ഭക്ഷ്യദൗര്‍ലഭ്യം; കടല്‍പക്ഷി കോളനികളില്‍ പഫിന്റെ സാന്നിധ്യം കുറയുന്നു


പ്രധാന ആഹാരമായ ഈലുകളുടെ രൂപസാദൃശ്യമുള്ള മീന്‍ വിഭാഗക്കാരായ സാന്‍ഡ് ഈലുകളുടെ അസാന്നിധ്യം ഇവയുടെ എണ്ണം പരിമിതപ്പെടുന്നതിലേക്ക് കൊണ്ടെത്തിച്ചെന്നും കരുതപ്പെടുന്നു.

സാൻഡ് ഈലുകളുമായി അറ്റ്‌ലാന്റിക് പഫിനുകൾ | Photo-Wiki/By Steve Garvie from Dunfermline, Fife, Scotland - Back from a fishing trip, CC BY-SA 2.0, https://commons.wikimedia.org/w/index.php?curid=11461483

യു.കെയിലെ ഏറ്റവും വലിയ കടല്‍പക്ഷി കോളനികളിലൊന്നായ ഐല്‍ ഓഫ് മേയില്‍ വിരുന്നെത്തുന്ന അറ്റ്‌ലാന്റിക് പഫിനുകളുടെ എണ്ണം കുറയുന്നതായി കണ്ടെത്തല്‍. ഭക്ഷ്യദൗര്‍ലഭ്യം പോലെയുള്ള ഘടകങ്ങള്‍ മൂലം അംഗസംഖ്യയില്‍ ഗണ്യമായി ഇടിവ് രേഖപ്പെടുത്തിയതാണ് ഇതിനു കാരണം. 1980-90 കളിലാണ് ഇവയുടെ എണ്ണത്തില്‍ വന്‍തോതിലുള്ള ഇടിവ് രേഖപ്പെടുത്താന്‍ തുടങ്ങിയത്. ആകെ പഫിനുകളുടെ 30 ശതമാനം വരുന്നവയെ 2000-ത്തിന്റെ മധ്യത്തോടെയും നഷ്ടമായി. പ്രധാന ആഹാരമായ ഈലുകളുടെ രൂപസാദൃശ്യമുള്ള മീന്‍ വിഭാഗക്കാരായ സാന്‍ഡ് ഈലുകളുടെ അസാന്നിധ്യവും ഇവയുടെ എണ്ണം പരിമിതപ്പെടുന്നതിലേക്ക് കൊണ്ടെത്തിച്ചെന്നും കരുതപ്പെടുന്നു. സാന്‍ഡ് ഈലുകള്‍ ഭക്ഷണമാക്കുന്ന പ്ലാങ്ക്ടണുകള്‍ ചൂട് കൂടുമ്പോള്‍ പ്രദേശം വിടുന്നത് സാന്‍ഡ് ഈലുകളുടെ ഭക്ഷ്യ ലഭ്യതയെ മാത്രമല്ല, പഫിനുകളെയും സാരമായി ബാധിക്കുന്നുണ്ട്.

അമിത തോതിലുള്ള മത്സ്യബന്ധനം, മഴ, മലിനീകരണം തുടങ്ങിയ ഒട്ടേറെ ഗടകങ്ങൾക്കൊപ്പം ആഗോള താപനവും ഇവയെ സാരമായി ബാധിച്ചു.സമുദ്ര ജലത്തിലെ ചൂട് ഉയരുന്നത് തണുപ്പന്‍ പ്രദേശങ്ങളിലേക്ക് സാന്‍ഡ് ഈലുകള്‍ ചേക്കേറാന്‍ കാരണമാകുന്നു. ഇവയ്ക്ക് പിറകെ പോകുന്ന പഫിനുകളുടെ നിലനില്‍പിന് കടുപ്പമേറിയ കാലാവസ്ഥ ഭീഷണിയാണ്. ഇംഗ്ലണ്ടിലെ ഫാണ്‍ ദ്വീപുകളിലും സ്ഥിതി വ്യത്യസ്തമല്ല. ഭക്ഷ്യലഭ്യത പോലെയുള്ള ഘടകങ്ങള്‍ ഇവിടെയും പഫിനുകളെ അലട്ടുന്നുണ്ട്. ദ്വീപില്‍ 2018-ല്‍ 42,474 പ്രത്യുത്പാദന ജോഡികളുടെ സാന്നിധ്യം തിരിച്ചറിഞ്ഞിരുന്നെങ്കില്‍ കഴിഞ്ഞ വര്‍ഷമിത് 36,211 ആയി കുറഞ്ഞു.

അംഗസംഖ്യയില്‍ ഗണ്യമായ ഇടിവ് രേഖപ്പെടുത്തിയ 2003ന് മുന്‍പ്, ദ്വീപില്‍ 55,674 പഫിന്‍ ജോഡികള്‍ വാസമുറപ്പിച്ചിരുന്നെങ്കില്‍ 2008-ല്‍ ഇത് 36,835 ആയി കുറഞ്ഞു. ദ്വീപില്‍ 2018-വരെ അംഗസംഖ്യ നിര്‍ണയം നടത്തിയിരുന്നു. എന്നാല്‍ നാല് വര്‍ഷമായി പ്രദേശത്ത് യാതൊരു തരത്തിലുള്ള അംഗസംഖ്യ നിര്‍ണയങ്ങളും നടക്കുന്നില്ലെന്ന് ന്യൂകാസില്‍ യൂണിവേഴ്‌സിറ്റിയിലെ ജന്തുശാസ്ത്രഞ്ജനായ റിച്ചാര്‍ഡ് ബീവന്‍ പറയുന്നു. കൂട് വിട്ട് ഇവ അപൂര്‍വമായി മാത്രമാണ് ഇവ പുറത്തിറങ്ങുക. ഇത് പലപ്പോഴും കൃത്യമായ അംഗസംഖ്യ നിര്‍ണയത്തില്‍ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായും ബീവന്‍ കൂട്ടിച്ചേര്‍ത്തു.

നിലവില്‍ ഐല്‍ ഓഫ് മേയ്, ഫാണ്‍ ദ്വീപ് എന്നിവിടങ്ങളിലുള്ള പഫിനുകളുടെ അംഗസംഖ്യ നിര്‍ണയം പുരോഗമിക്കുകയാണ്. 2022-ലെ സെന്‍സെസ് കാലാവസ്ഥാ വ്യതിയാനം, ഭക്ഷ്യ ദൗര്‍ലഭ്യം പോലെയുള്ള ഘടകങ്ങള്‍ ഇവയുടെ അംഗസംഖ്യയെ ബാധിക്കുമെന്ന് വ്യക്തമാക്കുമെന്ന് ബീവന്‍ പറയുന്നു. 2015-ലാണ് ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ ദി കണ്‍സര്‍വേഷന്‍ ഓഫ് നേച്വര്‍ ഇവയെ വംശനാശ ഭീഷണിയുള്ള വിഭാഗമായി പ്രഖ്യാപിച്ചത്.

Content Highlights: population decline of Atlantic Puffin causes concern

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


pinarayi vijayan

3 min

ജീവിതത്തില്‍ ശുദ്ധി പുലര്‍ത്തിയാല്‍ തലകുനിക്കേണ്ടി വരില്ല, ഒരു ഉള്‍ക്കിടിലവുമില്ല- മുഖ്യമന്ത്രി 

Jul 4, 2022

Most Commented