പി.എം 2.5 കുറയുന്നു; ഡല്‍ഹിയില്‍ വായുഗുണനിലവാരം മെച്ചപ്പെടുന്നതായി റിപ്പോര്‍ട്ട് 


കര്‍ശനമായ കോവിഡ് കാല ലോക്ഡൗണാകാം ചിലപ്പോള്‍ ഇതിന് കാരണമായതെന്നും സിഎസ്ഇ അഭിപ്രായപ്പെട്ടു

ഡൽഹിയിലെ വായുമലിനീകരണത്തിന്റെ ദൃശ്യം | Photo-AFP

ല്‍ഹിയില്‍ വായുഗുണനിലവാരത്തിന്റെ തോത് മെച്ചപ്പെടുന്നതായി റിപ്പോര്‍ട്ട്. മഹാമാരിക്ക് മുമ്പുള്ളതുമായി താരതമ്യപ്പെടുത്തുമ്പോള്‍ പി.എം 2.5 ല്‍ 20 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. പി.എം.2.5 എന്നാല്‍, 1.5 മൈക്രോമീറ്റര്‍ താഴെ വ്യാസമുള്ള (തലമുടിനാരിനെക്കാള്‍ ഏകദേശം 100 മടങ്ങ് കനംകുറഞ്ഞവ) കണങ്ങളാണ്. ശ്വാസകോശത്തിനുള്ളിലേക്ക് ആഴത്തില്‍ കടന്നുചെല്ലാന്‍ കഴിയുന്ന വായുവിലെ മലിനകണങ്ങളാണിവ.

സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വയോണ്‍മെന്റ് (സിഎസ്ഇ) റിപ്പോര്‍ട്ട് പ്രകാരം ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ പി.എം.2.5ന്റെ ശരാശരി 37 മൈക്രോഗ്രാം പെര്‍ ക്യുബിക് മീറ്ററാണ്. അഞ്ചുവര്‍ഷക്കാലയളവിലെ ഏറ്റവും കുറവ്, അതായത് 36 മൈക്രോഗ്രാം പെര്‍ ക്യുബിക് മീറ്റര്‍ രേഖപ്പെടുത്തിയത് 2020 ലാണ്. കര്‍ശനമായ കോവിഡ് കാല ലോക്ഡൗണാകാം ചിലപ്പോള്‍ ഇതിന് കാരണമായതെന്നും സിഎസ്ഇ അഭിപ്രായപ്പെട്ടു.



മഴയുടെ അളവിലും മാറ്റങ്ങളുണ്ടായി. ഈ വര്‍ഷം ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ 45 ദിവസം മഴ ലഭിച്ചപ്പോള്‍ കഴിഞ്ഞ വര്‍ഷം പകുതി വരെ 39 ദിവസങ്ങള്‍ മാത്രമാണ് മഴ ലഭിച്ചത്. വായുഗുണ നിലവാര തോത് മെച്ചപ്പെടുമ്പോള്‍ മഴയുടെ തോതും വര്‍ദ്ധിക്കുന്നതായി ഗവേഷകസംഘം വിലയിരുത്തി.

മഹാമാരി കാലത്തുള്ള വായുഗുണനിലവാര തോത് ഇങ്ങനെ

2018- ക്യുബിക് മീറ്ററിന് ശരാശി 43 മൈക്രോഗ്രാം
2019- ക്യുബിക് മീറ്ററിന് ശരാശരി 41 മൈക്രോഗ്രാം

Content Highlights: pm 2.5 shows 20 percent decline in new delhi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented