കടല്‍ജീവികളുടെ രഹസ്യ സംഭാഷണം റെക്കോർഡ് ചെയ്ത് ഗവേഷക വിദ്യാര്‍ത്ഥി


Photo: Gettyimages

രസ്പരം ആശയവിനിമയം നടത്തുന്നില്ലെന്ന് കരുതിയിരുന്ന 53 കടൽ ജീവികൾ യഥാർത്ഥത്തിൽ ആശയവിനിമയം നടത്തുന്നുണ്ടെന്ന് കണ്ടെത്തൽ. അവ പരസ്പരം സന്ദേശങ്ങൾ കൈമാറുന്നുണ്ടെങ്കിലും അത് കേൾക്കാൻ കഴിയുമെന്ന് മനുഷ്യർ കരുതിയിരുന്നില്ല. എന്നാൽ മൈക്രോഫോൺ ഉപയോഗിച്ച് കടലാമകള്‍ ഉൾപ്പടെയുള്ള കടൽ ജീവികളുടെ ശബ്ദം റെക്കോർഡ് ചെയ്യാനാവുമെന്ന് പറയുകയാണ് ഗവേഷക വിദ്യാര്‍ത്ഥിയായ ഗബ്രിയേല്‍ ജോര്‍ജ്വിച്ച് കോഹെന്‍

.ഇംഗ്ലണ്ടിലുള്ള ചെസ്റ്റര്‍ മൃഗശാലയിലെ 50 ഓളം കടലാമകള്‍, ലങ്ഫിഷ്, ന്യൂസിലന്‍ഡിന്റെ തനത് ഉരഗ വിഭാഗമായ റ്റുവാറ്റാര (Tuatara) എന്നിവയിലാണ് പഠനങ്ങള്‍ സംഘടിപ്പിച്ചത്. മുമ്പ് ഇവ ആശയവിനിമയം നടത്താന്‍ ശബ്ദം ഉപയോഗിക്കാത്ത ജീവി വിഭാഗങ്ങളാണെന്നാണ് വിലയിരുത്തപ്പെട്ടത്. എന്നാല്‍ ഈ ധാരണ തിരുത്തുകയാണ് സ്വിറ്റ്‌സര്‍ലന്‍ഡിലെ സൂറിച്ച് സര്‍വകലാശാലയിലെ (University of Zurich) ഗവേഷക വിദ്യാര്‍ഥിയായ ഗബ്രിയേല്‍ ജോര്‍ജ്വിച്ച് കോഹെൻ.റ്റുവാറ്റാര | Photo-Wiki/By Sid Mosdell from New Zealand - Tuatara, CC BY 2.0, https://commons.wikimedia.org/w/index.php?curid=70735190

ഇവ താരതമ്യേന കുറഞ്ഞ ശബ്ദത്തിലും അത്യപൂര്‍വുമായി മാത്രമാണ്‌ ആശയ വിനിമയം നടത്തിയിരുന്നത്. ഇതായിരിക്കും ഇവ ആശയവിനിമയത്തിന് ശബ്ദം ഉപയോഗിക്കില്ലെന്ന് നിഗമനത്തിലേക്ക് ശാസ്ത്രലോകത്ത് എത്തിച്ചതെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. ഉരഗ വിഭാഗമായ റ്റുവാറ്റാര തന്റെ അതിര്‍ത്തി സംരക്ഷിക്കാനാണ് ശബ്ദം പുറപ്പെടുവിക്കുന്നത്. പഠനത്തിന് വിധേയമാക്കിയതില്‍ പല ജീവിവിഭാഗങ്ങളും ഒന്നോ രണ്ടോ ദിവസത്തിനിടയ്ക്ക് ഒരു തവണ മാത്രമായിരിക്കും ആശയവിനിമയം നടത്തുകയെന്നും ജോര്‍ജ്വിച്ചിനെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്തു.

കരയില്‍ വസിക്കുന്ന ജീവികളോട് മനുഷ്യര്‍ കൂടുതൽ താൽപര്യം കാണിക്കുന്നതുകൊണ്ടാവാം സമുദ്രജീവികളുടെ ശബ്ദങ്ങള്‍ ശ്രദ്ധിക്കപ്പെടാതെ പോയതെന്നും ജോര്‍ജ്വിച്ച് വിലയിരുത്തുന്നു. ഇണചേരലിന് വേണ്ടിയാണ് ചിലപ്പോള്‍ കടലാമകള്‍ ശബ്ദം പുറപ്പെടുവിക്കുക. മുട്ട വിരിഞ്ഞ പുറത്തിറങ്ങും മുമ്പും കടലാമകള്‍ ഇത്തരത്തില്‍ ശബ്ദം പുറപ്പെടുവിക്കുന്നത് കണ്ടെത്തി. മൈക്രോഫോണുപയോഗിച്ചാണ് ശബ്ദം രേഖപ്പെടുത്തിയത്. നേച്വര്‍ കമ്മ്യൂണിക്കേഷന്‍സ് ജേണലില്‍ പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Content Highlights: sound of 53 ocean creatures recorded


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


photo: twitter/Wandering Van

1 min

'ഇത് ശരിക്കും റൊണാള്‍ഡോ, മറ്റേത് ആരാധകന്‍'; വൈറലായി വീഡിയോ

Nov 28, 2022

Most Commented