ചീറ്റ, കെനിയ മസായ് മാരയിൽ നിന്നുള്ള ദൃശ്യം | ഫോട്ടോ:ബാലൻ മാധവൻ
മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിലെ പുള്ളിപ്പുലികൾക്കും കഴുതപ്പുലികൾക്കും റേഡിയോ കോളർ ഘടിപ്പിക്കുന്നു, നമീബിയയിൽ നിന്നും പുതുതായെത്തുന്ന ചീറ്റകളെ ഇവ എങ്ങനെ സ്വീകരിക്കുമെന്നറിയുകയാണ് ലക്ഷ്യം. ദെഹ്റാദൂണിലെ വെെൽഡ് ലെെഫ് ഇൻസ്റ്റിട്ട്യൂട്ട് ഓഫ് ഇന്ത്യയുടെ സഹായത്തോടെയാണ് പത്തുവീതം പുള്ളിപ്പുലികളിലും കഴുതപ്പുലികളിലും റേഡിയോ കോളർ ഘടിപ്പിക്കുക. കഴിഞ്ഞമാസമാണ് നമീബിയയിൽ നിന്ന് ചീറ്റകളെ ഇന്ത്യയിലെത്തിക്കാനുള്ള കരാറിൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ചത്.
ലോകത്തിൽ ഏറ്റവും കൂടുതൽ ചീറ്റകളുള്ള രാജ്യം കൂടിയാണ് നമീബിയ. കരാർപ്രകാരം പത്തു ചീറ്റകളെയാണ് എത്തിക്കുക. ഈ മാസം 15-ന് ഇവയെത്തും. 1952-ലാണ് രാജ്യത്ത് ചീറ്റകൾക്ക് വംശനാശം സംഭവിച്ചതായി പ്രഖ്യാപിച്ചത്. അനിയന്ത്രിതമായ വേട്ടയാലും ആവാസവ്യവസ്ഥ തകർന്നതും ഇവ വംശമറ്റു പോകാനുള്ള കാരണങ്ങളിലൊന്നായി തീർന്നു.
അതിഥിചീറ്റകളോട് കുനോ ഉദ്യാനത്തിൽ ഇപ്പോഴുള്ള മൃഗങ്ങളുടെ പെരുമാറ്റം എങ്ങനെയായിരിക്കുമെന്നതിൽ ആശങ്കയുണ്ട്. റേഡിയോ കോളർ ഘടിപ്പിക്കുന്നതിലൂടെ ഇവയെ കൃത്യമായ നിരീക്ഷിക്കാനാകുമെന്ന് അധികൃതർ പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..