വയലൊഴിഞ്ഞ് വയനാട് ; 10വര്‍ഷംകൊണ്ട് കുറഞ്ഞത് 45 ശതമാനത്തോളം നെല്‍കൃഷി


ശക്തമായ മണ്ണൊലിപ്പ് കുന്നുകള്‍ക്ക് കടുത്തഭീഷണിയാണുയര്‍ത്തുന്നത്. കുന്നിന്‍ചെരിവിലെ ഇഞ്ചികൃഷിപോലും ഇതിന് ആക്കംകൂട്ടുന്നതായി ജില്ലയിലെ മണ്ണുസംരക്ഷണ ഓഫീസര്‍ പി. യു. ദാസ് പറയുന്നു.

ചേകാടി പാടശേഖരം

കാട്ടിക്കുളം: നെല്‍വയലുകള്‍ വാഴത്തോട്ടങ്ങളായി മാറിയതോടെ വയനാട്ടില്‍ പാടശേഖരങ്ങള്‍ കുറയുന്നു. 2019-ലെ ലാന്‍ഡ് യൂസിങ് ഡേറ്റപ്രകാരം 133.25 ചതുരശ്ര കിലോമീറ്റര്‍ നെല്‍വലുകളാണ് വയനാട്ടില്‍ ശേഷിക്കുന്നത്.

25.96 ചതുരശ്ര കിലോമീറ്റര്‍ വാഴകൃഷിക്ക് വഴിമാറി. 1.86 ച.കി.മീ. നെല്‍വയല്‍ ഇതരകൃഷിക്കും 0.77 ച.കി.മീ. നെല്‍വയല്‍ വീട് നിര്‍മാണത്തിനായി തരംമാറ്റിയതായും ലാന്‍ഡ് യൂസേഴ്സ് ഡേറ്റ വ്യക്തമാക്കുന്നു. ഉത്പാദനച്ചെലവ് താങ്ങാന്‍ കഴിയാത്തതാണ് ഇതിന് കാരണമായി കര്‍ഷകര്‍ പറയുന്നത്.



വയനാട്ടില്‍ പത്തുവര്‍ഷംകൊണ്ട് 45 ശതമാനത്തോളം നെല്‍കൃഷിയാണ് കുറഞ്ഞത്. അതേസമയം 90-കളില്‍ 1054 ഹെക്ടര്‍ മാത്രമുണ്ടായിരുന്ന നേന്ത്രവാഴകൃഷി ഇന്ന് 12,842 ഹെക്ടര്‍ സ്ഥലത്തേക്ക് വ്യാപിച്ചു.

മണ്ണൊലിപ്പ് കുന്നുകള്‍ക്ക് ഭീഷണി

ശക്തമായ മണ്ണൊലിപ്പ് കുന്നുകള്‍ക്ക് കടുത്തഭീഷണിയാണുയര്‍ത്തുന്നത്. കുന്നിന്‍ചെരിവിലെ ഇഞ്ചികൃഷിപോലും ഇതിന് ആക്കംകൂട്ടുന്നതായി ജില്ലയിലെ മണ്ണുസംരക്ഷണ ഓഫീസര്‍ പി. യു. ദാസ് പറയുന്നു.

അധികമഴ നേരിടുന്നതിന് ഒട്ടും ശേഷിയില്ലാത്ത തരത്തിലാണ് മാറുന്ന കൃഷിരീതികള്‍ മുന്നേറുന്നത്.

രണ്ടുപതിറ്റാണ്ടിലേറെയായി വയലുകളുടെ തരംമാറ്റം വലിയതോതില്‍ ജില്ലയില്‍ നടക്കുകയാണ്.

നശിക്കുന്ന നീര്‍ത്തടങ്ങള്‍

കരഭൂമിയിലെ നികന്നുതീരുന്ന നീര്‍ത്തടങ്ങള്‍ മഴവെള്ളസംഭരണത്തിന് തിരിച്ചടിയാണ്. കൃഷിയിടങ്ങളെ തട്ടുകളാക്കി വിഭജിച്ച് അതിനുമുകളില്‍ കൃഷിചെയ്യുന്ന രീതിയാണ് വയനാടിന് അഭികാമ്യം. കുന്നുകളും മലകളും ചെരിഞ്ഞ കൃഷിയിടങ്ങളും മാത്രമുള്ള സമതലങ്ങള്‍ കുറവായ വയനാട്ടില്‍ ജലസംരക്ഷണത്തിന്റെ ഉത്തമമാതൃകകളാണ് മണ്‍തിട്ടകള്‍. മുമ്പ് ഇത്തരത്തിലുള്ള മണ്‍ത്തിട്ടകള്‍ വേനല്‍ക്കാലത്ത് മഴയ്ക്ക് തൊട്ടുമുമ്പ് വെച്ചുപിടിപ്പിക്കുമായിരുന്നു. പുതുമഴ പെയ്യുമ്പോള്‍ മഴവെള്ളം മുഴുവന്‍ കൃഷിയിടങ്ങളിലേക്ക് ആഴ്ന്നിറങ്ങുന്നതിന് ഈ മണ്‍തിട്ടകള്‍ സഹായകരമായി. ജലാംശവും വളവും നിലനിര്‍ത്തി കാര്‍ഷികവിളകളെ ഫലഭൂയിഷ്ഠമാക്കാന്‍ ഇതുതന്നെയായിരുന്നു നല്ല മാര്‍ഗം. ഇപ്പോള്‍ അശാസ്ത്രീയമായരീതിയില്‍ നിര്‍മാണം നടക്കുന്നതുകൊണ്ട് മഴവെള്ളം ഒഴുകിപ്പോവുകയാണ്.

Content Highlights: Shrinking paddy fields of Wayanad, environment


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022

Most Commented