വലിച്ചെറിയപ്പെട്ട പ്ലാസ്റ്റിക്കുകൾ കൊണ്ടൊരു പുനർജീവന കഥ 


മൂന്നാറിലെ അപ് സൈക്കിൾ പാർക്കിലാണ് ടൺകണക്കിന് പാഴ് വസ്തുക്കൾ ഉപയോഗിച്ച് മനോഹര ശിൽപ്പങ്ങൾ തീർ‌ത്തിരിക്കുന്നത്

പാഴ്‌വസ്തുക്കൾ കൊണ്ട് തീർത്ത ആന, കാട്ടുപോത്ത്, തീവണ്ടി

മൂന്നാർ: വലിച്ചെറിയപ്പെട്ട പ്ലാസ്റ്റിക്ക്, കുപ്പി എന്നിവയൊക്കെ പുനർജനിച്ചു. ആനയും കാട്ടുപോത്തും മാനും തീവണ്ടിയുമൊക്കെയായി. മൂന്നാറിലെ അപ് സൈക്കിൾ പാർക്കിലാണ് ടൺകണക്കിന് പാഴ് വസ്തുക്കൾ ഉപയോഗിച്ച് മനോഹര ശിൽപ്പങ്ങൾ തീർ‌ത്തിരിക്കുന്നത്.

ഹരിത കേരളം മിഷൻ, മൂന്നാർ പഞ്ചായത്ത്, യു.എൻ.ഡി.പി. എന്നിവ റിസിറ്റി, ഹിൽഡാരി, ഐ.ആർ.ടി.സി, ബി.ആർ.സി.എസ്. എന്നീ ഏജൻസികളുമായി കൈകോർത്താണ് മൂന്നാറിൽ ഹരിത മാറ്റം കൊണ്ടുവരുന്നത്. പാർക്കും നല്ലതണ്ണിയിലെ മാലിന്യസംസ്കരണ പ്ലാന്റും വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30-ന് മൂന്നാർ പഞ്ചായത്ത് ഹാളിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി എം.ബി.രാജേഷ് ഉദ്‌ഘാടനം ചെയ്യുംആക്രി ആർട്ടായി

വാഹനങ്ങളുടെ അപ് ഹോൾസ്റ്ററി വേസ്റ്റുകളുപയോഗിച്ചാണ് കാട്ടുപോത്തിന് ‘ജീവൻ’ നൽകിയത്. മൂന്നാറിലെത്തിയ സഞ്ചാരികൾ വലിച്ചെറിഞ്ഞ പ്ലാസ്റ്റിക്ക് കുപ്പികളാണ് ആനയുടെ രൂപത്തിൽ തലയുയർത്തി നിൽക്കുന്നത്. പ്ലേറ്റുകൾ, എണ്ണ ക്യാനുകൾ, വാഷിങ് മെഷീന്റെ ഭാഗങ്ങൾ തുടങ്ങിയ ആക്രി സാധനങ്ങളുപയോഗിച്ചാണ് തീവണ്ടി നിർമ്മിച്ചത്. ഒറ്റ ദിവസംകൊണ്ട് ഒരുകൂട്ടം ചെറുപ്പക്കാർ മൂന്നാറിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ശേഖരിച്ച പാഴ്‌വസ്തുക്കളുപയോഗിച്ചാണ് മൂന്നാറിലെ പുരാതന മോണോ റയിലിനെ ഓർമിപ്പിച്ച് തീവണ്ടി പുനർനിർമിച്ചത്. ഇവയ്ക്കുപുറമേ ഒരുതവള സൗഹൃദ കുളവും പാർക്കിൽ സജ്ജമാക്കിയിട്ടുണ്ട്. പ്രകൃതിയുടെ ഭക്ഷ്യ ശൃംഖലയിലെ പ്രധാനഘടകമാണ് തവളകൾ. മൂന്നാറിൽ വെള്ളത്തിന്റെ ശുദ്ധി ഉറപ്പാക്കാൻ ഈ ചെറുജീവികൾക്ക് കഴിയുമെന്ന ശാസ്ത്രീയമായ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് മൂന്നാറിലെ പാർക്കിൽ തവളകൾക്കായി കുളവും സജ്ജമാക്കിയത്.

ഉപയോഗശൂന്യമായ പ്ലാസ്റ്റിക്ക് കൊണ്ടുണ്ടാക്കിയ 3900 ടൈലുകളാണ് അപ് സൈക്കിൾ പാർക്കിലെ നടപ്പാതയിൽ വിരിച്ചിട്ടുള്ളത്. 975 കിലോ പ്ലാസ്റ്റിക്ക് വേസ്റ്റാണ് ഇതിനായി ഉപയോഗിച്ചത്. പാർക്കിലെ ബഞ്ചുകളും ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക്കുകൾ കൊണ്ടുള്ളവയാണ്. 73,50,000 മൾട്ടി ലെയേഡ് പ്ലാസ്റ്റിക്കാണ് ഈ ബെഞ്ചുകളായി പരിണമിച്ചത്.

മൂന്നാർ ഗ്രീൻ

മൂന്നാറിൽനിന്നും ഹരിതകർമസേന ദിവസവും ശേഖരിക്കുന്ന ഭക്ഷണാവശിഷ്ടങ്ങളും പഴം, പച്ചക്കറി മാലിന്യങ്ങളുമെല്ലാം നല്ല തണ്ണിയിലെ മാലിന്യ സംസ്കരണ പ്ലാന്റിൽ നല്ലവളമായി മാറുകയാണ്. ജൈവ വളം ‘മൂന്നാർ ഗ്രീൻ’ എന്ന പേരിൽ വിപണിയിലെത്തും. കിലോയ്ക്ക് 16 രൂപയാണ് വില. പ്രതിദിനം രണ്ട് ടൺ ജൈവമാലിന്യങ്ങൾ വളമാക്കുന്നതിനുള്ള സംവിധാനമാണ് സജ്ജമാക്കിയിട്ടുള്ളത്. ഇതിനകം ശേഖരിച്ച പാഴ്‌വസ്തുക്കളിൽനിന്നും 13 ടൺ പ്ലാസ്റ്റിക്കുകൾ പുനരുപയോഗത്തിനായി അയച്ചു.

Content Highlights: plastics have been helped for building statues


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented