വെർവെറ്റ് കുരങ്ങ് | Photo-Gettyimage
വെര്‍വെറ്റ് കുരങ്ങുകളെ കൂട്ടത്തോടെ കൊന്നൊടുക്കാനൊരുങ്ങി കരീബിയന്‍ രാജ്യമായ സിന്റ് മാര്ട്ടിന്. കുരങ്ങുകള്‍ വന്‍തോതില്‍ കൃഷിനാശമുണ്ടാക്കുന്നതായും ഉപജീവന മാര്‍ഗം പോലും ഭീഷണിയിലായതായി ഡച്ച് ദ്വീപിലെ പ്രദേശവാസികളും കര്‍ഷകരും പരാതിപ്പെട്ടതോടെയാണ് കുരങ്ങുകളെ കൊന്നൊടുക്കാനുള്ള തീരുമാനമുണ്ടായിരിക്കുന്നത്.
സിന്റ് മാർട്ടനിലെ നേച്ചർ ഫൗണ്ടേഷൻ എന്ന സന്നദ്ധ സംഘടനയ്ക്കാണ് കുരങ്ങുകളെ കൂട്ടത്തോടെ കൊന്നൊടുക്കാനുള്ള ചുമതല. സർക്കാർ ഇതിനായി ഫണ്ടും അനുവദിച്ചിട്ടുണ്ട്. നേച്വര്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ കുരങ്ങുകളെ പിടികൂടി ദയാവധത്തിന് വിധേയമാക്കും. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 450 വെര്‍വെറ്റ് കുരങ്ങുകളെ ദയാവധത്തിന് വിധേയമാക്കുകയാണ് ലക്ഷ്യം. ദ്വീപിന്റെ ആരോഗ്യ പരിപാലനത്തിനും മറ്റുമായി ഇവയുടെ അംഗസംഖ്യ നിയന്ത്രിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് ഫൗണ്ടേഷന് മാനേജറായ ലെസ്ലി ഹിക്കേഴ്സണ്‍ പ്രതികരിച്ചു.
അതേസമയം കുരങ്ങുകളെ കൊന്നൊടുക്കാനുള്ള തീരുമാനത്തിനെതിരെ വിമര്‍ശകരും രംഗത്തെത്തി. കുരങ്ങുകളെ കൊലപ്പെടുത്തുന്നതിന് പകരം വന്ധ്യംകരിക്കുകയോ മറ്റുമാര്‍ഗങ്ങള്‍ തേടുകയോ ചെയ്യണമെന്നാണ് വിമര്‍ശകരുടെ വാദം. കുരങ്ങുകളുടെ അംഗസംഖ്യ നിയന്ത്രിക്കാന്‍ ഫലപ്രദമായ മാര്‍ഗം ഇവയാണെന്നും അവര്‍ വിശദീകരിക്കുന്നു.
തെക്കു കിഴക്കന്‍ ആഫ്രിക്കന്‍ സ്വദേശികളായ വെര്‍വെറ്റ് കുരങ്ങുകള്‍ 17-ാം നൂറ്റാണ്ടിലാണ് കരീബിയയിലേക്ക് ചേക്കേറുന്നത്. ചാരനിറത്തിലുള്ള ശരീരമാണിവയ്ക്ക്. എന്നാല്‍ കൊന്നൊടുക്കല്‍ ഫലം ചെയ്തേക്കില്ലെന്ന് ദക്ഷിണാഫ്രിക്കയിലെ വെര്‍വെറ്റ് മങ്കി ഫൗണ്ടേഷന് സ്ഥാപകനായ ഡേവ് ഡു പ്രതികരിച്ചു.
Content Highlights: Sint Maarten plans mass culling of vervet monkeys
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..