'ഹർഗില ആർമി' വഴിത്തിരിവായി;പൂർണിമാ ദേവിക്ക് യു.എൻ.പരിസ്ഥിതിപുരസ്‌കാരം


അഞ്ചുപേർക്കാണ് ഇക്കുറി ചാമ്പ്യൻസ് ഓഫ് ദ എർത്ത് ബഹുമതി

ഡോ. പൂർണിമാദേവി ബർമൻ

യുണൈറ്റഡ് നേഷൻസ്: ഐക്യരാഷ്ട്രസഭയുടെ പരമോന്നത പരിസ്ഥിതി ബഹുമതിയായ ‘ചാമ്പ്യൻസ് ഓഫ് ദ എർത്ത്’ പുരസ്കാരത്തിന് ഇന്ത്യൻ വന്യജീവിശാസ്ത്രജ്ഞ ഡോ. പൂർണിമാദേവി ബർമൻ അർഹയായി. ആവാസവ്യവസ്ഥയുടെ ശോഷണത്തെ പ്രതിരോധിക്കാനുള്ള ശ്രമങ്ങൾക്കാണ് അസം കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന പൂർണിമാദേവിക്ക് പുരസ്കാരം.

കൊറ്റികളിലെ ഏറ്റവും വലിയ ഇനമായ വയൽനായ്ക്കൻ (ഗ്രേറ്റർ അഡ്ജൂട്ടന്റ് സ്റ്റോർക്ക്) വിഭാഗത്തെ വംശനാശത്തിൽനിന്ന്‌ സംരക്ഷിക്കാൻ ‘ഹർഗില ആർമി’ എന്നപേരിൽ സ്ത്രീകളുടെ പരിസ്ഥിതി സംരക്ഷണപ്രസ്ഥാനം ആരംഭിച്ചത് പൂർണിമയാണ്. ഇന്ന് ഈ പ്രസ്ഥാനത്തിൽ 10,000 സ്ത്രീകളുണ്ട്.പൂർണിമയുടെ പ്രവർത്തനം മനുഷ്യ-വന്യജീവി സംഘർഷത്തെ അതിജീവിച്ച് ഇരുകൂട്ടർക്കും നേട്ടമുണ്ടാക്കാനുള്ള ശ്രമങ്ങളാണെന്ന് യു.എൻ. എൻവയോൺമെന്റൽ പ്രോഗ്രാം എക്സിക്യുട്ടീവ് ഡയറക്ടർ ഇങ്കർ ആൻഡേഴ്‌സൺ പറഞ്ഞു. അഞ്ചുപേർക്കാണ് ഇക്കുറി ചാമ്പ്യൻസ് ഓഫ് ദ എർത്ത് ബഹുമതി.

Content Highlights: poornima devi barman honored with un environment award


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022

Most Commented