ജൈവൈവിധ്യങ്ങളുടെ വിനിയോഗ തോത് വെളിപ്പെടുത്തി പഠനം


50,000 സസ്യ-ജന്തുജാലങ്ങള്‍ ലോകമൊട്ടാകെ വിവിധ ആവശ്യങ്ങള്‍ക്കായി വിനിയോഗിക്കപ്പെടുന്നുണ്ടെന്ന് പഠന റിപ്പോര്‍ട്ട് 

പ്രതീകാത്മക ചിത്രം | Photo-Gettyimage

ന്യൂഡല്‍ഹി: ലോകമെമ്പാടുമുള്ള ജൈവവൈവിധ്യ ഉപയോഗ തോത് വെളിപ്പെടുത്തി പഠന റിപ്പോര്‍ട്ട്. ബോണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍ഗവണ്‍മെന്റല്‍ സയന്‍സ്-പോളിസി പ്ലാറ്റ്‌ഫോം ഓണ്‍ ബയോഡൈവേഴ്‌സിറ്റി ആന്‍ഡ് എക്കോസിസ്റ്റം സര്‍വീസ് (ഐപിബിഇഎസ്) നാല് വര്‍ഷം നീണ്ട ഗവേഷണത്തിന്റെ ഫലം കൂടിയാണ്. 50,000 സസ്യ-ജന്തുജാലങ്ങള്‍ വിവിധ ആവശ്യങ്ങള്‍ക്കായി വിനിയോഗിക്കപ്പെടുന്നുണ്ടെന്നാണ് പഠന റിപ്പോര്‍ട്ട് നല്‍കുന്ന സൂചന. ഇതില്‍ 10,000-ഓളം വരുന്നവ മനുഷ്യര്‍ നേരിട്ട് അവരുടെ ആഹാര ആവശ്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുന്നവ കൂടെയാണ്. അതേ സമയം വികസിത രാജ്യങ്ങളിലുള്ള ഗ്രാമീണര്‍ ഉപയോഗിക്കുന്ന ജൈവവൈവിധ്യങ്ങളില്‍ ഭൂരിഭാഗവും അമിത ഉപയോഗം മൂലം ഇതിനോടകം വംശനാശ ഭീഷണി നേരിടുന്നുണ്ട്.

ദരിദ്രരുടെ 70 ശതമാനവും നേരിട്ട് സസ്യ-ജന്തുജാലങ്ങളെ ആശ്രയിച്ചാണ് ഉപജീവനം നടത്തുന്നത്. അഞ്ചിലൊരാള്‍ വനപ്രദേശങ്ങളിലുള്ള സസ്യം, ആല്‍ഗേ, ഫംഗസ് എന്നിവയെ ആഹാരത്തിനും വരുമാനത്തിനുമായി ആശ്രയിക്കുന്നു. 240 കോടി (2.4 ബില്ല്യണ്‍) ആഹാരം പാകം ചെയ്യാനായി തടികള്‍ പോലെയുള്ളവ ഉപയോഗിക്കുമ്പോള്‍ 12 കോടി (120 മില്ല്യണ്‍) ചെറിയ തോതില്‍ മത്സ്യബന്ധനം നടത്തിയാണ് ഉപജീവനം നടത്തുന്നത്. സമീപകാലത്ത് നടത്തിയ പഠനങ്ങള്‍ സമുദ്ര മത്സ്യസമ്പത്തിന്റെ 34 ശതമാനവും അമിത മത്സ്യന്ധനത്തിന് വിധേയമായതായി കണ്ടെത്തി. ബാക്കി വരുന്ന, അതായത് 66 ശതമാനം മത്സ്യവും ജെെവവെെവിധ്യത്തിന് നാശം വരാത്ത തോതിലാണ്‌ പിടിക്കപ്പെട്ടത്.

ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിനാളുകളുടെ വരുമാന മാര്‍ഗ്ഗം കൂടിയാണ് ഇത്തരം ജൈവൈവിധ്യങ്ങള്‍. ജൈവവെെവിധ്യ സംരക്ഷിത മേഖലകളിലുള്ള വിനോദ സഞ്ചാരികളുടെ വരവിലൂടെയും (കോവിഡ് കാലത്തിന് മുമ്പ്‌) വിവിധ രാജ്യങ്ങള്‍ കോടിക്കണക്കിന് രൂപ പ്രതിവര്‍ഷമെന്ന തോതില്‍ വരുമാനയിനത്തില്‍ നേടിയതായും റിപ്പോര്‍ട്ട്. 85-ഓളം വിദ്ഗധരുടെ അനുമാനത്തില്‍ തയ്യാറാക്കപ്പെട്ട പഠന റിപ്പോര്‍ട്ടില്‍ 200 ഓളം രചയിതാക്കളും പങ്കാളികളായി.

Content Highlights: report finds over 50,000 wild species are used for various purposes by humans worldwide

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Dalit Boy

1 min

അധ്യാപകന്റെ പാത്രത്തില്‍നിന്ന് വെള്ളംകുടിച്ചതിന് ക്രൂരമര്‍ദനം; 9 വയസ്സുള്ള ദളിത് ബാലന്‍ മരിച്ചു

Aug 14, 2022


Jaleel-Surendran

1 min

ജലീലിന് ഇന്ത്യയില്‍ കഴിയാന്‍ അവകാശമില്ല, പാകിസ്താനിലേക്ക് പോകണം - കെ സുരേന്ദ്രന്‍

Aug 14, 2022


pinarayi vijayan, narendra modi

1 min

'വൈസ്രോയിയെകണ്ട് ഒപ്പമുണ്ടെന്ന് പറഞ്ഞവര്‍'; സവര്‍ക്കറെ അനുസ്മരിച്ച മോദിയെ വിമര്‍ശിച്ച് മുഖ്യമന്ത്രി

Aug 15, 2022

Most Commented