മുന്തിരിത്തോപ്പുകള്‍ കരിഞ്ഞുണങ്ങും;1200 വര്‍ഷത്തിനിടെയുള്ള വരള്‍ച്ച അഭിമുഖീകരിച്ച് സ്‌പെയിന്‍


കഴിഞ്ഞ 1,200 വര്‍ഷത്തിനിടെ പ്രദേശത്തുണ്ടായ മാറ്റങ്ങള്‍ പഠന വിധേയമാക്കിയപ്പോള്‍ അന്തരീക്ഷോഷ്മാവ് ഉയര്‍ന്ന മേഖലയുടെ വിസ്തൃതി ഈ കാലയളവില്‍ കൂടി വന്നതായും പഠനങ്ങള്‍ കണ്ടെത്തി

സമീപകാലത്തായി കടുത്ത വരൾച്ചയാണ് സ്പെയിനും പോർച്ചുഗലും അഭിമുഖീകരിക്കുന്നത്- കടുത്ത വരൾച്ചയിൽ കരിഞ്ഞുണങ്ങിയ മരം-2017 -ലെ ദൃശ്യം Photo-Gettyimage

യിരം വര്‍ഷങ്ങള്‍ക്കിടെയുണ്ടായ ഏറ്റവും വലിയ വരള്‍ച്ച പോര്‍ച്ചുഗലും സ്‌പെയിനും അഭിമുഖീകരിക്കുന്നുവെന്ന് പഠനം. ഇരു രാജ്യങ്ങളിലുമുള്ള കാലാവസ്ഥാ പ്രതിസന്ധി രൂക്ഷമായതോടെ വീഞ്ഞ്, ഒലീവ് ഓയില്‍ ഉത്പാദനം പ്രതിസന്ധിയിലായിരിക്കുകയാണ്. കാലാവസ്ഥാ വ്യതിയാനം മൂലം അന്തരീക്ഷോഷ്മാവ് ഉയരുന്നത് പോര്‍ച്ചുഗല്‍, സ്പെയിന്‍ തുടങ്ങിയ രാജ്യങ്ങളിലെ ചില പ്രദേശങ്ങളില്‍ വരള്‍ച്ച രൂക്ഷമാകാന്‍ കാരണമായെന്നാണ് പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. നോര്‍ത്ത് അറ്റ്ലാന്റിക്കിലുടനീളമുള്ള ചുഴലിക്കാറ്റ് പടിഞ്ഞാറന്‍ യൂറോപ്പിലുണ്ടാവുന്ന ദീര്‍ഘ കാല കാലാവസ്ഥാ വ്യതിയാനങ്ങള്‍ക്ക് കാരണമാകുന്നതായി കണ്ടെത്തലുണ്ടായിരുന്നു. എന്നാല്‍ പുതിയ കാലാവസ്ഥാ മാതൃകകള്‍ ഉപയോഗിച്ച് നടത്തിയ പഠനത്തില്‍ കഴിഞ്ഞ അര നൂറ്റാണ്ടിനിടെയുള്ള അന്തരീക്ഷോഷ്മാവ് മേഖലയിലും കാര്യമായ മാറ്റങ്ങളുണ്ടായതായി തിരിച്ചറിഞ്ഞു.

നേച്വര്‍ ജിയോസയന്‍സ് എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടിന് പിന്നില്‍ യു.എസിലെ ഒരുക്കൂട്ടം ഗവേഷകരാണ്. കഴിഞ്ഞ 1,200 വര്‍ഷത്തിനിടെ പ്രദേശത്തുണ്ടായ മാറ്റങ്ങളാണ് പഠന വിധേയമാക്കിയത്. അന്തരീക്ഷോഷ്മാവ് ഉയര്‍ന്ന മേഖലയുടെ വിസ്തൃതി ഈ കാലയളവില്‍ കൂടി വന്നു. തുടര്‍ച്ചയായുള്ള ഹരിത ഗൃഹ വാതക ബഹിര്‍ഗമനവും 200 വര്‍ഷത്തിനിടെ ഇവയുടെ വിസ്തൃതി കൂട്ടി. 20-ാം നൂറ്റാണ്ടിന്റെ അനന്തരഫലമായി ആഗോള താപനവും മേഖലയുടെ വ്യാപ്തി വലുതാക്കി.

ഐബീരിയന്‍ പെന്‍സിന്‍സുലയില്‍ വീഞ്ഞ് പോലെയുള്ള ആവശ്യങ്ങള്‍ക്കായി കൃഷി ചെയ്യുന്ന മുന്തിരിത്തോപ്പുകള്‍ 2050-ഓടെ ജലദൗര്‍ലഭ്യം മൂലം പൂര്‍ണമായി നശിക്കുമെന്നാണ് കരുതപ്പെടുന്നത്. മുന്തിരി പോലെയുള്ള ഫലങ്ങള്‍ കൃഷി ചെയ്യാന്‍ അനുയോജ്യമായ കാലാവസ്ഥയുള്ള ഇടം കൂടിയാണ് ഐബീരിയന്‍ പെന്‍സിന്‍സുല. അതേ സമയം വടക്കന്‍ സ്‌പെയിനിലെ ഒലീവ് കൃഷിയില്‍ 2100-ഓടെ 30 ശതമാനം ഇടിവാണ് കാലാവസ്ഥാ മാറ്റങ്ങള്‍ കൊണ്ടു പ്രതീക്ഷിക്കുന്നത്. കുറെക്കൂടി ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് മുന്തിരിപ്പിത്തോപ്പുകള്‍ മാറ്റുക, ചൂടിനെയും അതിജീവിക്കുന്ന മുന്തിരിയിനങ്ങള്‍ കൃഷി ചെയ്യുക പോലെയുള്ള പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കുകയാണ് കര്‍ഷകരിപ്പോള്‍.

Content Highlights: spain and portugal face severe drought during 1,200 years

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
IN DEPTH

11:43

ഷെയര്‍ മാര്‍ക്കറ്റിലെ വിജയമന്ത്രം; ഓഹരി രാജാവ് വിടപറയുമ്പോള്‍ | Rakesh Jhunjunwala

Aug 14, 2022


Yuan Wang-5

1 min

ഇന്ത്യയുടെ ആശങ്കകള്‍ തള്ളി ശ്രീലങ്ക; ചൈനീസ് ചാരക്കപ്പലിന് നങ്കൂരമിടാന്‍ അനുമതി നല്‍കി

Aug 13, 2022


16:50

ഐക്യപ്പെടാന്‍ ചൈന, പുതിയ ഓപ്പറേഷനുമായി അമേരിക്ക; തായ്‌വാനില്‍ സംഭവിക്കുന്നതെന്ത്?| In- Depth

Aug 9, 2022

Most Commented