മാലിന്യശേഖരണത്തിന് സ്മാർട്ട് ​ഗാർബേജ് ആപ്പുമായി ന​ഗരസഭ 


വീടുകളിൽ നിന്ന് ശേഖരിക്കുന്ന മാലിന്യത്തിന്റെ അളവ്, യൂസർഫീ, മാലിന്യ ശേഖരണം നടത്തിയ വീടുകളുടെ എണ്ണം തുടങ്ങി സമഗ്രമായ മാലിന്യ പരിപാലനമാണ് ഇതുവഴി നഗരസഭ ലക്ഷ്യമിടുന്നത്

പ്രതീകാത്മക ചിത്രം | Photo-AFP

തിരുവനന്തപുരം : സ്‌‌മാർട്ട് ഗാർബേജ് ആപ്പിലൂടെ മാലിന്യശേഖരണ വിവരശേഖരണത്തിന് പേരൂർക്കട വാർഡിൽ തുടക്കമായി. പരീക്ഷണാടിസ്ഥാനത്തിൽ പേരൂർക്കട വാർഡിലാണ് ആദ്യമായി നടപ്പാക്കുന്നത്. ഓരോ വീടുകളിലെയും മാലിന്യ ശേഖരണം, പരിപാലനം എന്നിവ സംബന്ധിച്ച് വിവരശേഖരണം ആരംഭിച്ചുകഴിഞ്ഞു.

ഹരിതമിത്രം മൊബൈൽ ആപ്പിലൂടെയാണ് സർവേ നടത്തുന്നത്. വിവരശേഖരണത്തോടൊപ്പം ഓരോ വീടിനും ക്യു.ആർ. കോഡും നൽകും. ഹരിതകർമസേന വീടുകളിൽ മാലിന്യശേഖരണം നടത്തിയതിനു ശേഷം സ്‌മാർട്ട് ഗാർബേജ് ഉപയോഗിച്ച് ക്യു.ആർ. കോഡ് സ്‌കാൻ ചെയ്ത് വീട്ടുകാർക്ക് എസ്.എം.എസ്. അറിയിപ്പ് നൽകും. മാലിന്യം ശേഖരിക്കാൻ ജീവനക്കാർ എത്തിയില്ലെങ്കിലും ആപ്പിലൂടെ ജനങ്ങൾക്ക് നഗരസഭയെ പരാതി അറിയിക്കാനാകും. അതോടൊപ്പം പൊതുസ്ഥലങ്ങളിൽ മാലിന്യനിക്ഷേപം ശ്രദ്ധയിൽപ്പെട്ടാൽ ചിത്രം ആപ്പിൽ പോസ്റ്റ് ചെയ്യാനും സൗകര്യമുണ്ട്.



യൂസർ ഫീയും ഗാർബേജ് ആപ്പിലൂടെ അടയ്ക്കാനാകും. നഗരസഭയ്ക്ക് മാലിന്യം നൽകുന്നവരെയും നൽകാത്തവരെയും കണ്ടെത്താനും ആപ്പ് സഹായിക്കും. വീടുകളിൽ നിന്ന് ശേഖരിക്കുന്ന മാലിന്യത്തിന്റെ അളവ്, യൂസർഫീ, മാലിന്യ ശേഖരണം നടത്തിയ വീടുകളുടെ എണ്ണം തുടങ്ങി സമഗ്രമായ മാലിന്യ പരിപാലനമാണ് ഇതുവഴി നഗരസഭ ലക്ഷ്യമിടുന്നത്.

എൻ.എസ്.എസ്. വൊളന്റിയർമാർ മുഖേനയാണ് സർവേയും ക്യൂ.ആർ. കോഡ് പതിക്കലും നടക്കുന്നത്. പദ്ധതി വിജയിച്ചാൽ ഘട്ടം ഘട്ടമായി മൂന്നുമാസത്തിനുള്ളിൽ നഗരസഭയിലെ മുഴുവൻ വാർഡുകളിലും വ്യാപിപ്പിക്കും. ഒന്നാം ഘട്ടത്തിൽ സംസ്ഥാനത്തെ 300 ഗ്രാമപ്പഞ്ചായത്ത്, 6 കോർപ്പറേഷനുകൾ, 70 മുനിസിപ്പാലിറ്റികൾ എന്നിവിടങ്ങളിൽ മൊബൈൽ ആപ്പ് സജ്ജീകരിക്കും. കെൽട്രോണിനാണ് മൊബൈൽ ആപ്പിന്റെ ചുമതല. ഇതിനായി 24 ലക്ഷം രൂപ നഗരസഭ കെൽട്രോണിന് കൈമാറി.

എൻ.എസ്.എസ്.വൊളന്റിയർമാർ വഴിയാണ് സർവേയും ക്യു.ആർ. കോഡ് പതിക്കലും നടക്കുന്നത്. വീട് ഒന്നിന് 25 രൂപ നിരക്കിൽ വൊളന്റിയർക്ക് നഗരസഭ നൽകണം.

Content Highlights: smart app for garbage collection in trivandrum


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented