അപൂർവ്വ ഇരപടിയൻ സസ്യം പടിഞ്ഞാറൻ ഹിമാലയത്തിൽ കണ്ടെത്തി


ഉത്തരാഖണ്ഡിൽ മാത്രമല്ല, പടിഞ്ഞാറൻ ഹിമാലയൻ മേഖലയിലൊരിടത്തും ഇതിനു മുമ്പ് ഈ സസ്യത്തെ കണ്ടിട്ടില്ല

യുട്രിക്കുലേറിയ ഫര്‌സില്ലേറ്റ | Photo-Wiki/By MFdeS - Own work, CC BY-SA 3.0, https://commons.wikimedia.org/w/index.php?curid=11363071

ന്യൂഡൽഹി: അപൂർവ്വമായ ഒരിനം ഇരപിടിയൻ സസ്യത്തെ പടിഞ്ഞാറൻ ഹിമാലയത്തിൽ ആദ്യമായി ഗവേഷകർ കണ്ടെത്തി. 'യുട്രിക്കുലേറിയ ഫര്‌സില്ലേറ്റ' (Utricularia Furcellata) എന്ന് ശാസ്ത്രീയനാമമുള്ള ഇരപിടിയൻ സസ്യത്തെയാണ് തിരിച്ചറിഞ്ഞതെന്ന് അധികൃതർ അറിയിച്ചു.

ചമോലി ജില്ലയിൽ പെട്ട മണ്ഡൽ താഴ്‌വരയിൽ നിന്ന് ഉത്തരാഖണ്ഡ് വനംവകുപ്പിലെ ഗവേഷകസംഘമാണ് ഇരപിടിയൻ (carnivorous) സസ്യത്തെ തിരിച്ചറിഞ്ഞതെന്ന്, ഫോറസ്റ്റ് ചീഫ് കൺസർവേറ്റർ സഞ്ജീവ് ചതുർവേദി പറഞ്ഞു. ഉത്തരാഖണ്ഡിൽ മാത്രമല്ല, പടിഞ്ഞാറൻ ഹിമാലയൻ മേഖലയിലൊരിടത്തും ഇതിനു മുമ്പ് ഈ സസ്യത്തെ കണ്ടതായി തെളിവില്ലെന്ന് ചതുർവേദി അറിയിച്ചു.

റേഞ്ച് ഓഫീസർ ഹരീഷ് നേഗി, ജൂനിയർ റിസർച്ച് ഫെലോ ആയ മനോജ് സിങ് എന്നിവരടങ്ങിയ സംഘമാണ് പുതിയ കണ്ടെത്തൽ നടത്തിയത്. 'ജേർണൽ ഓഫ് ജാപ്പനീസ് ബോട്ടണി'യിലാണ്, ഇരപിടിയൻ സസ്യത്തെ തിരിച്ചറിഞ്ഞതിന്റെ പഠനറിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.

ഉത്തരാഖണ്ഡ് മേഖലയിലെ ഇരപിടിയൻ സസ്യങ്ങളെക്കുറിച്ചുള്ള പഠനപദ്ധതിയുടെ ഭാഗമായിട്ടാണ് പുതിയ സസ്യത്തെ തിരിച്ചറിഞ്ഞത്.


Content Highlights: Rare Carnivorous plant found found in Western Himalaya

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
amazon

2 min

4799 രൂപയുടെ ഹാന്‍ഡ്ബാഗ് 1047 രൂപയ്ക്ക് വാങ്ങാം; ഹാന്‍ഡ്ബാഗുകള്‍ക്ക് ഗംഭീര ഓഫറുകള്‍

Aug 9, 2022


manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022


swapna suresh

2 min

നിരോധിത സാറ്റലൈറ്റ് ഫോണുമായി കേരളത്തിലെത്തിയ യുഎഇ പൗരനെ രക്ഷിക്കാന്‍ മുഖ്യമന്ത്രി ഇടപെട്ടു- സ്വപ്‌ന 

Aug 8, 2022

Most Commented