.jpg?$p=ff6a18b&f=16x10&w=856&q=0.8)
പ്രതീകാത്മക ചിത്രം | Photo-AFP
വാഷിംഗ്ടണ്‍: അടുത്ത മൂന്ന് ദശാബ്ദങ്ങള്‍ക്കുള്ളില്‍ അമേരിക്കയിലെ സമുദ്ര നിരപ്പുയരാന്‍ സാധ്യത. കഴിഞ്ഞ 100 വര്‍ഷത്തെക്കാള്‍ വേഗത്തിലായിരിക്കുമിത്. പ്രളയ ഭീഷണിയിലാണ് രാജ്യത്തെ സംസ്ഥാനങ്ങള്‍.
ന്യൂയോര്‍ക്ക്, മിയാമി തീരങ്ങളില്‍ പ്രളയത്തിന് ആഘാതം കൂടാനുള്ള സാഹചര്യമാണ് നിലവിലുള്ളത്. 2050 ഓടെ സമുദ്രനിരപ്പില്‍ 30 സെന്റീമീറ്ററിന്റെ വര്‍ധനയുണ്ടാകുമെന്നാണ് പഠന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അപകടകരമായ രീതിയിലാണ് സമുദ്ര നിരപ്പുയരുന്നത്. തീരങ്ങളിലുള്ള വീട്, ഹൈവേ,വ്യാപാര സ്ഥാപനങ്ങള്‍, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ എന്നിവയെ പ്രളയം ബാധിക്കാനുള്ള
സാധ്യത കൂടുതലാണ്.
മാന്‍ഹട്ടനില്‍ സമുദ്ര നിരപ്പ് 2055 ന്റെ തുടക്കത്തിലോ 2078 അവസാനത്തോടെയോ രണ്ട് അടി ഉയരുമെന്നാണ് സൂചന. ഇവിടങ്ങളില്‍ താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്ന 7,895 പേരുടെ ജീവന് ഇത് ഭീഷണിയാണ്. 2000 മുതല്‍ ന്യൂയോര്‍ക്കില്‍ ഉയര്‍ന്ന വേലിയേറ്റ വെള്ളപ്പൊക്കം ഇരട്ടിയലിധകമായി വര്‍ധിച്ചു. പ്രതിവര്‍ഷം 15 എന്ന തോതില്‍ ഇത് ഉണ്ടാകുന്നുണ്ട്. മിയാമിയിലെ പ്രളയത്തിന്റെ വാര്‍ഷിക തോതിലും ഉയര്‍ച്ചയുണ്ടായിട്ടുണ്ട്.
അടുത്ത ഏതാനം ദശാബ്ദങ്ങള്‍ക്കുള്ളില്‍ ഈ പ്രതിഭാസം അധികരിക്കുകയും കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്യും. മഞ്ഞുരുകലും സമുദ്ര നിരപ്പിലേക്ക് സംഭാവന ചെയ്യുന്നുണ്ട്. ഹരിത ഗൃഹ വാതകങ്ങളുടെ ബഹിര്‍ഗമനം മഞ്ഞുരുകുന്നതിനുള്ള പ്രധാന കാരണമാണ്. ബഹിര്‍ഗമനം ഇതേ തോതില്‍ തുടരുകയാണെങ്കില്‍ 2100 ഓടെ ആഗോള സമുദ്ര നിരപ്പ് രണ്ട് അടി ഉയരാനുള്ള സാധ്യത തള്ളിക്കളായാനാവില്ല. മൂന്ന് ഡിഗ്രി സെല്‍ഷ്യസില്‍ കൂടുതലുളള ആഗോള താപനം ഗ്രീന്‍ലാന്‍ഡ്, അന്റാര്‍ട്ടിക്ക എന്നിവിടങ്ങളിലെ മഞ്ഞുപാളികള്‍ ഉരുകാനുള്ള കാരണമാകും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..