ഇ-മാലിന്യങ്ങൾ കൊണ്ട് നിർമിച്ച ശിൽപ്പം | Photo: twitter.com/TheOfficialSBI
250-ലേറെ ഡെസ്ക്‌ടോപുകൾ, 200 മദർബോർഡുകളും കേബിളുകളും, 9000 സ്ക്രൂകൾ... ഇത്രയും ഇ-മാലിന്യംകൊണ്ട് പത്തടി ഉയരത്തിൽ ഒരു പ്രതിമയുണ്ടാക്കിയിരിക്കുകയാണ് മുകേഷ് കുമാർ ജ്വാല എന്ന ശില്പി.ഇലക്‌ട്രോണിക് മാലിന്യംകൊണ്ട് ‘മാത്രക’ എന്ന പ്രതിമയുണ്ടാക്കിയത് കാൻപുരിൽ.
മാത്രക എന്നാൽ, സ്ത്രീ അല്ലെങ്കിൽ സ്രഷ്ടാവ് എന്നർഥം. കാൻപുർ മാൾ റോഡിലെ എസ്.ബിഐ.യുടെ പ്രധാന കവാടത്തിലാണ് പ്രതിമ സ്ഥാപിച്ചത്. എസ്.ബി.ഐ. ലോഗോയാണ് പ്രതിമയുടെ മുഖത്തുള്ളത്.
ജയ്‌പുർ സ്വദേശിയായ മുകേഷ് കുമാർ ജ്വാല ഒരു മാസംകൊണ്ടാണ് പ്രതിമയുടെ നിർമാണം പൂർത്തിയാക്കിയത്. ഇ- മാലിന്യമെല്ലാം ശേഖരിച്ചത് ബാങ്കിന്റെ വിവിധ ശാഖകളിൽ നിന്ന്. തറ ഉൾപ്പെടെ 15 അടിയാണ് പ്രതിമയുടെ ഉയരം. എസ്.ബി.െഎ. ലോഗോ നിർമിക്കാൻ ഡെബിറ്റ്-ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ചു.
Content Highlights: Over 250 desktops, 200 motherboards: Mukesh Kumar makes a sculpture out of e-waste
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..