പ്രതീകാത്മക ചിത്രം | ഫോട്ടോ: സുശാന്ത് സി
ന്യൂഡല്‍ഹി: ഏഴായിരത്തിലേറെ വന്യജീവികളെ രക്ഷിച്ച് മാതൃകയായിരിക്കുകയാണ് ഡല്‍ഹി ഫയര്‍ സര്‍വ്വീസ്. പട്ടത്തില്‍ കുടുങ്ങിയ മൂങ്ങ മുതല്‍ കുഴിയില്‍ വീണ പശു വരെ ഇക്കൂട്ടത്തില്‍പെടുന്നു. 4,000 പക്ഷികളെയും 3,000 മൃഗങ്ങളെയുമാണ് കഴിഞ്ഞ വര്‍ഷം രക്ഷിച്ചത്. ഡല്‍ഹി ഫയര്‍ സര്‍വ്വീസ് പുറത്തുവിട്ട കണക്കുകളിലാണ് ഇത് സംബന്ധിച്ച് വിവരമുള്ളത്. രക്ഷാപ്രവര്‍ത്തനങ്ങളുടെ ഏറിയ പങ്കും സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ചാണ് നടത്തിയത്. ഈ സമയത്താണ് ഡല്‍ഹിയില്‍ പട്ടം പറത്തുന്നത് പോലെയുള്ള മത്സരങ്ങള്‍ നടക്കാറുള്ളത്.
ജനുവരി മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ സഹായം ആവശ്യപ്പെട്ട് 28,449 കോളുകളാണ് ഫയര്‍ സര്‍വ്വീസിന് ലഭിച്ചത്. ഇതില്‍ നിന്നുമാണ് 3,354 മൃഗങ്ങളെയും 4,182 പക്ഷികളെയും സംഘടനയ്ക്ക് രക്ഷിക്കാന്‍ കഴിഞ്ഞത്.
28,449 കോളുകളില്‍ 16,500 എണ്ണവും തീപ്പിടുത്തം സംബന്ധിച്ചായിരുന്നു. വര്‍ഷങ്ങളായി നടത്താറുള്ള പട്ടം പറത്തല്‍ മത്സരം പക്ഷികള്‍ക്ക് യഥാര്‍ത്ഥത്തില്‍ വിനയാണ്. പട്ടത്തിന്റെ ചരടുകള്‍ മരത്തില്‍ കുടുങ്ങുകയും പക്ഷികളെ ദോഷകരമായി ബാധിക്കുകയും ചെയ്യുമെന്ന് ഡല്‍ഹി ഫയര്‍ സര്‍വ്വീസ് ഡയറക്ടര്‍ അതുല്‍ ഗാര്‍ഗ് പ്രതികരിച്ചു.
Content Highlights: over 7000 birds and animals rescued in 2022 delhi fire services data shows
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..