പുനരവതരിപ്പിക്കപ്പെട്ട ചീറ്റകളുടെ സംരക്ഷണത്തിന് ടാസ്‌ക് ഫോഴ്‌സ് 


സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് രാജ്യത്ത് വംശമറ്റ ചീറ്റകളെ പുനരവതരിപ്പിച്ചിരുന്നു.

നമീബിയയിൽ നിന്നും മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിലെത്തിച്ച ചീറ്റകളിലൊന്ന് | Photo-PTI

ന്യൂഡല്‍ഹി: ചീറ്റകളുടെ സംരക്ഷണത്തിന് ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ച്‌ കേന്ദ്ര സര്‍ക്കാര്‍. മധ്യപ്രദേശിലെ കുനോ നാഷണല്‍ പാര്‍ക്കിലാണ് ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കുക. കേന്ദ്ര സര്‍ക്കാരിന്റെ വനം, പരിസ്ഥിതി കാര്യ മന്ത്രാലയത്തിന്റെ നേതൃത്വത്തിലായിരിക്കും സംഘം പ്രവര്‍ത്തിക്കുക. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് രാജ്യത്ത് വംശമറ്റ ചീറ്റകളെ പുനരവതരിപ്പിച്ചിരുന്നു. ഈ ചീറ്റകളുടെ സംരക്ഷണമാണ് ടാസ്‌ക് ഫോഴ്‌സിന്റെ പ്രധാന ചുമതല.

രണ്ട് വര്‍ഷക്കാലയളവിലായിരിക്കും ടാസ്‌ക് ഫോഴ്‌സ് സംഘത്തിന്റെ പ്രവര്‍ത്തനം. ചീറ്റപ്പുലികളുടെ ആരോഗ്യനില നിരീക്ഷിക്കുന്നതിനും അവയുടെ പുരോഗതി വിലയിരുത്തുന്നതിനും
ടാസ്‌ക് ഫോഴ്സിനെ ചുമതലപ്പെടുത്തും. ഒന്‍പത് പേരടങ്ങിയ സംഘമാണ്‌ ടാസ്‌ക് ഫോഴ്‌സിലുണ്ടാവുക. നമീബിയയില്‍ നിന്നും സെപ്റ്റംബര്‍ 16-നാണ്‌ ചീറ്റകളെ മധ്യപ്രദേശിലെത്തിച്ചത്. ചീറ്റകളുടെ വേട്ടയാടല്‍ ശേഷിയും ആരോഗ്യ സ്ഥിതിയും ടാസ്‌ക് ഫോഴ്‌സ് നിരീക്ഷണ വിധേയമാകും.



Content Highlights: special task force for reintroduced cheetahs in india


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


vizhinjam

2 min

പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണിമുഴക്കി; 85 ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് FIR

Nov 28, 2022


vizhinjam port

2 min

അദാനിക്ക് നഷ്ടം 200 കോടി; സമരക്കാര്‍ നല്‍കണം, സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതിയെ അറിയിക്കും

Nov 28, 2022

Most Commented