.
കൊച്ചി; 5 ജൂൺ 2023 : ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്, ദുരന്ത നിവാരണ സംരംഭങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുന്നതിന് പ്രകൃതിയെ അടിസ്ഥാനമാക്കിയുള്ള പരിഹാരങ്ങൾ സ്വീകരിക്കുക എന്ന ലക്ഷ്യത്തോടെ റിലയൻസ് ഫൗണ്ടേഷൻ ദുരന്ത നിവാരണ ടീം കേരളത്തിലെ എറണാകുളം ജില്ലയിലെ ദുരന്ത സാധ്യതയുള്ള തീരദേശ പഞ്ചായത്തുകളായ നായരമ്പലം, എടവനക്കാട്, എളംക്കുന്നപ്പുഴ, ഞാറക്കൽ, കുഴുപ്പിള്ളി, ചെല്ലാനം, ചേന്ദമംഗലം, വടക്കേക്കര, പുത്തൻവേലിക്കര എന്നീ 9 പഞ്ചായത്തുകളിൽ സഹൃദയ വെൽഫയർ സർവീസസ് എൻജിഒ (NGO) യുമായി സഹകരിച്ച് ഈ 2250 തെങ്ങിൻ തൈകൾ നട്ടു .
നായരമ്പലം വെളിയത്താംപറമ്പ് ബീച്ചിൽ ഹൈബി ഈഡൻ എം പി തെങ്ങിൻ തൈ നട്ട് പദ്ധതി ഉത്‌ഘാടനം ചെയ്തു. നായരമ്പലം പഞ്ചായത്ത് പ്രസിഡൻ്റ് നീതു ബിനോദ് അധ്യക്ഷത വഹിച്ചു. റിലയൻസ് ഫൗണ്ടേഷൻ ദുരന്ത നിവാരണ വിഭാഗം ഉദ്യോഗസ്ഥരായ ഡോ.ഭരത് കോട്ട, നഫാസ് നാസർ , സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെളിൽ, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജോബി വർഗീസ് എന്നിവർ സംസാരിച്ചു. രാജ്യത്തുടനീളം വിവിധ സംസ്ഥാനങ്ങളിൽ എൻ ജി ഒകളുടെയും സാമൂഹിക സംഘടനകളുടെയും സഹകരണത്തോടെയാണ് റിലയൻസ് ഫൗണ്ടേഷൻ പരിസ്ഥിതി സംരക്ഷണത്തിനായി പദ്ധതികൾ ആസൂത്രണം ചെയ്തിരിക്കുന്നത്.
Content Highlights: Reliance Foundation planted 2250 coconut saplings


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..