ന്യൂസിലന്‍ഡില്‍ ചത്ത്‌ തീരത്തടിഞ്ഞത് അഞ്ഞൂറോളം പൈലറ്റ് തിമിംഗലങ്ങള്‍


എന്നാല്‍ ദ്വീപില്‍ തിമിംഗലങ്ങള്‍ കരക്കടിയുന്നത് ഇത് ആദ്യത്തെ സംഭവമല്ലെന്നാണ് അധികൃതര്‍ പറയുന്നത്

ന്യൂസിലൻഡിൽ തീരത്തടിഞ്ഞ പൈലറ്റ് തിമിംഗലങ്ങൾ | Photo-twitter.com/24NewsHD

ന്യൂസിലന്‍ഡില്‍ ദിവസങ്ങള്‍ വ്യത്യാസത്തില്‍ ചത്ത്‌ തീരത്തടിഞ്ഞത് 500 ഓളം പൈലറ്റ് തിമിംഗലങ്ങള്‍. ചേത്തം ദ്വീപില്‍ ഒക്ടോബര്‍ ഏഴിന് 240 പൈലറ്റ് തിമിംഗലങ്ങള്‍ തീരത്തടിഞ്ഞിരുന്നു. രണ്ട് ദിവസങ്ങള്‍ക്ക് ശേഷം ഒക്ടോബര്‍ പത്തിന് പിറ്റ് ദ്വീപില്‍ വീണ്ടും തിമിംഗലങ്ങളെ തീരത്തടിഞ്ഞ നിലയില്‍ കണ്ടെത്തുകയായിരുന്നു. എന്നാല്‍ ദ്വീപില്‍ തിമിംഗലങ്ങള്‍ കരക്കടിയുന്നത് ഇത് ആദ്യത്തെ സംഭവമല്ലെന്നാണ് അധികൃതര്‍ പറയുന്നത്.

അതെ സമയം ന്യൂസിലന്‍ഡില്‍ ഇതു വരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും വലിയ കരക്കടിയലുകളില്‍ ഒന്നാണ് ഇതെന്നാണ് 'പ്രൊജ്ക്ട് ജോനാ' എന്ന സംഘടന പറയുന്നത്. സമുദ്ര സസ്തനികളുടെ സംരക്ഷണത്തിനും മറ്റും സ്ഥാപിക്കപ്പെട്ട സ്ഥാപനം കൂടിയാണിത്.



1918-ല്‍ രാജ്യത്തെ ദ്വീപ് സമൂഹത്തില്‍ ആയിരത്തോളം പൈലറ്റ് തിമിംഗലങ്ങള്‍ തീരത്തടിഞ്ഞ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഇവ കൂട്ടത്തോടെ തീരത്തടിയുന്നതിന്റെ കാരണം വ്യക്തമല്ല. തിമിംഗലമെന്നാണ് പേരെങ്കിലും ഡോള്‍ഫിന്‍ വിഭാഗക്കാരാണിവര്‍. കൂട്ടം ചേര്‍ന്നുള്ള യാത്രയില്‍ ഒരു തിമിംഗലം മറ്റുള്ളവയെ വഴികാട്ടി മുമ്പില്‍ നടക്കും എന്നായിരുന്നു നേരത്തെ ഇവയെ കുറിച്ചുള്ള നിഗമനം. അങ്ങനെയാണ് ഇവയ്ക്ക്‌ പൈലറ്റ് തിമിംഗലങ്ങളെന്ന പേര് വരാന്‍ കാരണം.

Content Highlights: over 500 pilot whales washed in new zealand beaches


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022


vizhinjam port

2 min

അദാനിക്ക് നഷ്ടം 200 കോടി; സമരക്കാര്‍ നല്‍കണം, സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതിയെ അറിയിക്കും

Nov 28, 2022

Most Commented