പ്രതീകാത്മക ചിത്രം | Photo-Twitter/twitter.com/Omerta_officiel
ഭൂമിയെ കാക്കുന്ന പാളികളാണ് ഓസോണ്‍ പാളികള്‍. സൂര്യനില്‍ നിന്നുണ്ടാവുന്ന അള്‍ട്രാവയലറ്റ് പാളികളില്‍ നിന്നും നമ്മള്‍ക്ക് സംരക്ഷണമേകുന്നവ കൂടിയാണിത്. ഭൂമിയുടെ ഓസോണ്‍ പാളികള്‍ വീണ്ടെടുക്കലിന്റെ പാതയിലാണെന്നാണ് പുതിയ പഠനങ്ങള്‍ നല്കുന്ന സൂചന. ഓസോണിന് വിനാശം വരുത്തുന്ന കെമിക്കലുകളില്‍ നിന്നുള്ള സംരക്ഷണപ്രവര്‍ത്തനങ്ങള്‍ ഫലവത്തായി എന്നതിന്റെ കൂടി സൂചനയാണിത്. ഐക്യരാഷ്ട്രസഭയുടെ പാനലാണ് കണ്ടെത്തലിന് പിന്നില്‍.
1985 മേയിലാണ് ഓസോണ്‍ പാളികള്‍ സംബന്ധിച്ച് അപായമണി മുഴങ്ങുന്നത്. ഓസോണ്‍ പാളിയിലെ ആദ്യ വിള്ളല്‍ കണ്ടെത്തുന്നതും ഇതേ വര്‍ഷമാണ്. ക്ലോറോഫ്ളൂറോ കാര്‍ബണുകളാണ് ഓസോണ്‍ പാളികള്‍ക്ക് ഭീഷണി. ഏയ്റോസോള്‍ സ്പ്രേകളിലും മറ്റുമാണ് സാധാരണയായി ക്ലോറോഫ്ളൂറോ കാര്‍ബണ്‍ ഉപയോഗിക്കാറ്. ഓസോണ്‍ പാളിയിലെ വിള്ളല്‍ കണ്ടെത്തിയതിന് ഏകദേശം രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മോണ്ട്രിയല് ഉടമ്പടി അവലംബിക്കുന്നത്.
മോണ്ട്രിയല് പ്രോട്ടോക്കോള്‍ നിലവില്‍ വന്നതോടെ നൂറിലധികം വരുന്ന സിന്തറ്റിക് കെമിക്കലുകള്‍ക്ക് നിരോധനം വന്നു. ഓസോണ്‍ പാളിക്ക് കടുത്ത വിനാശം വരുത്തുന്നവ കൂടിയായിരുന്നു ഇത്. ഓസോണ്‍ പാളികള്‍ക്ക് നാശം വരുത്തുന്ന 99 ശതമാനം വരുന്ന പദാര്‍ത്ഥങ്ങളും നിരോധിച്ചിട്ടുണ്ട്. നിലവിലെ നിയമഭേദഗതികള്‍ പ്രാബല്യത്തില്‍ തുടരുകയാണെങ്കില്‍ 1980 ലേതിന് സമാനമായ അവസ്ഥയിലേക്ക് ഓസോണ്‍ പാളികള്‍ 2040 ഓടെ മടങ്ങും. ചിലയിടങ്ങളില്‍ ഇതിന് അധികം സമയം വേണ്ടി വന്നേക്കും.
അന്റാര്‍ട്ടിക്കയില്‍ 2066 ഓടെയും ആര്‍ട്ടിക്കില്‍ 2045 ഓടെയുമാകും വീണ്ടെടുക്കല്‍ സാധ്യമാവുക. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ടതല്ല ഓസോണ്‍ പാളികള്‍ സംബന്ധിച്ച വിഷയങ്ങള്‍. എന്നാല്‍ ഇവ കാലാവസ്ഥാ വ്യതിയാനത്തിനെതിരേയുള്ള പോരാട്ടത്തില്‍ നാഴികക്കല്ലായി കണക്കാക്കപ്പെടുന്നു.
Content Highlights: ozone layer in the path of recovery
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..