• News
  • Views
  • Videos
  • Movies
  • Sports
  • Money
  • Women
  • Environment
More
Hero Hero
  • News
  • Video
  • Feature
  • Climate
  • Biodiversity
  • Gallery
  • Green Warriors
  • Mbiseed.com
  • Clean Earth

ഗിര്‍ വനത്തില്‍ സിംഹങ്ങള്‍ കൂടി, വിഹാരപാത വര്‍ധിച്ചു; അഭിനന്ദനവുമായി പ്രധാനമന്ത്രി

Jun 11, 2020, 08:57 AM IST
A A A
majestic Asiatic Lion
X

Photo: twitter.com/narendramodi

അഹമ്മദാബാദ്: ഗുജറാത്തിലെ ഗിര്‍ വനത്തില്‍ സിംഹങ്ങളുടെ എണ്ണത്തില്‍ 28.87 ശതമാനവും അവയുടെ വിഹാരപാതയില്‍ 36 ശതമാനവും വര്‍ധനയുണ്ടായി. ഗുജറാത്തിലെ ഗീര്‍ വനങ്ങളില്‍ 674 ഏഷ്യന്‍ സിംഹങ്ങളുണ്ട്. 30,000 ചതുരശ്ര കിലോമീറ്ററാണ് മൃഗരാജാക്കന്‍മാരുടെ 'സാമ്രാജ്യം'. സിംഹങ്ങളുടെ എണ്ണം വര്‍ധിച്ചതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സന്തുഷ്ടി പ്രകടിപ്പിച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹം അഭിനന്ദനം പങ്കുവെച്ചത്.

majestic Asiatic Lion
Photo: twitter.com/narendramodi

" വളരെ നല്ല രണ്ട് വാര്‍ത്തകള്‍. ഗുജറാത്തിലെ ഗിര്‍ വനത്തില്‍ താമസിക്കുന്ന ഏഷ്യന്‍ സിംഹങ്ങളുടെ എണ്ണം ഏകദേശം 29% ഉയര്‍ന്നു. ഭൂമിശാസ്ത്രപരമായി, വിസ്തീര്‍ണ്ണം 36% ഉയര്‍ന്നു. ഗുജറാത്തിലെ ജനങ്ങള്‍ക്കും ഈ മികച്ച നേട്ടത്തിനായി പരിശ്രമിച്ച എല്ലാവര്‍ക്കും അഭിനന്ദനം." - പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. 

ഏഷ്യന്‍ സിംഹങ്ങളുടെ ലോകത്തെ ഏക അധിവാസ കേന്ദ്രമായ ഗിര്‍ വനങ്ങളില്‍ അഞ്ചുവര്‍ഷം കൂടുമ്പോള്‍ നടക്കുന്ന കണക്കെടുപ്പിലെ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നത്. 2015-ല്‍ 523 സിംഹങ്ങളുണ്ടായിരുന്നു. ഇപ്പോള്‍ 151 എണ്ണത്തിന്റെ വര്‍ധനയാണ് കാണുന്നത്. പെണ്‍ സിംഹങ്ങളാണ്‌ കൂടുതല്‍-262. വളര്‍ച്ചയെത്തിയ ആണ്‍ സിംഹങ്ങള്‍ 159 എണ്ണമാണുള്ളത്. ഇരു വിഭാഗത്തിലെയും കൗമാരക്കാര്‍ 115-ഉം കുഞ്ഞുങ്ങള്‍ 138-ഉം എണ്ണമുണ്ട്.

majestic Asiatic Lion
Photo: twitter.com/narendramodi

മുമ്പ് അഞ്ചു ജില്ലകളില്‍ 22,000 ചതുരശ്ര കിലോമീറ്ററിലായിരുന്നു ഇവരുടെ വിഹാരം. ഇപ്പോള്‍ സൗരാഷ്ട്രയിലെ ഒമ്പതു ജില്ലകളില്‍ ഇവയുടെ സാന്നിധ്യമുണ്ട്. ജുനഗഢ്, ഗിര്‍ സോംനാഥ്, അമ്രേലി ജില്ലകളില്‍ വ്യാപിച്ചുകിടക്കുന്നു. ഗിര്‍ വനങ്ങള്‍ക്കു പുറത്തും പലപ്പോഴും പട്ടണങ്ങളില്‍ വരെയും സിംഹക്കൂട്ടങ്ങള്‍ എത്തിയത് വാര്‍ത്തയായിരുന്നു. 

majestic Asiatic Lion
Photo: twitter.com/narendramodi

2018-ല്‍ വൈറസ്ബാധ മൂലം 36 സിംഹങ്ങള്‍ ചത്തു. എങ്കിലും അമേരിക്കയില്‍നിന്ന് വരുത്തിയ വാക്‌സിന്‍ വഴി ഇത് നിയന്ത്രിക്കാനായി. 2010-ലെ സെന്‍സസില്‍ നിന്ന് 27 ശതമാനം വര്‍ധനയാണ് 2015-ല്‍ രേഖപ്പെടുത്തിയിരുന്നത്. 

Two very good news:

Population of the majestic Asiatic Lion, living in Gujarat’s Gir Forest, is up by almost 29%.

Geographically, distribution area is up by 36%.

Kudos to the people of Gujarat and all those whose efforts have led to this excellent feat.https://t.co/vUKngxOCa7 pic.twitter.com/TEIT2424vF

— Narendra Modi (@narendramodi) June 10, 2020

Content Highlights: : PM Modi Shares Some "Very Good News" About Gir Lions

PRINT
EMAIL
COMMENT

 

Related Articles

‘മകനെ പറഞ്ഞ് മനസ്സിലാക്കൂ’-മോദിയുടെ അമ്മയ്ക്ക് കർഷകന്റെ കത്ത്
India |
News |
ഇന്ത്യയുടെ നേട്ടത്തില്‍ നേതാജി അഭിമാനിക്കുമായിരുന്നു- പ്രധാനമന്ത്രി
News |
തമിഴ് സംസ്‌കാരത്തോട് മോദിക്ക് ബഹുമാനമില്ല- രാഹുല്‍ ഗാന്ധി
Books |
ഗാന്ധിക്കുശേഷം അദാനി ?
 
  • Tags :
    • Gir Lions
    • Narendra Modi
More from this section
Lizard
ലോക ഫോട്ടോഗ്രാഫി മത്സരത്തില്‍ ഡോ. എസ്.എസ്. സുരേഷിന് സമ്മാനം
vikram
ഉപയോഗശൂന്യമായ പ്ലാസ്റ്റിക്കില്‍നിന്ന് ഇന്ധനം- ഇന്‍സ്പയര്‍ അവാര്‍ഡ് നേടി ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥി
s seetharaman
പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ പ്രൊഫ.എസ്. സീതാരാമന്‍ അന്തരിച്ചു
പ്ലാസ്റ്റിക് കുപ്പികൾ കൊണ്ടൊരു തോണിയുണ്ടാക്കി...
പ്ലാസ്റ്റിക് കുപ്പികൾ കൊണ്ടൊരു തോണിയുണ്ടാക്കി...
Digital photography
നവനീത് മെമ്മോറിയല്‍ സംസ്ഥാനതല ഫോട്ടോഗ്രഫി മത്സരം
News+ Latest News Today's special Local News Gulf Crime Good News News in Pics News in Videos Kerala India World NRI
Views Columns Features Special Pages Interviews In-Depth Social Politics Web Exclusive Cartoon
Leisure Movies Sports Music Travel Books Magazines Kids Free E-book Game Zone Sudoku
Learn / Earn Money Auto Tech Careers Education Agriculture Youth Environment Science University News How To
Lifestyle Women Food MyHome Health Spirituality Astrology
Multimedia Videos Live TV Mojo News Web Shows Audio Photostories Zoom In Gallery
Our Network English Edition Print Gulf NRI Mathrubhumi News TV Kappa TV Club FM Seed Silver Bullet FindHome Media School MBIFL Redmic
E- Paper
Subscription
Buy Books
Magazines
Classifieds
Archives
 
  • E- Paper
  • Subscription
  • Buy Books
  • Magazines
  • Classifieds
  • Archives
© Copyright Mathrubhumi 2021. All rights reserved.
Mathrubhumi

Click on ‘Get News Alerts’ to get the latest news alerts from Mathrubhumi

About Us Contact Us Privacy Policy
Terms of Use Archives
Ad Tariff Download App Classifieds
Buy Books Subscription e-Subscription
 
         
© Copyright Mathrubhumi 2021. All rights reserved.