ഭക്ഷണമെനുവില്‍ മണല്‍ മുതല്‍ കോണ്‍ക്രീറ്റുവരെ: ശല്യമായി ആഫ്രിക്കന്‍ ഒച്ച്


ദിവ്യ ചൂലിശ്ശേരി

കറിയുപ്പ് വിതറി കൊല്ലാനാണ് പലരും ശ്രമിക്കുന്നത്. എന്നാല്‍ അമിതമായ ഉപ്പിന്റെ ഉപയോഗം മണ്ണിന്റെ രാസഘടനയില്‍ മാറ്റം ഉണ്ടാക്കി കൃഷിക്ക് അനുയോജ്യമല്ലാതാക്കുമോയെന്നാണ് നാട്ടുകാര്‍ക്ക് ഭയം.

ആഫ്രിക്കൻ ഒച്ച് | Photo-Mathrubhumi

കോട്ടയം: വീടിന്റെ ഭിത്തിയിലും മതിലിലും ചെടിയിലും പറ്റം ചേര്‍ന്നിരിക്കുന്ന ആഫ്രിക്കന്‍ ഒച്ചിന്റെ ശല്യം സഹിക്കാനാവാതെ പള്ളിക്കത്തോട് ഇളമ്പള്ളി നിവാസികള്‍ കഴിയാന്‍ തുടങ്ങിയിട്ട് മാസങ്ങള്‍. ചെടികള്‍ തിന്നും. മണല്‍, സിമന്റ്, കോണ്‍ക്രീറ്റുവരെ ഇവയുടെ ഭക്ഷണമെനുവിലുണ്ട്. കിണറ്റില്‍ വീണാലോ കുടിവെള്ളത്തിനും നിറവ്യത്യാസം.

എന്ത് ചെയ്യണമെന്നറിയാതെ നാട്ടുകാര്‍ വ്യാകുലപ്പെടുകയാണ്. പ്രധാനമായും പള്ളിക്കത്തോട് ഇളമ്പള്ളിയിലാണ് ഇവയുടെ ശല്യമേറിയത്. ഇളമ്പള്ളിയോട് ചേര്‍ന്നുള്ള എലിക്കുളം-വാഴൂര്‍ പഞ്ചായത്തുകളിലും ഒച്ചുകളെത്തിത്തുടങ്ങിയെന്ന് നാട്ടുകാര്‍ പറയുന്നു.

കറിയുപ്പ് വിതറി കൊല്ലാനാണ് പലരും ശ്രമിക്കുന്നത്. എന്നാല്‍ അമിതമായ ഉപ്പിന്റെ ഉപയോഗം മണ്ണിന്റെ രാസഘടനയില്‍ മാറ്റം ഉണ്ടാക്കി കൃഷിക്ക് അനുയോജ്യമല്ലാതാക്കുമോയെന്നാണ് നാട്ടുകാര്‍ക്ക് ഭയം. ഈ ഒച്ചിന്റെ വിസര്‍ജ്യത്തിലൂടെ മസ്തിഷ്‌കജ്വരം പടരുമെന്നും ആളുകള്‍ ഭയക്കുന്നു.

ശല്യം വര്‍ധിച്ചതിനാല്‍ കുമരകം കൃഷിവിജ്ഞാനകേന്ദ്രം മേധാവി ജി. ജയലക്ഷ്മിയുടെ നേതൃത്വത്തില്‍ ഒരു സംഘം പ്രദേശത്തെത്തി, ആഫ്രിക്കന്‍ ഒച്ചിനെക്കുറിച്ച് ഗവേഷണം നടത്തുന്നുണ്ട്. പള്ളിക്കത്തോട് കൃഷിഭവനിലെ കൃഷി ഓഫീസര്‍ പ്രവീണും, കൃഷി അസിസ്റ്റന്റുമാരായ പി.എസ്. ശശികല, എസ്. ഹീര എന്നിവരും സംഘത്തിനൊപ്പം ചേര്‍ന്നു.

പ്രതികൂലാവസ്ഥയില്‍, മൂന്നുവര്‍ഷം വരെ തോടിനുള്ളില്‍ സമാധിയിരിക്കാന്‍ കഴിവുണ്ട്. അതിനാല്‍ ഇവയെ നശിപ്പിക്കുക എളുപ്പമല്ല. ലിംഗ വ്യത്യാസം ഇല്ല.വര്‍ഷത്തില്‍ അഞ്ചുമുതല്‍ ആറ് തവണ മുട്ടകള്‍ ഇടും. ഓരോ പ്രാവശ്യവും 800-900 മുട്ടകളിടും. 90 ശതമാനം മുട്ടകള്‍ വിരിയാറുമുണ്ട്.

Content Highlights: pallikkathodu natives tired of african snail


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented