ഒലിവ് റിഡ്‌ലി കടലാമകൾ മുട്ട വിരിഞ്ഞുണ്ടായ കുഞ്ഞുങ്ങൾ, പ്രതീകാത്മക ചിത്രം | Photo-ANI
പനജി: ഒലീവ് റിഡ്‌ലി വിഭാഗത്തിൽപ്പെട്ട കടലാമകളുടെ മുട്ട വിരിഞ്ഞ് ഗോവന്‍ തീരത്തുണ്ടായത് ഏകദേശം 6,500 കുഞ്ഞുങ്ങള്‍. ഗോവന്‍ തീരങ്ങളിൽ വിരുന്നെത്തുന്ന അഞ്ച് കടലാമ വിഭാഗങ്ങളിലൊന്നാണ് ഒലിവ് റിഡ്‌ലി. ഈ വര്‍ഷം 89 കടലാമകളാണ് മുട്ട വിരിയിക്കാനായി കൂടൊരുക്കിയതെന്ന് സംസ്ഥാന വനം വകുപ്പ് മന്ത്രി വിശ്വജിത്ത് റാണെ ഫെയ്‌സ്ബുക്കില്‍ പങ്ക് വെച്ച കുറിപ്പില്‍ പറയുന്നു.
"എല്ലാ വര്‍ഷവും ഗോവന്‍ തീരത്ത് വിരുന്നെത്തുന്ന അഞ്ച് കടലാമകളിലൊന്നാണ് ഒലീവ് റിഡ്‌ലി. നവംബര്‍ മുതല്‍ ഏപ്രില്‍ വരെയുള്ള മാസങ്ങളിൽ തീരത്തെത്തുന്ന കടലാമകളുടെ മുട്ട കൃത്രിമ കേന്ദ്രത്തിലാണ് വിരിയിച്ചെടുക്കുന്നത്. ഈ വര്‍ഷം ഉദ്ദേശം 6523 കുഞ്ഞുങ്ങളാണ് മുട്ട വിരിഞ്ഞുണ്ടായത്", വിശ്വജിത്ത് റാണെ കുറിപ്പിൽ പറയുന്നു.
നിലവില്‍ കടലാമകള്‍ മുട്ടയിടാനായെത്തുന്ന ഗോവയുടെ തെക്ക്, വടക്ക് ഭാഗങ്ങളിലുള്ള നാല് തീരങ്ങളിൽ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടപ്പാക്കുന്നുണ്ട്. സംസ്ഥാനത്ത് ഇത്തരത്തില്‍ പ്രാധാന്യം അര്‍ഹിക്കുന്ന കൂടുതലിടങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കി രാജ്യത്തിന്റെ കടലാമ ഭൂപടത്തില്‍ ഗോവയെയും ഉള്‍പ്പെടുത്താനുള്ള ശ്രമത്തിലാണ് ഗോവന്‍ സര്‍ക്കാര്‍.
Content Highlights: over 6,500 olive ridley hatchlings released from goas nests
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..