സര്‍ദാര്‍ പട്ടേല്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ ചത്തൊടുങ്ങിയതില്‍ അപൂര്‍വയിനം മൃഗങ്ങളും


മൃഗശാലയിലാകെയുള്ള 1,024 വന്യജീവികളില്‍ ചിലവ അപൂര്‍വയിനങ്ങളാണ്

വരയൻ കഴുതപ്പുലി | Photo: Wiki/By Rushikesh Deshmukh DOP - [1], CC BY-SA 4.0, https://commons.wikimedia.org/w/index.php?curid=96645710

അഹമ്മദാബാദ്: കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ അഹമ്മദാബാദിലെ പ്രശസ്തമായ 'ജംഗിള്‍ സഫാരി' മൃഗശാലയില്‍ ചത്തൊടുങ്ങിയത് ഒരു ഡസന്‍ മൃഗങ്ങള്‍. ഇതില്‍ ഒന്‍പതെണ്ണം വരയന്‍ കഴുതപ്പുലിയടക്കമുള്ള അപൂര്‍വങ്ങളായ മൃഗങ്ങളാണ്. നര്‍മദാ തീരത്ത് കെവാഡിയിലെ ഏകതാ പ്രതിമയ്ക്ക് സമീപമുള്ള ജംഗിള്‍ സഫാരി പാര്‍ക്കിലാണ് ഇത്രയധികം ചത്തൊടുങ്ങലുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഹൃദയ, ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ മൂലമാണിതെന്ന് ഗുജറാത്ത് സര്‍ക്കാര്‍ അസംബ്ലിയില്‍ അഭിപ്രായപ്പെട്ടു.

അപൂര്‍വയിനത്തില്‍ പെട്ടവയടക്കം 1,024 ജീവികളാണ് മൃഗശാലയിലാകെയുള്ളത്. ചത്തൊടുങ്ങിയ വന്യജീവികളില്‍ വരയന്‍ കഴുതപ്പുലി (Striped Hyena), ചാര ചെന്നായ (Indian Grey Wolf), ഘരിയല്‍, ചതുപ്പ് മുതല (Marsh Crocodile), മോതിരത്തത്ത (rose-ringed parakeet),വിവിധയിനം തത്തകള്‍ എന്നിവയും ഉള്‍പ്പെടുന്നു. 2021 ഫെബ്രുവരി 1 മുതല്‍ 2023 ജനുവരി 31 വരെയുള്ള കണക്കാണിതെന്ന് സംസ്ഥാന ടൂറിസം-വനം-പരിസ്ഥിതി വകുപ്പ് മന്ത്രി മുലുഭായ് ബേര ലോക്‌സഭയില്‍ പറഞ്ഞു

സര്‍ദാര്‍ പട്ടേല്‍ സുവോളജിക്കല്‍ പാര്‍ക്ക് 'ജംഗിള്‍ സഫാരി പാര്‍ക്ക്' എന്ന പേരിലാണ് അറിയപ്പെടുന്നത്‌. സന്ദര്‍ശകര്‍ക്ക് കൂട്ടിലടയ്ക്കാതെ സൈ്വര്യമായി വിഹരിക്കുന്ന വന്യജീവികളെയും മറ്റും കാണാമെന്നതാണ് പാര്‍ക്കിന്റെ പ്രത്യേകത. അപൂര്‍വങ്ങളായ ജീവിവര്‍ഗങ്ങളോടൊപ്പം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വന്യജീവികളും പാര്‍ക്കിലുണ്ട്‌

Content Highlights: over nine wild animals died in Gujarat past last two years

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
ജോസഫ് പാംപ്ലാനി

2 min

'റബ്ബറിന്റെ വില എം.വി ഗോവിന്ദനു നിസാരമായിരിക്കും,BJP കര്‍ഷകരെ സഹായിച്ചാല്‍ അവര്‍ക്കൊപ്പം നില്‍ക്കും'

Mar 19, 2023


M B Rajesh

1 min

കുറുക്കന് കോഴിയെസംരക്ഷിച്ച ചരിത്രമില്ല; തലശ്ശേരി ആര്‍ച്ച് ബിഷപ്പിന്റെ പരാമര്‍ശത്തില്‍ മന്ത്രി രാജേഷ്

Mar 19, 2023


kn balagopal

1 min

കേന്ദ്രം അനുമതി നല്‍കി; തുര്‍ക്കിക്ക് കേരളത്തിന്റെ സഹായമായ 10 കോടി രൂപ അനുവദിച്ചു

Mar 18, 2023

Most Commented