Representational Image | Photo-Gettyimage
ഡബ്ലിന്‍: അയര്‍ലന്‍ഡിലെ നദികള്‍ മലിനജലസ്രോതസ്സായി മാറുന്നു. ഏകദേശം 70 ലക്ഷത്തോളം (ഏഴ് മില്ല്യണ്‍) ടണ്‍ മലിനജലമാണ് വടക്കന്‍ അയര്‍ലന്‍ഡിലെ കടലുകളിലേക്കും നദികളിലേക്കും പ്രതിവര്‍ഷം ഒഴുകിയെത്തുന്നത്. രാജ്യത്തെ ജലാശയങ്ങളുടെ ആരോഗ്യസ്ഥിതി നാള്‍ക്കുനാള്‍ ശോഷിച്ചു കൊണ്ടിരിക്കുകയാണ്. വടക്കന്‍ അയര്‍ലന്‍ഡിലെ മൂന്നിലൊന്ന് ജനങ്ങള്‍ വസിക്കുന്ന ബെല്‍ഫാസ്റ്റ് മെട്രോപൊളിറ്റന്‍ പ്രദേശത്താകെ 30 ലക്ഷം (3 മില്ല്യണ്‍)വരുന്ന മനുഷ്യമാലിന്യമാണ് പുറംതള്ളപ്പെട്ടിരിക്കുന്നത്. വടക്കന്‍ അയര്‍ലന്‍ഡിലെ പ്രധാന കുടിവെള്ള സ്രോതസ്സുകളിലൊന്നായ ലോഫ് നീഗില്‍ രണ്ട് ലക്ഷം ടണ്‍ വരുന്ന മലിനജലമാണ് പുറന്തള്ളപ്പെടുന്നത്. ഇത് രാജ്യത്തെ കടുത്ത കുടിവെള്ള ക്ഷാമത്തിലേക്കുമെത്തിക്കുന്നു.
രാജ്യത്തെ പ്രധാന ടൂറിസം കേന്ദ്രങ്ങളില്‍ പോലും മലിനജലം അടിഞ്ഞു കൂടുന്നത് വരുമാനത്തില്‍ വന്‍തോതിലുള്ള ഇടിവ് സൃഷ്ടിക്കപ്പെടുന്നതായും വിലയിരുത്തപ്പെടുന്നു.
20 വര്‍ഷ കാലത്തെ മഴയുടെ തോത് അടിസ്ഥാനമാക്കിയുള്ള കണക്കാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ആവാസവ്യവസ്ഥ നശിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ 12 ആം സ്ഥാനത്താണ് അയര്‍ലന്‍ഡ്. മാലിന്യ നിർമ്മാർജ്ജത്തിനും റീസൈക്ലിങ്ങിനുമായി അടുത്ത ആറ് വര്‍ഷത്തേക്ക് 200 കോടിയോളം (2 ബില്ല്യണ്‍ പൗണ്ട്) നിക്ഷേപം അനിവാര്യമാണ്. എന്നാല്‍ ഈ വര്‍ഷം രാജ്യത്തെ പരിസ്ഥിതി മന്ത്രാലയം അനുവദിച്ച തുക 40 ഓളം വരുന്ന സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റുകള്‍ക്ക് മാത്രമായിരിക്കും ഉപകാരപ്രദമാകുക.
വടക്കന്‍ അയര്‍ലന്‍ഡില്‍ ആരോഗ്യകരമായ ജലാശയങ്ങള്‍ കുറയുന്നതായി പഠനറിപ്പോർട്ടുണ്ട്. 450 നദികള്‍, 21 തടാകങ്ങള്‍ എന്നിവയുടെ സ്ഥിതി വിലയിരുത്തിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. വടക്കന്‍ അയര്‍ലന്‍ഡിലെ മൂന്നിലൊന്ന് വരുന്ന ജലാശയങ്ങള്‍ നല്ല നിലവാരം പുലര്‍ത്തിയതായി 2015 ലും 2018 ലും റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. മൂന്ന് വർഷം കൊണ്ടാണ് നദികളുടെ ആരോഗ്യസ്ഥിതി ഇത്ര പരിതാപകരമായ അവസ്ഥയിലെത്തിയത്. അമിതമായ തോതിലുള്ള കൃഷിയാണ് മലിനീകരണത്തിലേക്ക് നയിക്കുന്നതെന്ന നിഗമനങ്ങളും ഉണ്ട്.
Content Highlights: raw swage flow into northern ireland increased


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..