ഡല്‍ഹി വായുമലിനീകരണം; നാലിലൊന്ന് പങ്കിന് പിന്നിൽ വെെക്കോൽ കത്തിക്കൽ 


പ്രതീകാത്മക ചിത്രം | Photo-AFP

ന്യൂഡൽ​ഹി: ഡല്‍ഹിയിലെ വായുമലിനീകണത്തിന്റെ നാലിലൊന്ന് പങ്കിന് പിന്നിൽ അയൽ സംസ്ഥാനങ്ങളിലെ വെെക്കോൽ കത്തിക്കലാണെന്ന് കണക്കുകൾ. ഞായറാഴ്ച വായുനിലവാര സൂചിക വളരെ മോശമെന്ന നിലവാരം രേഖപ്പെടുത്തി. ചിലയിടങ്ങളിൽ നിലവാരം ​ഗുരുതരമാകുന്ന സാഹചര്യവും നിലനിന്നിരുന്നു. വിളവെടുപ്പിനു ശേഷം അയൽ സംസ്ഥാനങ്ങളിൽ കാർഷികാവിശ്ഷടങ്ങൾ കത്തിക്കുന്നത് വർധിക്കുന്നതും കാറ്റിന്റെ വേ​ഗത കുറയുന്നതും സ്ഥിതി കൂടുതൽ രൂക്ഷമാക്കുമെന്നാണ് വിലയിരുത്തൽ.

പഞ്ചാബിൽ അടുത്തിടെയായി വയലിൽ തീയിടുന്ന തോതിലും വർധനവുണ്ട്. സെപ്റ്റംബർ 15 മുതൽ ഒക്ടോബർ 26 വരെയുള്ള കണക്കുകൾ പ്രകാരം, കഴി‍ഞ്ഞവർഷത്തേതുമായി താരതമ്യപ്പെടുത്തുമ്പോൾ ഇക്കൊല്ലം വയലിൽ തീയിടുന്നത് ഒമ്പതുശതമാനം വർധിച്ചുവെന്നാണ് കമ്മിഷൻ ഫോർ എയർ ക്വാളിറ്റി മാനേജ്മെന്റ് (സി.എ.ക്യു.എം) റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്.

ഡല്‍ഹിയില്‍ വായു ഗുണനിലവാരം 'വളരെ മോശം' സ്ഥിതിയിലെന്ന് സൂചിക

അന്തരീക്ഷമലിനീകരണത്തിൽ പ്രധാന പങ്കുവഹിക്കുന്ന സൂക്ഷ്മ കണികകൾ (പി.എം 2.5) 26 ശതമാനവും വെെക്കോൽ കത്തിക്കുന്നതിൽ നിന്നുമുയരരുന്നതെന്നാണ് ഒടുവിലെത്തെ കണക്ക്. ഇക്കൊല്ലത്തെ ഉയർന്ന നിരക്കാണിത്. ഞായറാഴ്ച വെെകിട്ട് തലസ്ഥാനത്ത് 352 ആണ് വായുനിലവാര സൂചിക രേഖപ്പെടുത്തിയത്.

ഏറ്റവും മോശം നിലവാരം ആനന്ദ് വിഹാറിലായിരുന്നു (449). റീജണൽ റാപിഡ് ട്രാൻസിറ്റ് സിസ്റ്റത്തിന്റെ നിർമാണപ്രവർത്തനങ്ങൾ കാരണമാകാം ഇതെന്ന് പരിസ്ഥിതി മന്ത്രി ​ഗോപാൽ റായ് അഭിപ്രായപ്പെട്ടു. പൊടിനിയന്ത്രിക്കാൻ നിർമാതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്. മുനിസിപ്പൽ കോർപ്പറേഷൻ സ്ഥാപിച്ച ജലം തളിക്കുന്ന ഏഴ് യന്ത്രങ്ങൾ കൂടാതെ സർക്കാർ 15 ആന്റി-സ്മോഗ് ഗണ്ണുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: straw stubble burning contribute to air pollution in delhi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


35:54

പാട്ടുകള്‍ ഹിറ്റാണ് പാട്ടുകാരിയോ?; മാറ്റിനിര്‍ത്തിയാല്‍ ഒരു 'ചുക്കുമില്ലെ'ന്ന് പുഷ്പവതി

Dec 6, 2022

Most Commented