പരിസ്ഥിതി വിനാശകരായ ചെഞ്ചെവിയന്‍ ആമകള്‍ മൂവാറ്റുപുഴയില്‍


പച്ച, മഞ്ഞ നിറങ്ങളിലാണ് പ്രധാനമായും കാണുന്നത്. അലങ്കാര ജീവിയെന്ന നിലയില്‍ വളര്‍ത്തി തുടങ്ങുന്ന ഇവയെ പലരും പിന്നീട് ജലാശയങ്ങളില്‍ ഉപേക്ഷിക്കുകയാണ് പതിവ്.

ആനിക്കാട് ചിറയിൽ കണ്ടെത്തിയ ചെഞ്ചെവിയൻ ആമ

മൂവാറ്റുപുഴ: പരിസ്ഥിതി വിനാശകാരിയായ ചെഞ്ചെവിയന്‍ ആമയെ (റെഡ് ഇയേര്‍ഡ് സ്ലൈഡര്‍-Red-Eared Slider) മൂവാറ്റുപുഴ ആനിക്കാട് ചിറയില്‍ കണ്ടെത്തി. രണ്ട് ചെഞ്ചെവിയന്‍ ആമകളെ ചിറയുടെ ഒരു ഭാഗത്ത് കരയോട് ചേര്‍ന്നാണ് കണ്ടെത്തിയത്. കാഴ്ചയില്‍ അതിമനോഹരമാണെങ്കിലും ജലാശയത്തിലെ മറ്റ് ജീവജാലങ്ങള്‍ക്ക് ഇവ മാരകമായ ദോഷം വരുത്തും. കണ്ണുകളോടു ചേര്‍ന്ന് ചെവിപോലെ കടുംചുവപ്പ് നിറമുണ്ട്. ശരീരത്തിന് മഞ്ഞ നിറമാണ്. ഇതിനാല്‍ രാജ്യത്ത് ഇവയുടെ വില്‍പനയ്ക്കും കടത്തിനും നിരോധനമുണ്ട്.

സാല്‍മൊണല്ല ബാക്ടീരിയയുടെ (Salmonella Bacteria) വാഹകരായ ഇവ മനുഷ്യരില്‍ രോഗബാധയുണ്ടാക്കുന്നവയുമാണ്. ജലത്തില്‍ അതിവഗേത്തില്‍ പെരുകി സസ്യ-ജന്തുജാലങ്ങളെ ഇല്ലാതാക്കാന്‍ ഇവയ്ക്ക് സാധിക്കും. മെക്സിക്കന്‍ വംശജനായ ഈ ആമയെ രൂപഭംഗി മൂലം പലരും രഹസ്യമായി വളര്‍ത്തിയിരുന്നു.

പച്ച, മഞ്ഞ നിറങ്ങളിലാണ് പ്രധാനമായും കാണുന്നത്. അലങ്കാര ജീവിയെന്ന നിലയില്‍ വളര്‍ത്തി തുടങ്ങുന്ന ഇവയെ പലരും പിന്നീട് ജലാശയങ്ങളില്‍ ഉപേക്ഷിക്കുകയാണ് പതിവ്. ഇത് ജലാശയങ്ങളില്‍ ഇവയുടെ സാന്നിധ്യം ഇരട്ടിക്കാനുള്ള കാരണമായി. കുടിവെള്ളത്തെയും ജലസ്രോതസ്സുകളെയും അപകടകരമാംവിധം ഇവ മലീമസമാക്കും. ആനിക്കാട് ചിറയില്‍ ചെഞ്ചെവിയന്‍ ആമ എത്തിയതെങ്ങനെയെന്ന് വ്യക്തമല്ല. യൂറോപ്യന്‍ രാജ്യങ്ങളിലും ഇവയ്ക്ക് നിരോധനമുണ്ട്.

നിരോധനം ഫലപ്രദമാകണം

" കേരളത്തിന്റെ ജലാശയങ്ങൾക്കും അവയിലെ സസ്യ-ജന്തുജാലങ്ങൾക്കും ഭാവിയിൽ വലിയ ഭീഷണിയായി മാറാവുന്നതാണ് ചെഞ്ചെവിയൻ ആമ. 20 വർഷത്തോളമായി ഇത് കേരളത്തിലെത്തിയിട്ട്. ചിലയിടങ്ങളിൽ കണ്ടതായി റിപ്പോർട്ടുകളുണ്ടെങ്കിലും ഇതുവരെ വലിയ വ്യാപനം നടന്നിട്ടില്ല. നമ്മുടെ ജലാശയങ്ങൾ ഇവ താവളമാക്കാനുള്ള സാധ്യത വളരെയേറെയാണ്. ആധികാരികമായി ഇവ രാജ്യത്ത് നിരോധിച്ചു എന്നു പറയാനുമാകില്ല. ഫലപ്രദമായ നിരോധനം അനിവാര്യമാണ്. പീച്ചി വനഗവേഷണ കേന്ദ്രം ചില പദ്ധതികൾ നടപ്പാക്കുന്നുണ്ട്." - ജാഫർ പാലോട്ട് (സീനിയർ സുവോളജിക്കൽ സയന്റിസ്റ്റ്, സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യ)


Content Highlights: red-eared sliders have been found in muvattupuzha

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
dr mk muneer

1 min

ലിംഗസമത്വമെങ്കില്‍ ആണ്‍കുട്ടിയുമായി പുരുഷന്‍ ബന്ധപ്പെട്ടാല്‍ പോക്‌സോ എടുക്കുന്നതെന്തിന്- M.K. മുനീർ

Aug 18, 2022


11:39

ആണോ പെണ്ണോ എന്ന് തിരിച്ചറിയാന്‍ കഴിയാത്ത മൃതദേഹം; കേരളത്തിന് പുറത്തെ ഓപ്പറേഷന്‍ | ദേവസ്യ സ്പീക്കിങ്

Aug 4, 2022


shane warne

1 min

'വോണുമായി ഞാന്‍ ഡേറ്റിങ്ങിലായിരുന്നു, ബന്ധം രഹസ്യമാക്കി സൂക്ഷിക്കാന്‍ അദ്ദേഹം പറഞ്ഞു'

Aug 17, 2022

Most Commented