പ്രതീകാത്മക ചിത്രം | Photo-AP
ഉയര്‍ന്ന ആര്‍ട്ടിക് പ്രദേശത്ത് കഴിഞ്ഞ വര്‍ഷമാകെ ഉണ്ടായത് 7,278 മിന്നലാക്രമണങ്ങള്‍. കഴിഞ്ഞ ഒന്‍പത് വര്‍ഷത്തെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇരട്ടിയലധികം വരുമിത്. ഭൂമിയുടെ അങ്ങേ വടക്കേയറ്റത്ത് സ്ഥിതി ചെയ്യുന്ന പ്രദേശത്ത് ഒരുകാലത്ത് മിന്നലാക്രമണങ്ങള്‍ അപൂര്‍വമായിരുന്നു. ആര്‍ട്ടിക്കിലെ വായുവില്‍ മിന്നലുണ്ടാക്കുന്നതിന് ആവശ്യമായ താപമില്ല. അതിനാല്‍ തന്നെ ഈ പ്രതിഭാസത്തില്‍ അമ്പരപ്പിലാണ് ശാസ്ത്രലോകം. ശരാശരി ആഗോള താപനിലയെക്കാള്‍ മൂന്നിരിട്ടിയാണ് ആര്‍ട്ടിക്കിലെ താപനിലയുടെ വര്‍ധനവ്. ഈ ഫലങ്ങളെല്ലാം കാലാവസ്ഥാ വ്യതിയാനമെന്ന് ഒറ്റ് പലകയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
ഈര്‍പ്പം, അസ്ഥിരത, ലിഫ്റ്റ് എന്നിങ്ങനെ മൂന്ന് ഘടകങ്ങള്‍ ഇടിമിന്നല്‍ സൃഷ്ടിക്കുന്നതിനാവശ്യമാണ്. കടലിലുള്ള മഞ്ഞിന്റെ (sea ice) കുറഞ്ഞ തോത് കൂടുതല്‍ ജലം ബാഷ്പീകരിക്കപ്പെടാന്‍ കാരണമാകും. ഇത് അന്തരീക്ഷത്തിന് കൂടുതല്‍ ഈര്‍പ്പം സംഭാവന നല്‍കുകയും അത് വഴി താപനില ഉയരുകയും ചെയ്യും. ഇത് മിന്നലാക്രമണത്തിനുള്ള സാധ്യതകള്‍ വര്‍ധിപ്പിക്കും. ആര്‍ട്ടിക്കിലെ മിന്നലാക്രമണത്തെ കുറിച്ചുള്ള കൂടുതല്‍ പഠനങ്ങള്‍ നടത്തുകയാണെങ്കില്‍ മാറി വരുന്ന കാലാവസ്ഥയോട് അന്തരീക്ഷമെങ്ങനെ പ്രതികരിക്കുമെന്നത് കണ്ടെത്താമെന്ന് ശാസ്ത്രലോകം വിലയിരുത്തുന്നു.
യൂറോപ്പിലും വടക്കന്‍ അമേരിക്കയിലും കഴിഞ്ഞ വേനലില്‍ നടന്ന കാട്ടുതീയുടെ മുഖ്യകാരണവും ഇടിമിന്നലായിരുന്നു. 2021 ല്‍ ബ്രസീലിന് ശേഷം ലോകത്തിലേറ്റവും കൂടുതല്‍ മിന്നലാക്രമണങ്ങള്‍ നടന്നത് അമേരിക്കയിലാണ്. ഓരോ ഡിഗ്രി താപത്തിനും അനുസൃതമായി മിന്നലാക്രമണങ്ങളില്‍ 12 ശതമാനത്തിന്റെ വര്‍ധനവുണ്ടാകുമെന്ന് 2014 ല്‍ നടത്തിയ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. വരള്‍ച്ച, കാട്ടുതീ പോലെയുള്ള പ്രകൃതി ദുരന്തങ്ങളിലേക്കും മിന്നലാക്രമണങ്ങള്‍ വഴി വെയ്ക്കും. 2020 വേനലില്‍ ഇന്ത്യയിലെ ബീഹാറില്‍ 147 പേരാണ് മിന്നലേറ്റ് മരിച്ചത്.
Content Highlights: several lightning incidents recorded in high artic last year
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..