വായുമലിനീകരണം ചെറുക്കാൻ വിദ്യാർത്ഥികൾക്ക് മാസ്ക്,ഒപ്പം ശ്വസനവ്യായാമങ്ങളും; മുന്നൊരുക്കങ്ങളിങ്ങനെ


ഡൽഹി കർത്തവ്യപഥിൽ ചൊവ്വാഴ്ച രാവിലെ കാണപ്പെട്ട പുകമഞ്ഞ് | ഫോട്ടോ:പി.ജി. ഉണ്ണികൃഷ്ണൻ

ന്യൂഡൽഹി: വായുമലിനീകരണം മൂലം അടച്ചിട്ടിരുന്ന പ്രൈമറി സ്കൂളുകൾ ബുധനാഴ്ചമുതൽ വീണ്ടും തുറക്കും. ശനിയാഴ്ച മുതലാണ് വായുമലിനീകരണം രൂക്ഷമായ സാഹചര്യത്തിൽ അഞ്ചാംക്ലാസ് വരെയുള്ള കുട്ടികൾക്ക് ഓൺലൈൻ ക്ലാസ് ആരംഭിച്ചത്. അഞ്ചാം ക്ലാസിനു മുകളിലുള്ളവരുടെ കായികയിനങ്ങൾ ഉൾപ്പെടെയുള്ള ഔട്ട്‌ഡോർ പ്രവർത്തനങ്ങളും പുനരാരംഭിക്കും. 50 ശതമാനം സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം പ്രഖ്യാപിച്ചിരുന്നതും ഒഴിവാക്കിയിട്ടുണ്ട്.

ബുധനാഴ്ചമുതൽ സർക്കാർ സ്ഥാനപനങ്ങൾ സാധാരണനിലയിൽ പ്രവർത്തിക്കും. അന്തരീക്ഷ മലിനീകരണത്തെ നേരിടാൻ ക്ലാസുകളിൽ വിദ്യാർഥികൾക്കായി ശ്വസനവ്യായാമങ്ങൾ അവതരിപ്പിക്കുന്നത് ഉൾപ്പെടെയുള്ള നിരവധി നടപടികൾ സ്കൂളുകൾ കൈക്കൊണ്ടിട്ടുണ്ട്.ജീവിതസാഹചര്യവും ആരോഗ്യവും മെച്ചപ്പെടുത്തുന്നതിന് എന്ത് തരത്തിലുള്ള ഭക്ഷണപാനീയങ്ങൾ കഴിക്കണം, എന്തൊക്കെ മുൻകരുതലുകൾ സ്വീകരിക്കണം തുടങ്ങിയ നടപടികൾ വിദ്യാർഥികളെ പഠിപ്പിക്കുന്നതിന് മാനുവൽ, രേഖാമൂലമുള്ള ഗൈഡ് തുടങ്ങിയവ വിതരണം ചെയ്യാൻ പദ്ധതിയിടുന്നതായി രോഹിണി എം.ആർ.ജി. സ്കൂൾ പ്രിൻസിപ്പൽ അൻഷു മിത്തൽ പറഞ്ഞു.

അസുഖങ്ങൾമൂലം കുട്ടികളുടെ വിദ്യാഭ്യാസത്തിൽ തടസ്സങ്ങളില്ലാതിരിക്കാനും വിദ്യാഭ്യാസതുടർച്ച ഉറപ്പാക്കാനും ഇത് സഹായിക്കും. കുട്ടികൾക്ക് എന്തെങ്കിലും തരത്തിലുള്ള ശാരീരിക അസ്വസ്ഥതകളോ ഉണ്ടായാൽ അവരെ പരിപാലിക്കാൻ ശരിയായ വൈദ്യചികിത്സാസൗകര്യവും സ്കൂളുകളിൽ സജ്ജമാണെന്ന് ഇന്ദിരാപുരം ഡി.പി.എസ്. പ്രിൻസിപ്പൽ സംഗീത ഹജേല പറഞ്ഞു. മലിനീകരണം ഏറ്റവും വർധിക്കുന്ന ശൈത്യകാലത്ത് ആന്തരികാവയവങ്ങളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിന് പോഷകസമ്പുഷ്ടമായ പഴങ്ങളും പച്ചക്കറികളും അടങ്ങിയ സമീകൃതാഹാരം കഴിക്കാൻ അധ്യാപകർ വിദ്യാർഥികളെ പ്രോത്സാഹിപ്പിക്കുന്നുണ്ട്.

വായുമലിനീകരണത്തെ ചെറുക്കാൻശേഷിയുള്ള മാസ്കുകളും വിദ്യാർഥികൾക്ക് വിതരണംചെയ്യുന്നു. അന്തരീക്ഷം യഥാസമയം ശുദ്ധീകരിക്കാൻ നിർദിഷ്ടസ്ഥലങ്ങളിൽ എയർപ്യൂരിഫയറുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇത്തരം നടപടികൾ അസുഖംമൂലം വിദ്യാർഥികളുടെ ഹാജർനില കുറയാതിരിക്കാൻ സഹായിക്കുമെന്നാണ് പ്രതീക്ഷയെന്നും അവർ കൂട്ടിച്ചേർത്തു.

വായു​ഗുണനിലവാരം മോശം നിലവാരത്തിൽ

ന്യൂഡൽഹി: തലസ്ഥാനത്തെ വായുഗുണനിലവാരം മാറ്റമില്ലാതെ വളരെമോശം വിഭാഗത്തിൽ തുടരുന്നു. മേഘാവൃതമായ ആകാശവും മൂടൽമഞ്ഞും സൂചികയിൽ നേരി കുറവ് വരുത്തിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂർ നേരത്തെ ശരാശരി വായുഗുണനിലവാര സൂചിക തിങ്കളാഴ്ചയിലെ 354-ൽ നിന്ന് ചൊവ്വാഴ്ച 372 ആയി മോശമായി. ഞായറാഴ്ച ഇത് 339 -ഉം ശനിയാഴ്ച 381 -ഉം ആയിരുന്നു. നിലവിൽ കാറ്റിന്റെ വേഗത 15 മുതൽ 20 കിലോമീറ്റർ വരെയാണ്.

ഇതിൽ വെള്ളിയാഴ്ച മുതൽ ഗണ്യമായ പുരോഗതി കൈവരിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. സഫ്ദർജങ്, പാലം എന്നിവിടങ്ങളിൽ ദൃശ്യപരത 800 മീറ്ററിലേക്കും 900 മീറ്ററിലേക്കും കുറഞ്ഞതായി ഇന്ത്യൻ കാലാവസ്ഥാ വകുപ്പിലെ (ഐ.എം.ഡി.) ഉദ്യോഗസ്ഥൻ പറഞ്ഞു.

വ്യാഴാഴ്ചയോടെ ഇത് കൂടുതൽ മോശമാകാൻ സാധ്യതയുണ്ടെന്ന് സ്‌കൈമെറ്റ് വെതർ കാലാവസ്ഥാശാസ്ത്രവും കാലാവസ്ഥാ വ്യതിയാനവും വിഭാഗം വൈസ് പ്രസിഡന്റ് മഹേഷ് പലാവത്ത് പറഞ്ഞു. ഡൽഹി മലിനീകരണ നിയന്ത്രണ സമിതി കഴിഞ്ഞദിവസം നടത്തിയ വിശകലനപ്രകാരം നവംബർ ഒന്നിനും 15-നും ഇടയിലാണ് ഏറ്റവുംമോശം വായു ശ്വസിക്കുന്നത്.

Content Highlights: special mask to be provided for students in delhi amid air pollution


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022

Most Commented