മുന്‍കാല അനുഭവങ്ങളുണ്ട്; ഇത്തവണ കാട്ടുതീയെ പ്രതിരോധിക്കാന്‍ പോര്‍ച്ചുഗല്‍


രാജ്യത്തെ പകുതിയിലധികം കാട്ടുതീകള്‍ അവഗണിക്കപ്പെടുന്നത് മൂലമുണ്ടാകുന്നതാണെന്ന് പഠനങ്ങള്‍ കണ്ടെത്തിയിരുന്നു.

പോർച്ചുഗലിൽ 2017-ലുണ്ടായ കാട്ടുതീയെ തുടർന്ന വിമാനത്തിൽ തീയണയ്ക്കാനുള്ള പ്രവർത്തനങ്ങൾ നടന്നപ്പോൾ | Photo-Gettyimage

നത്ത ചൂടില്‍ കാട്ടുതീയെ പ്രതിരോധിക്കാനൊരുങ്ങി പോര്‍ച്ചുഗല്‍. പ്രതിരോധ നടപടികള്‍ക്കായി ജീവനക്കാരെ ഗവണ്‍മെന്റ് സംഘടനയായ സിവില്‍ പ്രൊട്ടക്ഷന്‍ ഏജന്‍സി നിയമിച്ചു കഴിഞ്ഞു. രാജ്യത്തിന്റെ മൂന്നിലൊന്ന് വരുന്ന വനപ്രദേശങ്ങളിലും കാട്ടുതീ സാധ്യത നിലനില്‍ക്കുന്നുണ്ട്. വെള്ളിയാഴ്ചയോടെ രാജ്യത്ത് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിക്കും. പൊതു പരിപാടികളില്‍ പടക്കങ്ങളുടെ ഉപയോഗം പോലെയുള്ളവയ്ക്കാകും ഇതോടെ നിരോധനം നിലവില്‍ വരിക. രാജ്യത്തെ പകുതിയിലധികം കാട്ടുതീകള്‍ അവഗണിക്കപ്പെടുന്നത് മൂലമുണ്ടാകുന്നതാണെന്ന് പഠനങ്ങള്‍ കണ്ടെത്തിയിരുന്നു. ഇതോടെയാണ് കൂടുതല്‍ സുരക്ഷാ നടപടികള്‍ രാജ്യം സ്വീകരിച്ചത്. കനത്ത വരള്‍ച്ചാ സാധ്യതയും കാട്ടുതീ പോലെയുള്ള സംഭവങ്ങള്‍ രാജ്യത്തുണ്ടാകുമെന്ന റിപ്പോര്‍ട്ടിനെ ശരിവെയ്ക്കുന്നു.

കനത്ത ചൂട് ചിലയിടങ്ങളില്‍ താപനില 43 ഡിഗ്രി സെല്‍ഷ്യസ് കടക്കാനും കാരണമായി. ജൂണ്‍ മാസം അവസാനത്തോടെ രാജ്യത്തിന്റെ 96 ശതമാനം മേഖലകളും ഗുരുതരമോ രൂക്ഷമോ ആയതായ വരള്‍ച്ചാ ഭീഷണി നിലനില്‍ക്കുന്ന സ്ഥലങ്ങളായി പ്രഖ്യാപിച്ചിരുന്നു.

കഴിഞ്ഞ ഒക്ടോബറിന് ശേഷം രാജ്യത്തിന് ലഭിച്ച മഴ ശരാശരിയുടെ പകുതി മാത്രമാണ്. 1931-ന് ശേഷം ഇത്രയേറെ അളവില്‍ മഴയുടെ തോത് കുറയുന്നതും ഇതാദ്യമാണ്. ഉഷ്ണ താപം, വരള്‍ച്ചാ പോലെയുള്ളവ പോര്‍ച്ചുഗലില്‍ സര്‍വസാധാരണമാണ്. അതേ സമയം വടക്കന്‍ യൂറോപ്പിലുടനീളം ആഗോള താപനത്തിന്റെ അനന്തര ഫലമായി മഴയുടെ തോത്, ഉയര്‍ന്ന താപനില പോലെയുള്ള സംഭവ വികാസങ്ങളുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. പോര്‍ച്ചുഗലിന്റെ അയല്‍രാജ്യമായ സ്‌പെയിനിലും സ്ഥിതി സമാനമാണ്. സ്‌പെയിനിലെ മഴയുടെ തോത് 30 വര്‍ഷത്തെ ശരാശരിയാണെന്ന് മാത്രമല്ല, ജലാശയങ്ങളിലെ ജലനിരപ്പ് 45 ശതമാനമായി കുറയുകയും ചെയ്തു.

Content Highlights: portugal to face wildfire amid increase in temperature

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
satheesan-riyas

2 min

'കുതിരകയറാന്‍ നോക്കരുത്, തിരിച്ച് കിട്ടുമ്പോള്‍ കിടന്ന് മോങ്ങുന്നു'; സതീശനെതിരെ ആഞ്ഞടിച്ച് റിയാസ്

Aug 16, 2022


04:45

റുഷ്ദിയിലേയ്ക്കു മാത്രമല്ല, പരിഭാഷകരിലേയ്ക്കും നീണ്ട പതിറ്റാണ്ടിന്റെ പക

Aug 16, 2022


shajahan murder

2 min

ഷാജഹാന്‍ വധം; മുഴുവന്‍ പ്രതികളും പിടിയില്‍,കൊലയ്ക്ക് ശേഷം പ്രതികള്‍ ബാറിലെത്തിയതായി CCTV ദൃശ്യങ്ങള്‍

Aug 16, 2022

Most Commented