ഛഠ്പൂജ; യമുന മലിനമാകുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് അരവിന്ദ് കെജ്‌രിവാൾ


തൂത്തുവാരുന്നതിനുപുറമേ, ഘട്ടുകളിൽനിന്നും പരിസരങ്ങളിൽ നിന്നും ദിവസേന ഒന്നിലധികം തവണ മാലിന്യശേഖരണം നടത്തും

ഛഠ്പൂജയിൽ മലിനമായ യമുനയിൽ പങ്കെടുക്കുന്നവർ , 2021-ലെ ദൃശ്യം. പ്രതീകാത്മക ചിത്രം | Photo-PTI

ന്യൂഡൽഹി: ഛഠ്പൂജ സയത്ത് യമുന മലിനമാകുന്നില്ലെന്ന് ഉറപ്പാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. യമുനയുടെ ഘാട്ടുകളിലാണ് പ്രധാനമായും ഛഠ്പൂജ ആഘോഷിക്കുന്നത്. ഈ അവസരത്തിൽ യമുന മലിനമാകുന്നില്ലെന്ന് ഉറപ്പാക്കാൻ എല്ലാ ക്രമീകരണങ്ങളും ഒരുക്കണമെന്ന് എല്ലാ ഉദ്യോഗസ്ഥർക്കും നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം ഹിന്ദിയിൽ ട്വീറ്റ് ചെയ്തു.

ഘട്ടുകളിലെ തെരുവ് വിളക്കുകൾ വർധിപ്പിക്കാൻ ഒരു വാർഡിന് 40,000 രൂപ അനുവദിച്ചതായി ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ (എം.സി.ഡി.) വെള്ളിയാഴ്ച പ്രസ്താവനയിൽ അറിയിച്ചു. ഒരു വാർഡിന് രണ്ട് ഘട്ടുകൾ വീതമാണ് തുക അനുവദിക്കുക. തലസ്ഥാനത്തെ എല്ലാ ഛഠ് ഘട്ടുകളിലും ശുചീകരണ സേവനങ്ങൾ ഈ സംഘങ്ങൾ മുഖേന ലഭ്യമാക്കും.ഡൽഹി അർബൻ ഷെൽട്ടർ ഇംപ്രൂവ്മെന്റ് ബോർഡിന്റെ നേതൃത്വത്തിൽ മൊബൈൽ ശൗചാലയങ്ങളും മൊബൈൽ ശൗചാലയ വാനുകളും വൃത്തിയാക്കാൻ 12 സോണുകളിലായി ഇവരെ നിയോഗിക്കും. ക്രമീകരണങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ ഓരോസോണിലും ഒരു നോഡൽ ഓഫീസറെ നിയോഗിക്കും. തൂത്തുവാരുന്നതിനുപുറമേ, ഘട്ടുകളിൽനിന്നും പരിസരങ്ങളിൽ നിന്നും ദിവസേന ഒന്നിലധികം തവണ മാലിന്യശേഖരണം നടത്തും. ജില്ലാ മജിസ്ട്രേറ്റുമാരുമായി കൂടിയാലോചിച്ച് പ്രത്യേക തൊഴിലാളികളെയും വാഹനങ്ങളും ഇതിനായി ഷിഫ്റ്റിൽ വിന്യസിക്കും.

സുരക്ഷയ്ക്കും ജല ഉപയോഗ ക്രമീകരണത്തിനുമായി ഡൽഹി പോലീസ്, ഡൽഹി ജല ബോർഡ് എന്നിവയുൾപ്പെടെ വിവിധ വകുപ്പുകളുമായി സഹകരിക്കും. തിരക്ക് ഒഴിവാക്കാൻ എം.സി.ഡി. പാർക്കിങ് സ്ഥലവും അനുവദിക്കുമെന്നും അധികൃതർ അറിയിച്ചു. നഗരത്തിലുടനീളം 1100 സ്ഥലങ്ങളിൽ സർക്കാർ വിപുലമായ ഒരുക്കങ്ങൾ നടത്തിയിട്ടുണ്ട്. ശുചിമുറികൾ, ഇരിപ്പിടങ്ങൾ, ആംബുലൻസുകൾ, പ്രഥമശുശ്രൂഷ, വൈദ്യുതി തുടങ്ങിയ തയ്യാറെടുപ്പുകൾ സർക്കാർ നടത്തിയിട്ടുണ്ട്.

സുരക്ഷാകാര്യങ്ങളിൽ ഡൽഹി പോലീസ് ജാഗ്രതപുലർത്തും. വിവിധ സ്ഥലങ്ങളിൽ സി.സി.ടി.വി. ക്യാമറകൾ സ്ഥാപിക്കും. ഇതിനെല്ലാമായി 25 കോടി രൂപയാണ് സർക്കാർ മാറ്റിവെച്ചിട്ടുള്ളത്. ഒക്ടോബർ 30, 31 തീയതികളിൽ ഛഠ് ആഘോഷിക്കും. സ്ത്രീകൾ മുട്ടോളം വെള്ളത്തിൽ ഉപവസിച്ച് സൂര്യദേവനെ പ്രാർഥിക്കുന്നത് പൂജയിലെ പ്രധാന ചടങ്ങാണ്. ഡൽഹിയിൽ താമസിക്കുന്ന ബിഹാറിലെയും കിഴക്കൻ ഉത്തർപ്രദേശിലെയും ആളുകൾ പൂർവാഞ്ചലികൾക്കിടയിൽ ഈ ഉത്സവം വളരെ ജനപ്രിയമാണ്.

Content Highlights: restrictions amid chhath pooja in yamuna river


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022

Most Commented