ഡല്‍ഹിയിലെ വായുമലിനീകരണം നിയന്ത്രിക്കാന്‍ കര്‍ശന പരിശോധന; നിയമലംഘനങ്ങള്‍ക്കെതിരേ നടപടി


ലോകാരോഗ്യ സംഘടന സുരക്ഷിതമെന്ന കണക്കാക്കുന്ന അളവിന്റെ ഒന്‍പതിരട്ടിയാണ് ഡല്‍ഹിയിലെ വായുമലിനീകരണമെന്ന് 2020-ലെ കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്.

ഡൽഹിയിലെ വായുമലിനീകരണം, 2020-ലെ ദൃശ്യം | Photo-AP

ല്‍ഹിയില്‍ തുടര്‍ക്കഥയാകുന്ന വായുമലിനീകരണം ചെറുക്കാന്‍ നടപടിയുമായി അധികൃതര്‍. ഡല്‍ഹിയിലും തലസ്ഥാനം ഉള്‍പ്പെടുന്ന പ്രദേശങ്ങളിലുമാകും (നാഷണല്‍ ക്യാപിറ്റല്‍ റീജിയണ്‍) പരിശോധന. കമ്മീഷന്‍ ഫോര്‍ എയര്‍ ക്വാളിറ്റി മാനേജ്‌മെന്റ് (സിഎക്യുഎം) പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ വ്യവസായങ്ങളും മറ്റുള്ള കച്ചവടസ്ഥാപനങ്ങളും പിന്തുടരണമെന്നാണ് നിര്‍ദേശം. ഇത് പരിശോധിക്കുന്നതിനായി 40 ഇന്‍സ്‌പെക്ഷന്‍, ഫ്‌ളൈയിംഗ് സ്വകാഡ് എന്നിവയെയും കമ്മീഷന്റെ നേതൃത്വത്തില്‍ നിയോഗിച്ചിട്ടുണ്ട്.

ഏറ്റവുമധികം വായുമലിനീകരണം രേഖപ്പെടുത്തുന്ന എയര്‍ പൊല്യൂഷന്‍ ഹോട്ട്‌സ്‌പോട്ടുകളിലടക്കം പരിശോധനയുണ്ടാകും. 8,580 പ്രദേശങ്ങളില്‍ വെള്ളിയാഴ്ച നടത്തിയ പരിശോധനയില്‍ 491 നിയമലംഘനങ്ങള്‍ കണ്ടെത്തി. ഡല്‍ഹി (110), ഹരിയാന (118), ഉത്തര്‍പ്രദേശ് (211), രാജസ്ഥാന്‍ (52) എന്നിങ്ങനെയായിരുന്നു കണ്ടെത്തിയ നിയമലംഘനങ്ങള്‍.



നിയമലംഘനങ്ങള്‍ കണ്ടെത്തിയാല്‍ അവ റിപ്പോര്‍ട്ട് ചെയ്യുകയും തുടര്‍നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. ഗ്രേഡഡ് റെസ്‌പോണ്‍സ് ആക്ഷന്‍ പ്ലാന്‍ (ജിആര്‍എപി) എന്നാണ് പരിശോധനയ്ക്ക് നല്‍കിയിരിക്കുന്ന പേര്. സംസ്ഥാന മലിനീകരണ നിയന്ത്രണബോര്‍ഡിനോടും (എസ്പിസിബി) ഡല്‍ഹി പൊല്യൂഷന്‍ കണ്‍ട്രോള്‍ കമ്മിറ്റി (ഡിപിസിസി) എന്നിവരോടും മാര്‍ഗനിര്‍ദേശങ്ങള്‍ പിന്തുടരാനും കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Content Highlights: preventive measures against air pollution in delhi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


04:19

ഇത് കേരളത്തിന്റെ മിനി ശിവകാശി, പടക്കങ്ങളുടെ മായാലോകം

Oct 24, 2022


26:50

മലയാളികളുടെ റിച്ചുക്കുട്ടന് ഹിന്ദിയിലും പിടിയുണ്ടായ ' വല്യ കഥ'

Oct 10, 2022

Most Commented