പെറുവില്‍ ആറായിരം കടലാമക്കുഞ്ഞുങ്ങളെ ആമസോണ്‍ നദിയില്‍ നിക്ഷേപിച്ചു


ആമസോൺ നദിയിലേക്ക് കടലാമകളെ നിക്ഷേപിക്കുന്ന അധികൃതർ | Photo-AFP

വംശനാശ ഭീഷണി നേരിടുന്ന കടലാമകളെ നദിയില്‍ നിക്ഷേപിച്ചു. പെറുവിലെ ആമസോണ്‍ നദിയിലാണ് 6,100 ഓളം കടലാമക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചത്. കടലാമകളുടെ മുട്ടകള്‍ ശേഖരിച്ച വനംവകുപ്പ്, അവ ആമസോണ്‍ നദിയുടെ കരകളില്‍ വിരിയുന്നതിനായി വെയ്ക്കുകയായിരുന്നു. 60 ദിവസമെടുത്താണ് കടലാമകള്‍ മുട്ട വിരിഞ്ഞ് പുറത്തിറങ്ങിയത്.

ചാരപ്പ (Charapa) , ടെപ്പാരോ (Teparo) തുടങ്ങിയ വിഭാഗങ്ങളിലെ കടലാമകളെയാണ് നദിയില്‍ നിക്ഷേപിച്ചത്. ഇത്തരത്തില്‍ നിക്ഷേപിക്കുന്നതിലൂടെ ഇവയുടെ അംഗസംഖ്യ വര്‍ധനവ് സാധ്യമാകുമെന്നാണ് വിദ്ഗധര്‍ പറയുന്നത്. ആമസോണ്‍ മഴക്കാടുകളുടെ ജൈവവൈവിധ്യം ലോകപ്രസിദ്ധമാണ്. ഭൂമിയുടെ ശ്വാസകോശമെന്നറിയപ്പെടുന്ന മേഖലയാണ് ഹരിതഗൃഹ വാതകങ്ങളുടെ ഭൂരിഭാഗവും വലിച്ചെടുക്കുന്നത്.

Content Highlights: over 6,000 turtles released into amazon


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented