പ്രതീകാത്മക ചിത്രം
തിരുവനന്തപുരം : മൂന്നരക്കോടി ജനങ്ങളുള്ള കേരളത്തില്‍ നിരത്തിലുള്ളത് 1.56 കോടി വാഹനങ്ങള്‍. ഗതാഗതക്കുരുക്കിനും അന്തരീക്ഷമലിനീകരണത്തിനും ഇടയാക്കുന്നവിധത്തില്‍ വാഹനപ്പെരുപ്പത്തിലേക്കാണ് നിരത്തുകള്‍ നീങ്ങുന്നതെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. 2021-ല്‍ മാത്രം 7.64 ലക്ഷം പുതിയ വാഹനങ്ങള്‍ ഇറങ്ങി. കോവിഡ് രണ്ടാംഘട്ട വ്യാപനത്തിന് ഇടയിലും മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 19.39 ശതമാനം വര്‍ധനയുണ്ട്. ഇതില്‍ 5.14 ലക്ഷവും ഇരുചക്രവാഹനങ്ങളാണ്. വാഹനങ്ങള്‍ വഴിയുള്ള അന്തരീക്ഷ മലിനീകരണത്തിലും കാര്യമായ വര്‍ധനയുണ്ട്.

കാര്‍ബണ്‍ ഡയോക്സൈഡ്, കാര്‍ബണ്‍ മോണോക്സൈഡ്, ഹൈഡ്രോ കാര്‍ബണ്‍, സള്‍ഫര്‍ ഡയോക്സൈഡ്, നൈട്രസ് ഓക്സൈഡ്, സൂക്ഷ്മപൊടിപടലങ്ങള്‍
- ചരക്കുലോറി ഒരു കിലോമീറ്റര്‍ പിന്നിടുമ്പോള്‍ 515 ഗ്രാം കാര്‍ബണ്‍ ഡയോക്സെഡും, 3.6 ഗ്രാം കാര്‍ബണ്‍മോണോക്സൈഡും പുറംതള്ളുന്നുണ്ട്.
(തിരുവനന്തപുരം നഗരം കേന്ദ്രീകരിച്ച് 2010-2018 കാലയളവില്‍ നടത്തിയ പഠനം)
- 2010-ല്‍ ഒരു കിലോമീറ്ററിനുള്ളില്‍ 865 ഗ്രാം കാര്‍ബണ്‍ മോണോക്സൈഡ്.
- 2018-ല്‍ അത് 1727 ഗ്രാമായി
- 2030-ല്‍ 3200 ഗ്രാമായും, 2040-ല്‍ 4400 ഗ്രാമായും വര്‍ധിക്കും. ഇതേരീതിയില്‍ മറ്റു വാതകങ്ങളിലും വര്‍ധനയുണ്ടാകും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..