ഇത്തിൾപ്പന്നി | Photo-By Chaetophractus_vellerosus.jpg: Arnaud Boucherderivative work: WolfmanSF (talk) - Chaetophractus_vellerosus.jpg, Public Domain, https://commons.wikimedia.org/w/index.php?curid=7217665
സെബുലോണ്‍: കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കരോലിന തീരത്ത് കണ്ടുവരുന്ന ഇത്തിള്‍പ്പന്നികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന. കാലാവസ്ഥാ വ്യതിയാനമാണ് ഇതിന് കാരണമെന്ന് വടക്കന്‍ കരോലിന വൈല്‍ഡ് ലൈഫ് റിസോഴ്‌സ് കമ്മീഷന്‍ പറയുന്നു. വടക്കന്‍ കരോലിനയിലുടനീളം 23 പ്രദേശങ്ങളില്‍ ഇത്തിള്‍പ്പന്നിയുടെ സാന്നിധ്യം കണ്ടെത്തി. 2007 ന് ശേഷമാണ് ഇവയെ കൂടുതലായി കണ്ടെത്താന്‍ തുടങ്ങിയത്. കാലാവസ്ഥാ വ്യതിയാനമാണ് ഇവയെ കൂടുതലായി കാണാനുള്ള കാരണമെന്ന് വൈല്‍ഡ് ലൈഫ് ബയോളജിസ്റ്റായ ഗ്രെഗ് ബാറ്റ്‌സ് പ്രതികരിച്ചു.
"കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന ചൂട് കൂടിയ കാലാവസ്ഥയാണ് ഇവയെ പ്രദശത്തോട് ചേര്‍ത്ത് നിര്‍ത്തുന്നത്. കൊഴുപ്പ് കുറഞ്ഞ ജീവികളാണ് ഇത്തിള്‍പ്പന്നികള്‍. അതിനാല്‍ ഇവയ്ക്ക് തണുപ്പേറിയ കാലാവസ്ഥയെ പ്രതിരോധിക്കാന്‍ സാധിക്കില്ല. പ്രധാനമായും ഇവ ഭക്ഷണത്തിന് വേണ്ടിയാണ് കുഴികള്‍ കുത്തുന്നത്. തണുപ്പേറിയ പ്രദേശത്ത് കുഴികള്‍ കുഴിക്കുക ശ്രമകരമാണ്. അതിനാല്‍ ചൂടേറിയ പ്രദേശത്ത് മാത്രമേ ഇവയ്ക്ക് നിലനില്‍പ് സാധ്യമാവുകയുള്ളൂ" , ഗ്രെഗ് ബാറ്റ്‌സ് അഭിപ്രായപ്പെട്ടു.
വംശവര്‍ധനവ് ഇവയെ തെക്കന്‍ കരോലിന പ്രദേശത്ത് നിന്നും അകറ്റുന്നു. ഈ അവസ്ഥയില്‍ നിലനില്‍പിനായി ഇവ വടക്കന്‍ കരോലിനയിലേക്ക് എത്തുന്നു. എണ്ണത്തിലുള്ള വര്‍ധനവ് പലപ്പോഴും ഭക്ഷ്യലഭ്യതയില്‍ കുറവ് വരുത്തുന്നതാണ് ഇതിന് കാരണം. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കരോലിന പ്രദേശത്ത് ചൂട് കൂടുന്നതും ഇവയ്ക്ക് അനുകൂലമായ കാലാവസ്ഥയൊരുക്കുന്നുവെന്ന് ഗ്രെഗ് കൂട്ടിച്ചേര്‍ത്തു. 2016 പ്രദേശത്ത് 22 എണ്ണത്തെ മാത്രമാണ് കാണാന്‍ കഴിഞ്ഞിരുന്നതെങ്കില്‍ 2020 ല്‍ 128 എണ്ണത്തെ വരെ പ്രദേശത്ത് കണ്ടെത്തി.
Content Highlights: presence of armadillos increase in carolina
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..