ദക്ഷിണാഫ്രിക്കയില്‍ അപൂര്‍വയിനത്തില്‍പെട്ട ഇരട്ടത്തലയന്‍ പാമ്പിനെ പിടികൂടി


വിപരീത ദിശയിലാണ് ചിലപ്പോഴൊക്കെ പാമ്പിന്റെ രണ്ട് തലകളുടെയും സഞ്ചാരം

സത്തേൺ ബ്രൗൺ എഗ് ഈറ്റർ | Photo-facebook.com/nickevanskzn

ക്ഷിണാഫ്രിക്കയില്‍ അപൂര്‍വയിനത്തില്‍പെട്ട ഇരട്ടത്തലയന്‍ പാമ്പിനെ കണ്ടെത്തി. സത്തേണ്‍ ബ്രൗണ്‍ എഗ് ഈറ്റര്‍ എന്ന പാമ്പിനെ വടക്കന്‍ ഡര്‍ബനില്‍ സ്ഥിതി ചെയ്യുന്ന നഗരത്തിലെ വീട്ടിലെ പൂന്തോട്ടത്തിലാണ് കണ്ടെത്തിയത്. ഇരട്ടത്തലയന് മറ്റ് തരത്തിലുള്ള ഉപദ്രവം ഏല്‍ക്കാതിരിക്കാന്‍ വേണ്ടി കുപ്പിയില്‍ പിടികൂടി സൂക്ഷിച്ചിരിക്കുകയായിരുന്നു വീട്ടുടമസ്ഥന്‍. തുടര്‍ന്ന് പാമ്പുപിടുത്തക്കാരന്‍ നിക് ഇവാന്‍സിനെ വിവരം അറിയിച്ചു.

നിരുപദ്രവകാരിയാണെന്നും ഒരടിയോളം നീളമുള്ള പാമ്പ് ഇവയുടെ രണ്ട് തലയും വിപരീത ദിശകളില്‍ ചലിപ്പിച്ചാണ് സഞ്ചരിക്കുകയെന്നും പാമ്പിനെ പിടിക്കൂടിയ നിക് ഇവാന്‍സ് പറയുന്നു. ചിലപ്പോള്‍ ഒരു തല മറ്റൊന്നിനെ ആശ്രയിച്ചായിരിക്കും സഞ്ചാരമെന്നും നിക് ഫെയ്‌സ്ബുക്ക് കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു.

സത്തേണ്‍ ബ്രൗണ്‍ എഗ് ഈറ്ററുകള്‍ ദീര്‍ഘകാലം ജീവിച്ചിരിക്കില്ല. വനപ്രദേശത്ത് നിലവില്‍ പിടികൂടിയവയെ തുറന്നു വിടുന്നത് ഗുണം ചെയ്‌തേക്കില്ലെന്നും പറയുന്നു നിക്. ആരോഗ്യ നില മോശമായതിനാല്‍ തന്നെ പാമ്പ് അധിക ദൂരം സഞ്ചരിക്കാവുന്ന അവസ്ഥയിലല്ല. ഇവയെ വേട്ടക്കാര്‍ പെട്ടെന്ന ഇരയാക്കുന്ന സാഹചര്യവും നിലവിലുണ്ട്. പാമ്പ് നിലവില്‍ നിരീക്ഷണത്തില്‍ തുടരുകയാണെന്നും നിക് പ്രതികരിച്ചു.

Content Highlights: Rare two headed snake rescued in South Africa

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Dalit Boy

1 min

അധ്യാപകന്റെ പാത്രത്തില്‍നിന്ന് വെള്ളംകുടിച്ചതിന് ക്രൂരമര്‍ദനം; 9 വയസ്സുള്ള ദളിത് ബാലന്‍ മരിച്ചു

Aug 14, 2022


Jaleel-Surendran

1 min

ജലീലിന് ഇന്ത്യയില്‍ കഴിയാന്‍ അവകാശമില്ല, പാകിസ്താനിലേക്ക് പോകണം - കെ സുരേന്ദ്രന്‍

Aug 14, 2022


K Sudhakaran

1 min

പാലക്കാട് കൊലപാതകത്തിനു പിന്നില്‍ സിപിഎം; എല്ലാം ബിജെപിയുടെ തലയില്‍വെക്കാന്‍ പറ്റുമോയെന്ന് സുധാകരന്‍

Aug 15, 2022

Most Commented