മാലിന്യം ശേഖരിക്കുന്ന വാഹനങ്ങള്‍ക്ക് സുരക്ഷാകോഡുള്ള സ്റ്റിക്കര്‍


എം.കെ. സുരേഷ്‌

ഹോളോഗ്രാമും നമ്പറുമുള്ള സ്റ്റിക്കർ പതിപ്പിക്കാൻ മോട്ടോർവാഹന വകുപ്പ് അനുമതി നൽകിയിട്ടുണ്ട്.

പ്രതീകാത്മക ചിത്രം | ഫോട്ടോ:കെ.കെ സന്തോഷ്‌

തിരുവനന്തപുരം: കക്കൂസ് ടാങ്കിലേതടക്കമുള്ള മാലിന്യം ശേഖരിക്കുന്ന എല്ലാ വാഹനങ്ങളെയും നിരീക്ഷിക്കാൻ സംവിധാനം ഒരുമാസത്തിനകം നടപ്പാക്കും. ശേഖരിച്ച മാലിന്യം റോഡരുകിലും ജലാശയങ്ങളിലും തള്ളുന്നത് ഉൾപ്പെടെയുള്ള നിയമലംഘനം തടയുകയാണ് ലക്ഷ്യം.

മാലിന്യംകയറ്റുന്ന എല്ലാ വാഹനങ്ങൾക്കും ജില്ലതിരിച്ച് പ്രത്യേകം നമ്പർ നൽകും. പെട്ടെന്ന് തിരിച്ചറിയുംവിധം സുരക്ഷാകോഡും നമ്പറുമുള്ള ഫ്ലൂറസെന്റ് സ്റ്റിക്കറായിരിക്കും വാഹനങ്ങളിൽ പതിപ്പിക്കുക. ശുചിത്വമിഷനാണ് സുരക്ഷാകോഡ് സംവിധാനം ഒരുക്കുന്നത്. ഓരോ പ്രദേശത്തെയും മാലിന്യം കൊണ്ടുപോകുന്ന വാഹനങ്ങളുടെ വിവരങ്ങൾ തദ്ദേശസ്ഥാപനങ്ങൾ ശേഖരിക്കും.



പരിശോധിച്ചത് മൂന്നുമാർഗം

മാലിന്യം കൊണ്ടുപോകുന്ന വാഹനങ്ങളെ തിരിച്ചറിയാൻ വാഹനങ്ങൾക്ക് പ്രത്യേകനിറം, പ്രത്യേകം നമ്പർ പ്ലേറ്റ്, റിഫ്‌ളക്ട് ചെയ്യുന്ന ലേബൽ എന്നിവയാണ് പരിഗണിച്ചിരുന്നത്. വാഹനങ്ങളുടെ നിറംമാറ്റുന്നത് ചെലവേറിയതായതിനാൽ ഉപേക്ഷിച്ചു. തുടർന്നാണ് ഹോളോഗ്രാമും ബാർകോഡും പതിച്ച സ്റ്റിക്കർ പതിക്കാൻ തീരുമാനിച്ചത്. ഹോളോഗ്രാമും നമ്പറുമുള്ള സ്റ്റിക്കർ പതിപ്പിക്കാൻ മോട്ടോർവാഹന വകുപ്പ് അനുമതി നൽകിയിട്ടുണ്ട്.

Content Highlights: special sticker code will be implemented in waste management vehicles


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


04:19

ഇത് കേരളത്തിന്റെ മിനി ശിവകാശി, പടക്കങ്ങളുടെ മായാലോകം

Oct 24, 2022


26:50

മലയാളികളുടെ റിച്ചുക്കുട്ടന് ഹിന്ദിയിലും പിടിയുണ്ടായ ' വല്യ കഥ'

Oct 10, 2022

Most Commented