അന്തരീക്ഷത്തിലെ ഹരിതഗൃഹ വാതകങ്ങളുടെ സാന്നിധ്യം വര്‍ധിക്കുന്നു


പ്രതീകാത്മക ചിത്രം | Photo-AFP

ന്തരീക്ഷത്തിലെ ഹരിതഗൃഹ വാതകങ്ങളുടെ സാന്നിധ്യം വര്‍ധിക്കുന്നുവെന്ന് പഠനങ്ങള്‍. വേള്‍ഡ് മെറ്ററിയോളജിക്കല്‍ ഓര്‍ഗനൈസേഷന്റെ പുതിയ റിപ്പോര്‍ട്ട് പ്രകാരം പ്രധാനമായും മൂന്ന് ഹരിതഗൃഹ വാതകങ്ങളുടെ സാന്നിധ്യമാണ് വര്‍ധിച്ചത്. 2021 ലെ കണക്കുകള്‍ പ്രകാരമാണിത്. കാര്‍ബണ്‍ ഡയോക്‌സൈഡ്, മീഥെയ്ന്‍, നൈട്രസ് ഓക്‌സൈഡ് എന്നിങ്ങനെയുള്ള ഹരിത ഗൃഹവാതകങ്ങളുടെ സാന്നിധ്യത്തിലാണ് ഗണ്യമായ വര്‍ധനവ് രേഖപ്പെടുത്തിയത്.

2020 മുതല്‍ 2021 വരെയുള്ള കാലയളവിലെ കാര്‍ബണ്‍ ഡയോക്‌സൈഡ് വര്‍ധനവ് കഴിഞ്ഞ ദശാബ്ദത്തിലെ ശരാശരി വര്‍ധനവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഉയര്‍ന്നതാണെന്നും പഠന റിപ്പോര്‍ട്ട് സൂചന നല്‍കുന്നു. മീഥെയ്‌ന്റെ അളവ് ഏറ്റവും ഭീകരമെന്നും പഠനങ്ങള്‍.



സാങ്കേതിക സംവിധാനങ്ങളുപയോഗിച്ച് രേഖപ്പെടുത്താന്‍ ആരംഭിച്ചപ്പോഴുള്ളതുമായി താരതമ്യപ്പെടുത്തുമ്പോള്‍ മീഥെയ്ന്‍ അളവ് 40 വര്‍ഷത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന തോതിലാണ്. മനുഷ്യ പ്രേരിത ഘടകങ്ങളാണ് ഇതിന് പിന്നിലെന്നും പഠന റിപ്പോര്‍ട്ട്.

അന്തരീക്ഷത്തിലെ ഹരിതഗൃഹ വാതകങ്ങളുടെ സാന്നിധ്യം 1990 നും 2021 നുമിടയില്‍ 50 ശതമാനത്തിന്റെ വര്‍ധനവ് രേഖപ്പെടുത്തി. കാര്‍ബണ്‍ ഡയോക്‌സൈഡില്‍ മാത്രം 80 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്.കാര്‍ബണ്‍ ഡയോക്‌സൈഡ് (415.7 പാര്‍ട്ട്‌സ് പെര്‍ മില്ല്യണ്‍ -ppm), മീഥെയ്ന്‍ (1908 പാര്‍ട്ട്‌സ് പെര്‍ ബില്ല്യണ്‍-ppb), നൈട്രസ് ഓക്‌സൈഡ് (334.5 പാര്‍ട്ട്‌സ് പെര്‍ ബില്ല്യണ്‍-ppb)വ്യവസായങ്ങള്‍ ആരംഭിക്കുന്നതിന് (1850-1900) മുമ്പ് ഇത് യഥാക്രമം 149 %, 262 %, 124 % എന്നിങ്ങനെയായിരുന്നു.

Content Highlights: presence of greenhouse gases in atmosphere shows a hike


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


praveena poothotta law college ksu

1 min

കോളേജ് യൂണിയന്‍ പിടിക്കാന്‍ കൈവിട്ട കളി? KSU പ്രവര്‍ത്തകയെ SFI-ക്കാര്‍ തട്ടിക്കൊണ്ടുപോയെന്ന് പരാതി

Nov 30, 2022

Most Commented