കോതമംഗലം മാർ ബേസിൽ സ്കൂൾ സീഡ് ക്ലബ്ബ് അംഗങ്ങൾ ഇക്കോ ബ്രിക്സിനായി പ്ലാസ്റ്റിക് കവർ കുപ്പികളിൽ നിറച്ച് തയ്യാറാക്കിയിരിക്കുന്നു
കോതമംഗലം: ഉപയോഗം കഴിഞ്ഞ് വലിച്ചെറിയുന്ന പ്ലാാസ്റ്റിക് കവറും കുപ്പിയും പ്രകൃതിക്ക് ദോഷമാകാതെ ഉപയോഗപ്പെടുത്തി മാര്‍ ബേസില്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍. സ്കൂളിലെ സീഡ് ക്ലബ് അംഗങ്ങളാണ് ഉപയോഗശൂന്യമായവ കൊണ്ടു ഇക്കോ ബ്രിക്സ് നിര്‍മ്മിച്ച മാതൃകയായത്. നിത്യോപയോഗ സാധനങ്ങള്‍ വാങ്ങുമ്പോള്‍ കിട്ടുന്ന പ്ലാസ്റ്റിക് കവറുകള്‍ പ്ലാസ്റ്റിക് കുപ്പികളില്‍ കുത്തിനിറച്ചാണ് ഇക്കോ ബ്രിക്സുകള്‍ നിര്‍മ്മിക്കുന്നത്.
ഒരു ലിറ്റര്‍ കുപ്പിയില്‍ 350 ഗ്രാം പ്ലാസ്റ്റിക് കുത്തിനിറയ്ക്കും. ഇഷ്ടികയുടെ സ്ഥാനത്ത് ഇക്കോ ബ്രിക്സ് സ്ഥാപിച്ച് സിമന്റും മണലും ചേര്‍ന്ന മിശ്രിതം കൊണ്ട് യോജിപ്പിക്കും. സ്കൂളിലെ കളിസ്ഥലത്തുള്ള തണല്‍ മരങ്ങള്‍ക്ക് ചുറ്റുമതില്‍ ഒരുക്കുകയാണ് ലക്ഷ്യം. മണ്ണിനും പ്രകൃതിക്കും പ്ലാസ്റ്റിക് ഉണ്ടാക്കുന്ന വിപത്ത് അറിവുള്ളതാണ്, പൂര്‍ണമായി ഒഴിവാക്കാന്‍ പറ്റാത്ത സാഹചര്യത്തിലാണ് ഇക്കോ ബ്രിക്സുകളുടെ പ്രാധാന്യം.
മാധ്യമ പ്രവര്‍ത്തകനും പരിസ്ഥിതി സ്നേഹിയുമായ ഏലിയാസ് ജോണിന്റെ ഇക്കോ ബ്രിക്ക് എന്ന ആശയം സീഡ് ക്ലബ്ബ് ഏറ്റെടുക്കുകയായിരുന്നു. വീട്ടില്‍ നിന്ന് ഇക്കോ ബ്രിക്സ് ഉണ്ടാക്കിക്കൊണ്ടു വരുന്ന കുട്ടികള്‍ക്ക് പാരിതോഷികവും നല്‍കുന്നുണ്ട്. ഇത്തരത്തില്‍ നൂറോളം ഇക്കോ ബ്രിക്സുകള്‍ കുട്ടികള്‍ തയ്യാറാക്കിക്കഴിഞ്ഞു. സ്കൂള്‍ മാനേജര്‍ ജോര്‍ജ് കൂര്‍പ്പിള്ളി, ഹെഡ്മിസ്ട്രസ് സോമി പി.മാത്യു, എം.പി.ബിന്ദു, സീഡ് കോ-ഓര്‍ഡിനേറ്റര്‍ ഷെല്ലി പീറ്റര്‍ എന്നിവരാണ് പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..