ഒന്നല്ല, മേഘാലയയിലെ കുഞ്ഞന്‍ തവളയ്ക്ക് ആറു നിറം


ഷില്ലോങിലും ഈസ്റ്റ് ഖാസി ഹില്‍സിന്റെ ഉയര്‍ന്ന പ്രദേശങ്ങളിലുമാണ് ഇവ കാണപ്പെടുന്നത്

ഷില്ലോങ് ബുഷ് ഫ്രോഗ് | Photo-Wiki/By Aditya Banerjee - Own work, CC BY-SA 4.0, https://commons.wikimedia.org/w/index.php?curid=92840008

മേഘാലയിലെ 'ഷില്ലോങ് ബുഷ് ഫ്രോഗ്' എന്ന ഇത്തിരിക്കുഞ്ഞന്‍ തവള ആറു വ്യത്യസ്ത നിറങ്ങളില്‍ കാണപ്പെടുന്നുവെന്ന് ഗവേഷകര്‍. നഖത്തിന്റെ വലിപ്പം മാത്രമുള്ള ഇവ വെള്ള നിറത്തിന് പുറമേ ചാരം, തവിട്ട്, കറുപ്പ് എന്നീ നിറങ്ങളിലാണ് കാണപ്പെടുന്നത്. സുവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയിലെ ഗവേഷകരായ ഭാസ്‌കര്‍ സൈകിയ, ഇലോന ഖാര്‍ഖോങ്കോര്‍ കണ്ടെത്തലിന് പിന്നില്‍.

വലിപ്പത്തില്‍ മാത്രമല്ല, മൊത്തത്തില്‍ മറ്റ് തവളകളില്‍ നിന്നും വ്യത്യസ്തമാണിവ. മുട്ട വിരിഞ്ഞെത്തുന്ന കുഞ്ഞുങ്ങള്‍ മാതാപിതാക്കളുടെ മിനിയേച്ചര്‍ രൂപമായിരിക്കും. അതായത് വാല്‍മാക്രികളാകില്ലെന്ന് സാരം. ഷില്ലോങിലും ഈസ്റ്റ് ഖാസി ഹില്‍സിന്റെ ഉയര്‍ന്ന പ്രദേശങ്ങളിലുമാണ് ഇവ കാണപ്പെടുന്നത്.

ഈ പരിണാമപരമായ പ്രത്യേകത കൊണ്ടു മുട്ട വിരിയുന്നതിന് ജലത്തിന്റെ ആവശ്യം വരുന്നില്ല. മലിനീകരണം, കാട്ടുതീ പോലെയുള്ളവ ഇവയുടെ നിലനില്‍പിന് ഭീഷണിയാണ്. ഐയുസിഎന്‍ പട്ടികയില്‍ ഇവയെ ഗുരുതര വംശനാശ ഭീഷണി നേരിടുന്ന വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Content Highlights: shillong bush frog, endemic to meghalaya found in six colours

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Modi, Shah

9 min

മോദി 2024-ൽ വീണ്ടും ബി.ജെ.പിയെ നയിക്കുമ്പോൾ | വഴിപോക്കൻ

Aug 6, 2022


08:52

ഒറ്റ രാത്രിയില്‍ രജീഷിന് നഷ്ടം 40 ലക്ഷം; ഒലിച്ചുപോയത് നാലേക്കര്‍ പൈനാപ്പിള്‍ തോട്ടം

Aug 5, 2022


04:08

എന്താണ് ലോൺ ബോൾസ്? കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ സ്വര്‍ണമണിഞ്ഞ ലോണ്‍ ബോള്‍സിനെ കുറിച്ച് അറിയാം..

Aug 6, 2022

Most Commented