സെഡ്ജ് വാബ്ലെർ | Photo: eBird
പകല്‍ ദേശാടനസ്വഭാവമുള്ള സെഡ്ജ് വാബ്ലെര്‍ പക്ഷിയെ ഇതാദ്യമായി കേരളത്തില്‍ കണ്ടെത്തി. കണ്ണൂര്‍ കൈപ്പാട് പ്രദേശമായ ഏഴോത്താണ് ദോശാടനപ്പക്ഷിയെ കണ്ടെത്തിയത്. പക്ഷിനിരീക്ഷകനായ മനോജ് കരിങ്ങാമഠത്തിലും പയ്യന്നൂര്‍ കോളേജിലെ ഗവേഷകവിദ്യാര്‍ഥി സച്ചിന് ചന്ദ്രനുമാണ് കണ്ടെത്തലിന് പിന്നില്‍. പുറംഭാഗത്ത് തവിട്ടുനിറമുള്ള വരകളും വെള്ളകലര്‍ന്ന കണ്‍പുരികവും ഇരുണ്ട നെറ്റിത്തടങ്ങളും സവിശേഷതയാണ്. ദക്ഷിണേഷ്യയില്‍ തന്നെ ഇവയുടെ സാന്നിധ്യം ആദ്യമായാണ് രേഖപ്പെടുത്തുന്നതെന്നാണ് കരുതുന്നത്.
നാല് ദശാബ്ദങ്ങള്‍ക്ക് മുമ്പ് ലഡാക്കില്‍ കുഞ്ഞന്‍ സെഡ്ജ് വാബ്ലെറിനെ കണ്ടെത്തിയിരുന്നു. കണ്ടെത്തിയ വിവരങ്ങള്‍ ഇ-ബേര്‍ഡിലും ഐ നാച്വറിലിസ്റ്റിലും അപ്ലോഡ് ചെയ്തിട്ടുണ്ട്. യൂറോപ്പിലും പടിഞ്ഞാറന്‍ മധ്യേഷ്യയിലെ തണുപ്പുള്ള പ്രദേശങ്ങളിലുമാണിവ പ്രജനനം നടത്തുന്നത്.
പ്രാണികളാണ് പ്രധാന ഭക്ഷണം. 1876 മുതല്‍ 1982 വരെ നടന്ന യൂണിവേഴ്സിറ്റി ഓഫ് സതാംപ്റ്റണിന്റെ ലഡാക്ക് എക്സിപെഡിഷനിലാണ് രാജ്യത്ത് ആദ്യമായി സെഡ്ജ് വാബ്ലെറിന്റെ സാന്നിധ്യം രേഖപ്പെടുത്തുന്നത്. 13 സെന്റിമീറ്റര്‍ നീളമുള്ള ഇവയുടെ ചിറകളവ് 17 മുതല്‍ 21 സെന്റിമീറ്റര്‍ വരെയാണ്. 10 മുതല്‍ 13 ഗ്രാം വരെ ഭാരവും സെഡ്ജ് വാബ്ലെറുകളില് കണ്ടെത്താറുണ്ട്. ഉരുണിപ്പോട്ട എന്ന സസ്യത്തോട് പ്രത്യേക താത്പര്യം കാണിക്കുന്നതു കൊണ്ട് പോട്ടക്കുരുവി എന്ന മലയാളം പേരുകൊടുക്കുന്നതിനെ കുറിച്ച് പക്ഷിസ്നേഹികള്‍ ചര്‍ച്ച തുടങ്ങിയിട്ടുണ്ട്.
Content Highlights: sedge warbler have been recorded for first time in kerala
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..