സംഭാവന നൽകുന്നുണ്ട്. ശീതകാലങ്ങളിൽ ഇത് 48 ശതമാനമെന്ന തോതിലേക്കും എത്തിയിട്ടുണ്ട്. നിലവിൽ പഞ്ചാബിലെ ജില്ലാ കളക്ടർമാരോട് വിശദീകരണം തേടിയിരിക്കുകയാണ് കേന്ദ്ര കാർഷിക മന്ത്രി നരേന്ദ്ര സിങ് തോമർ.



പരിഹാരമെന്നോണം പുസ ബയോ ഡികംപോസർ പാടങ്ങളിലുപയോഗിക്കാനും ശുപാർശയുണ്ട്. നിലവിൽ പഞ്ചാബ്, ഹരിയാണ, ഉത്തർപ്രദേശ്, ഡൽഹി എന്നിവിടങ്ങളിലുള്ള 5.7 ലക്ഷം ഏക്കർ നെൽവയലുകളിൽ ഡികംപോസർ കഴിഞ്ഞ വർഷം ഉപയോഗിച്ചിരുന്നു. എന്നാൽ സാറ്റ്‌ലൈറ്റ് ഉപയോഗിച്ച് ശേഖരിച്ച ദൃശ്യങ്ങളിൽ 92 ശതമാനം മേഖലകളിൽ ഇത് കാര്യക്ഷമമായി വിനിയോഗിച്ചില്ലെന്നും കണ്ടെത്തി.

സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട സംഘടിപ്പിച്ച വർക്ക് ഷോപ്പിൽ സംസ്ഥാനങ്ങളോട് 8.15 ലക്ഷം ഏക്കർ പാടങ്ങളില്‍ ഈ ഡികംപോസർ ഉപയോഗപ്പെടുത്താൻ കേന്ദ്ര കാർഷിക മന്ത്രി നരേന്ദ്ര സിങ് തോമർ നിർദേശം നൽകിയിരുന്നു. അതേ സമയം പഞ്ചാബുമായി താരതമ്യം ചെയ്യുമ്പോൾ ബയോ ഡി കംപോസർ ഉപയോ​ഗപ്പെടുത്തിയതിൽ കുറവുള്ള ഹരിയാണയിൽ വയലുകളിൽ കച്ചകളും മറ്റും നല്ല രീതിയിൽ കൈകാര്യം ചെയ്യപ്പെടുന്നുണ്ട്.

Content Highlights: stubble burning in punjab


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022


Nasar Faizy

2 min

തുല്യ സ്വത്തവകാശത്തിന് പ്രതിജ്ഞ; കുടുംബശ്രീ മൗലികാവകാശം നിഷേധിക്കുന്നുവെന്ന് സമസ്ത നേതാവ്

Dec 3, 2022

Most Commented