മുതിർന്ന മാനിനൊപ്പം നടന്ന് നീങ്ങുന്ന ആൽബിനോ ഫോൺ | Photo: twitter.com/aakashbadhawan
അപൂര്‍വയിനത്തില്‍പെട്ട ആല്‍ബിനോ ഫോണിനെ (Albino fawn) ഉത്തര്‍പ്രദേശില്‍ കണ്ടെത്തി. ബഹ്‌റായ്ച് ജില്ലയിലെ കതര്‍നിയാഘട്ട് വന്യജീവി സങ്കേതത്തിലാണ് ആല്‍ബിനോ ഫോണിനെ കണ്ടെത്തുന്നത്. മാൻ വിഭാഗക്കാരാണ് ആൽബിനോ ഫോണുകൾ. മുതിര്‍ന്ന മാനിനൊപ്പം നടന്നു നീങ്ങുന്ന ആല്‍ബിനോയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. പര്‍വീണ്‍ കസ്വാനിനെ പോലെയുള്ള ഐഎഫ്എസ് ഉദോഗ്യസ്ഥരും ചിത്രം പങ്ക് വെച്ചിട്ടുണ്ട്. ഘരിയല്‍ കണ്‍സര്‍വേഷന്‍ സംഘത്തിലുൾപ്പെട്ട പുല്‍കിറ്റ് ഗുപ്തയാണ് തിങ്കളാഴ്ച വന്യജീവി സങ്കേത്തില്‍ നിന്നും ആല്‍ബിനോയുടെ ചിത്രം പകര്‍ത്തുന്നത്.
ഐഎഫ്എസ് ഓഫീസറായ സുശാന്ത നന്ദ താന്‍ 15 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇത്തരത്തിലൊരു മാനിനെ കണ്ടിരുന്നുവെന്ന് ട്വിറ്ററില്‍ പങ്ക് വെച്ച കുറിപ്പില്‍ പറയുന്നു. വെള്ള നിറത്തിലാണ് ആല്‍ബിനോ ഫോണുകള്‍ കാണപ്പെടുക. ചിലര്‍ തങ്ങളുടെ കൗതുകം കമന്റായി പങ്ക് വെച്ചപ്പോള്‍ മറ്റ് ചിലര്‍ ആല്‍ബിനോകള്‍ നേരിടുന്ന പ്രധാന വെല്ലുവിളികളെ കുറിച്ചാണ് ആശങ്കാകുലരായത്. ശരീരത്തിന് നിറം നല്‍കുന്ന മെലാനിനിന്റെ വ്യതിയാനമാണ് നിറം മാറ്റത്തിന് പിന്നിലെ കാരണമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.
ഇണചേരലിന് ബുദ്ധിമുട്ട് അനുഭവിക്കുന്ന ജീവി വര്‍ഗം കൂടിയാണ് ആല്‍ബിനോകള്‍. വെള്ള നിറത്തിലായതിനാല്‍ ഇവയെ പെട്ടെന്ന് തന്നെ വേട്ടക്കാര്‍ തിരിച്ചറിയും. അതിനാല്‍ ഇവയെ സംരക്ഷിക്കുന്നത് ബുദ്ധിമുട്ടാണെന്നും വിദഗ്ദ്ധര്‍ പറയുന്നു. വംശനാശ ഭീഷണി നേരിടുന്ന ഘരിയല്‍, ഗംഗ ഡോള്‍ഫിന്‍, ലോങ് ബില്‍ഡ് വള്‍ച്ചറുകള്‍ തുടങ്ങിയ അപൂര്‍വയിനം ജീവികളുടെ വാസസ്ഥലം കൂടിയാണ് കതര്‍നിയാഘട്ട് വന്യജീവി സങ്കേതം.
Content Highlights: rare albino fawn spotted in uttarpradesh, photo went viral over internet
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..