മാലിന്യപ്പുഴയായി കക്കാട്; നീക്കിയത് മൂന്ന് ലോഡ് പ്ലാസ്റ്റിക്


കക്കാട് പ്രദേശം വൃത്തിയാക്കൽ വലിയ വെല്ലുവിളിയാണ്. അടുത്തദിവസം മുതൽ വീണ്ടും മാലിന്യം തള്ളും, പഴയതുപോലാകും.

കക്കാട് പുഴയിൽ തള്ളിയ മാലിന്യം നീക്കുന്ന കോർപ്പറേഷൻ ശുചീകരണ തൊഴിലാളികൾ

കണ്ണൂർ: കക്കാട് പുഴയിലും പുഴയോരത്തും തള്ളിയ മാലിന്യം കണ്ടാൽ ഞെട്ടും. തിങ്കളാഴ്ച നീക്കിയത് മൂന്ന് ലോഡ് പ്ലാസ്റ്റിക്. മറ്റ് മാലിന്യങ്ങൾ വേറെ. കോർപ്പറേഷൻ പുഴാതി ഡിവിഷൻ ആരോഗ്യവിഭാഗം മുഴുവൻ തൊഴിലാളികളും ഇറങ്ങിയാണ് ശുചീകരണം നടത്തിയത്. എന്നിട്ടും തീർന്നില്ല.

കക്കാട് പ്രദേശം വൃത്തിയാക്കൽ വലിയ വെല്ലുവിളിയാണ്. അടുത്തദിവസം മുതൽ വീണ്ടും മാലിന്യം തള്ളും. പഴയതുപോലാകും. പുഴയും പുഴയോരവും മാലിന്യം തള്ളാനുള്ള സ്ഥലമായിട്ടാണ് പലരും കാണുന്നത്. ഇത്തരക്കാരെ പിടികൂടാൻ ഒൻപത് ഇടങ്ങളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കണമെന്ന് കോർപ്പറേഷൻ ആരോഗ്യവിഭാഗം നിർദേശിച്ചിരിക്കയാണ്. താമസിയാതെ ഇവ സ്ഥാപിക്കും.

പുഴാതി സോണൽ ഹെൽത്ത് ഇൻസ്പെക്ടർ എം. സുധീർ ബാബു, ജെ.എച്ച്.ഐ.മാരായ എം. ബിജോയ്, സജയകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശുചീകരണം. മാലിന്യം ചേലോറ ട്രഞ്ചിങ് ഗ്രൗണ്ടിലേക്ക് എത്തിച്ചു. പ്ലാസ്റ്റിക്, ജൈവം, അജൈവം എന്നിങ്ങനെ വേർതിരിച്ചാണിത്.

സെപ്റ്റംബർ 17-ലെ ‘മാതൃഭൂമി’ വാർത്തയെ തുടർന്ന് പൊല്യൂഷൻ കൺട്രോൾ ബോർഡ് പ്രദേശത്ത് പരിശോധന നടത്തിയിരുന്നു.

അറവുശാലകൾ, കോഴിക്കടകൾ, വീടുകൾ, ഭക്ഷണശാലകൾ എന്നിവിടങ്ങളിലെ മാലിന്യം മാത്രമല്ല, ആസ്പത്രിമാലിന്യവും തള്ളുന്നതായിട്ടാണ് അവരുടെ റിപ്പോർട്ട്. സമീപപ്രദേശങ്ങളിൽ നടത്തുന്ന പരിപാടികളുടെ ഭക്ഷണാവശിഷ്ടങ്ങളും അനുബന്ധ മാലിന്യവും പ്ലാസ്റ്റിക് ബോട്ടിലുകൾ എല്ലാം എത്തുന്നു. പുഴയരികിൽ മണ്ണിനടിയിൽ വർഷങ്ങൾക്കുമുൻപ് തള്ളിയ മാലിന്യമുണ്ട്. കക്കാട് ടൗണിലെ സ്ഥാപനങ്ങളിൽനിന്നുള്ള മലിനജലം പുഴയിലേക്ക് ഒഴുക്കിവിടുന്നു എന്നിങ്ങനെയായിരുന്നു റിപ്പോർട്ട്. വിഷയത്തിൽ 30 ദിവസത്തിനകം പരിഹാരം കാണാനും നിർദേശിച്ചിരുന്നു.

നിരീക്ഷണക്യാമറ സ്ഥാപിക്കാൻ നിർദേശിച്ച സ്ഥലങ്ങൾ

കക്കാട് ടാക്സിസ്റ്റാൻഡ്‌ റോഡ്, കക്കാട്-പള്ളിപ്പുറം റോഡ് തുടങ്ങുന്ന ഭാഗം, പള്ളിപ്പുറം റോഡിലെ ആദ്യ ഓവുപാലം, 132-ാം നമ്പർ അങ്കണവാടി മുൻവശം, മുഹമ്മദ് ഹാജി-ശാദുലിപ്പള്ളി റോഡിൽ രണ്ടിടത്ത്, ചിറക്കൽ പള്ളി റോഡ്.

മലിനീകരണ നിയന്ത്രണ ബോർഡ് കോർപ്പറേഷനോട് നിർദേശിച്ചത്

1. പുഴയിലും പരിസരങ്ങളിലും വലിച്ചെറിഞ്ഞ മാലിന്യം നഗരസഭാ ട്രഞ്ചിങ്ങ് ഗ്രൗണ്ടിലേക്ക് ശാസ്ത്രീയമായി നീക്കണം.

2. മാലിന്യം വലിച്ചെറിയുന്നത് തടയാൻ നിരീക്ഷണക്യാമറകൾ സ്ഥാപിക്കണം.

3. രാത്രിയിൽ മാലിന്യം വലിച്ചെറിയുന്നവരെ പിടികൂടാൻ പോലീസ് സഹായം തേടണം.

4. കക്കാട് ടൗണിലെ ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, ഇറച്ചിക്കടകൾ എന്നീ സ്ഥാപനങ്ങളിൽനിന്ന്‌ പുറന്തള്ളുന്ന മലിനജലം പുഴയിലേക്ക് ഒഴുക്കിവിടുന്നത് തടയണം.

5. പുഴയിലേക്ക് മാലിന്യം വലിച്ചെറിയുന്നവർക്കെതിരേ കർശന നിയമനടപടി സ്വീകരിക്കണം.

Content Highlights: pollution in kakkad river,kannur


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022

Most Commented