-
കാലാവസ്ഥാ വ്യതിയാനവും മനുഷ്യന്റെ പരിസ്ഥിതിയിലെ അമിത ഇടപെടലും നിരവധി ജീവികളുടെ വംശനാശത്തിനാണ് ഇടയാക്കിയിട്ടുള്ളത്. പലവയും വംശനാശത്തിന്റെ വക്കിലുമാണ്. ഭൂമുഖത്തു നിന്നു അപ്രത്യക്ഷമായെന്ന് 2021ല്‍ രേഖപ്പെടുത്തിയ ചില ജീവികളെ കുറിച്ചറിയാം.
ഐവറി ബില്‍ഡ് വുഡ്പെക്കര്‍

Public Domain, https://commons.wikimedia.org
വംശനാശം സംഭവിച്ചതായി കണക്കാക്കപ്പെട്ടിരുന്നുവെങ്കിലും 2021ലാണ് ഐവറി ബില്‍ഡ് വുഡ്പെക്കര്‍ വംശനാശം സംഭവിച്ചുവെന്ന് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുന്നത്. ഈ പക്ഷിയുടെ ജന്മദേശം തെക്കന്‍ യുഎസ്സിലെയും ക്യൂബയിലെയും കോണിഫറസ് മരങ്ങളുള്പ്പെട്ട വനപ്രദേശങ്ങളാണ്.
അമേരിക്കല്‍ ഐവറി ബില്‍ഡ് വുഡ്പെക്കറിനെ 1944 ലൂസിയാനയിലും ക്യൂബന്‍ ഐവറി ബില്‍ഡ് വുഡ്പെക്കറിനെ 1987ലുമാണ് അവസാനമായി കണ്ടതായി രേഖകളുള്ളത്. 2021 സെപ്റ്റംബറില്‍, യു.എസ്. ഫിഷ് ആന്‍ഡ് വൈല്‍ഡ്ലൈഫ് സര്‍വീസ് ഈ ഇനത്തെ വംശനാശം സംഭവിച്ചതായി പ്രഖ്യാപിക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. അമേരിക്കല്‍ ബേര്‍ഡിങ് അസോസിയേഷനും ഈ പക്ഷി വംശനാശം സംഭവിച്ചുവെന്ന് വിലയിരുത്തിയിരുന്നു. എന്നാല്‍ IUCN ന്റെ വിലയിരുത്തല്‍ പ്രകാരം ഇപ്പഴും ക്രിട്ടിക്കലി എന്‍ഡേന്‍ജേര്‍ഡ് ഗണത്തിലാണ് ഈ പക്ഷി ഇപ്പോഴും.

സ്പിക്സ് മെക്കാവ്
ബ്രസീലിലെ റിയോ സാവോ ഫ്രാന്‍സിസ്കോയില്‍ നിന്ന് വംശനാശം സംഭവിച്ച പക്ഷിയാണ് സ്പിക്സ് മക്കാവ്. 2021ലാണ് ഇതിനെ വംശനാശം സംഭവിച്ചതായി IUCN പ്രഖ്യാപിച്ചത്. ആമസോണിലെ ഉഷ്ണമേഖലാ മഴക്കാടുകളില്‍ ജീവിക്കുന്ന ഇവ അവയുടെ കടുത്ത നീലനിറ സാന്നിധ്യം കൊണ്ട് തന്നെ വേറിട്ടു നിന്നിരുന്നു. ആവാസവ്യവസ്ഥയുടെ നാശവും വേട്ടയും കച്ചവടവുമാണ് സ്പിക്സ് മക്കാവിന്റെ വംശനാശത്തിന് ആക്കം കൂട്ടിയത്. ചില സംരക്ഷിത കേന്ദ്രങ്ങളില്‍ പ്രത്യുത്പാദന യജ്ഞത്തിന്റെ ഭാഗമായി ഇവയെ വളര്‍ത്തുന്നുണ്ടെങ്കിലും . വനത്തിലെ സ്വാഭാവിക ആവാസവ്യവസ്ഥയില്‍ നിന്ന് ഇവ പൂര്‍ണ്ണമായും വംശനാശം സംഭവിച്ചുവെന്നാണ് ഐയുസിഎന്‍ ഇവയെ രേഖപ്പെടുത്തിയിട്ടുള്ളത്.

സ്പ്ലെന്‍ഡിഡ് പോയ്സണ്‍ ഫ്രോഗ്
ചുവന്ന നിറമുള്ള ഈ കുഞ്ഞന്‍ വിഷത്തവള പനാമക്കാരിയാണ്. കച്ചവടത്തിനും അനധികൃത കടത്തിനും വേണ്ടി മനുഷ്യര്‍ ഇവയെ പിടികൂടാന്‍ തുടങ്ങിയതോടെയാണ് ഇവയുടെ എണ്ണം കുറഞ്ഞത്. ഒരു പതിറ്റാണ്ടായി വംശനാശഭീഷണി നേരിടുന്ന ജീവിവര്‍ഗ്ഗത്തിന്റെ പട്ടികയിലുള്‍പ്പെട്ട ഇവ 1966ലെ പ്രത്യേക ഫംഗൽ ബാധയെത്തുടര്‍ന്നാണ് വംശനാശത്തിലേക്ക് എളുപ്പം കടന്നത്. 1992 നു ശേഷം ഇവയെ കണ്ടതായി രേഖപ്പെടുത്തപ്പെട്ടിട്ടില്ല.
സ്മൂത്ത് ഹാന്‍ഡ് ഫിഷ്
കടല്‍ത്തട്ടാണ് ഇവയുടെ ആവാസസ്ഥലം. പുതിയ കാലത്ത് ആദ്യമായി വംശമറ്റ സമുദ്രജീവിയാണ് ഇതെന്നും റിപ്പോര്‍ട്ടുകളുണ്ട്. പൊതുവെ സമുദ്രത്തിന്റെ അടിത്തട്ടില്‍ നിന്നുള്ള ജീവിവര്‍ഗ്ഗങ്ങളുടെ വംശനാശം ശാസ്ത്രലോക്തതിന് അധികം പരിചിതമായിരുന്നില്ല. എന്നാല്‍ സ്മൂത്ത് ഹാന്‍ഡ് ഫിഷിന്റെ വംശനാശത്തോടെയാണ് സമുദ്രാടിത്തട്ടും വംശനാശ പ്രക്രിയയില്‍ നിന്ന് ഒഴിച്ചു നിര്‍ത്തപ്പെട്ടിട്ടില്ലെന്ന് തിരിച്ചറിവ് ശാസ്ത്രലോകത്തിന് ഉണ്ടാക്കിയത്. 2020ൽ വംശനാശം സംഭവിച്ചതായി IUCN ഇവയെ രേഖപ്പെടുത്തിയിരുന്നെങ്കിലും 2021ൽ ഇവ വംശനാശം സംഭവിച്ചോ ഇല്ലയോ എന്ന് രേഖകളില്ല എന്ന് IUCN പട്ടിക പിന്നീട് പുതുക്കുകയായിരുന്നു.
ജാല്പാ ഫാള്‍സ് ബ്രൂക്ക് സാലമാണ്ടര്‍
ഗ്വാട്ടിമാലയില്‍ സര്‍വ്വസാധാരണമായി കണ്ടുവന്നിരുന്ന ഉഭയജീവിയായിരുന്നു ഇത്. പക്ഷെ കഴിഞ്ഞ ഒരു പതിറ്റാണ്ടായി ഇവയുടെ സാന്നിധ്യം രേഖീകരിക്കപ്പെട്ടിരുന്നില്ല. ഓറഞ്ച് ഷേഡുകളോടുകൂടിയ കടും കറുപ്പ നിറമാണ് ഇവയ്ക്ക്. ജലാപ മേഖലയില്‍ മാത്രമാണ് ഇവയെ കണ്ടിരുന്നത്. വനനശീകരണമാണ് ഇവയുടെ നാശത്തിനും വഴിവെച്ചത്.
content highlights: Species which declared as extincted in 2021
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..