ലോങ് ടെയ്ൽഡ് ഡക്ക് | Photo: Twitter / @plowdon
ലോങ് ടെയ്ല്ഡ് ഡക്കിനെ 84 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും കശ്മീരില്‍ കണ്ടെത്തി. വൂളര്‍ തടാകത്തിലാണ് ഇവയെ കണ്ടെത്തിയത്. ഐയുസിഎന്‍ റെഡ് ലിസ്റ്റ് പ്രകാരം വംശനാശം അഭിമുഖീകരിക്കുന്ന പക്ഷിവിഭാഗമാണ് ഇവ. വൂളര്‍ കണ്‍സര്‍വേഷന്‍ ആന്‍ഡ് മാനേജ്മെന്റ് അതോറിറ്റി (ഡബ്ല്യുയുസിഎംഎ) ജീവനക്കാരാണ് ജനുവരി 22 ന് ലോങ് ടെയ്ല്ഡ് ഡക്കുകളുടെ അഞ്ചംഗ സംഘത്തെ കണ്ടെത്തിയത്. വിവരങ്ങള്‍ രേഖപ്പെടുത്തുന്നതിനൊപ്പം താറാവുകളുടെ ചിത്രങ്ങളും പകര്‍ത്തിയിരുന്നു. പിന്നീട് വിദഗ്ധരുടെ സഹായത്താലാണ് ലോങ് ടെയ്ല്ഡ് ഡക്കുകളാണെന്ന് സ്ഥിരീകരിച്ചത്.
ഹോക്കര്സര് തടാകത്തില്‍ 1939-ലാണ് അവസാനമായി ഇവയുടെ സാന്നിധ്യം രേഖപ്പെടുത്തിയത്. അന്ന് ലോങ് ടെയ്ല്ഡ് ഡക്കുകളെ കുറിച്ചുള്ള പഠന റിപ്പോര്‍ട്ട് 'ജേണല്‍ ഓഫ് ദി ബോംബെ നാച്ചുറല്‍ ഹിസ്റ്ററി സൊസൈറ്റി' യില്‍ പ്രസിദ്ധപ്പെടുത്തിയിരുന്നു. രാജ്യത്ത് ഇവയ്ക്ക് അനുകൂല സാഹചര്യമുള്ള മേഖലകള്‍ കുറവാണെന്നും വിലയിരുത്തപ്പെടുന്നു. വൂളര്‍ നദിയില്‍ നടത്തിയ പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ വീണ്ടും ഇവയുടെ വരവിലേക്ക് നയിച്ചുവെന്നും കരുതപ്പെടുന്നുണ്ട്. 71 മുതല്‍ 72 സെന്റിമീറ്റര്‍ വരെ ചിറകളവുണ്ട് ഇവയ്ക്ക്.
പ്രതീക്ഷകള്‍ക്ക് ആക്കം കൂട്ടി ഇക്കൊല്ലം റെക്കോഡ് കണക്കിന് വരുന്ന ദേശാടനപ്പക്ഷികളും വൂളര്‍ നദിയിലെത്തി. കോമണ്‍ പോച്ചാര്‍ഡ്, റെഡ് ക്രെസ്റ്റ്ഡ് പോച്ചാര്‍ഡ് എന്നീ അപൂര്വ്വയിനങ്ങളെയും കണ്ടെത്തിയിരുന്നു. ഏഷ്യയിലെ ഏറ്റവും വലിയ ശുദ്ധജല തടാകങ്ങളിലൊന്നാണ് വൂളര്‍ നദി. 130 സ്ക്വയര്‍ കിലോമീറ്ററോളം വ്യാപിച്ചു കിടക്കുന്നതാണ് നദി.
Content Highlights: presence of long tailed duck have been recorded after 84 years
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..