തൃശ്ശൂർ വെങ്ങിണിശ്ശേരിയിലെ സതീശന്റെ വീട്ടിലെ കിണറ്റിൽ വെള്ളം 18 അടി താഴ്ന്നപ്പോൾ
തൃശ്ശൂരിലെ വീട്ടില്‍ കിണറുവെള്ളം 18 അടിയോളം കുറഞ്ഞതിന് പിന്നില്‍ വില്ലനായത് കുഴല്‍ക്കിണര്‍. സമീപ്രദേശത്ത് അടുത്തക്കാലത്തായി പണിത കുഴല്‍ക്കിണറാണ് ജലം കുറയാന്‍ കാരണമായതെന്ന് ഭൂഗര്‍ഭ ജലവകുപ്പില്‍ ജൂനിയര്‍ ഹൈഡ്രോ ജിയോളജിസ്റ്റായ ഷൈനി പി.പി പ്രതികരിച്ചു. ദുരന്ത നിവാരണ സേനയുടെ നിര്‍ദ്ദേശമനുസരിച്ചാണ് ഭൂഗര്‍ഭ ജലവകുപ്പ് അധികൃതര്‍ വെങ്ങിണിശ്ശേരിയിലുള്ള സതീശന്റെ വീട്ടിലെത്തുന്നത്. തലേന്ന് രാത്രി വരെയുണ്ടായിരുന്ന ജലം ഒറ്റരാത്രി കൊണ്ടു, അതും മഴക്കാലത്തും കുറഞ്ഞതിനെ തുടര്‍ന്ന് സതീശന് ദുരന്ത നിവാരണ സേനയെ വിവരം അറിയിക്കുകയായിരുന്നു.
പാറയിലെ വിള്ളലുകളിലുള്ള വെള്ളമാണ് കുഴല്ക്കിണറിലെത്തുക. സമീപപ്രദേശങ്ങളില്‍ കുഴല്‍ക്കിണര്‍ കുഴിക്കുന്നത് ഇത്തരത്തില്‍ ജലം കുറയാനുള്ള കാരണമാകാറുണ്ട്. "വീട്ടിലെ കിണറിനടിയില്‍ പാറയാണ്. മറ്റൊരു കുഴല്‍ക്കിണറും ഇതിനോട് അനുബന്ധിച്ച് കുഴിച്ചിരുന്നു. കുഴല്‍ക്കിണറിന് 17 വര്‍ഷം പഴക്കം കണക്കാക്കുന്നതിനാല്‍ സമീപപ്രദേശത്ത് പണിത മറ്റൊരു കുഴല്‍ക്കിണറാണ് ഇത്തരത്തില്‍ വെള്ളം കുറയാനുള്ള കാരണമെന്നാണ് നിഗമനം", കുഴല്‍ക്കിണറുകള്‍ ഒരേ പ്രദേശത്താണ് വരുന്നതെങ്കില്‍ ഇത്തരത്തില്‍ ക്രമാതീതമായ തോതില്‍ ജലം കുറയാറുണ്ടെന്നും ഷൈനി അറിയിച്ചു.
തലേന്ന് രാത്രി കൂടി കിണറ്റിലെ ജലം നോക്കിയപ്പോഴും സാധാരണ നിലയിലായിരുന്നു. രാവിലെ വെള്ളം കോരാന്‍ നോക്കിയപ്പോഴാണ് ജലം ഇത്രയേറെ അളവില്‍ കുറഞ്ഞതായി സതീശൻ കണ്ടെത്തുന്നത്. കിണറില്‍ മണ്ണിടിച്ചില്‍ പോലെയുള്ള പ്രതിഭാസങ്ങൾ കണ്ടെത്താനായിരുന്നില്ല. തുടർന്നാണ് ഈ നിഗമനത്തിലെത്തിയത്
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..